മഞ്ജു കൂടെ ഉണ്ടായിരുന്നപ്പോള്‍ വലിയ വിജയങ്ങളുണ്ടായി: ദിലീപ്

By Aswathi

തുടര്‍ച്ചയായി പരാജയങ്ങള്‍ക്കു ശേഷമാണ് ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിലൂടെ ദിലീപ് കര കയറുന്നത്. ദിലീപ് ചിത്രങ്ങള്‍ക്ക് പരാജയം മാത്രമായപ്പോള്‍ പലരും പറഞ്ഞു, മഞ്ജു പോയതോടെ ദിലീപിന്റെ ഭാഗ്യവും പോയി. ദിലീപും അക്കാര്യം നിഷേധിക്കുന്നില്ല.

മഞ്ജു കൂടെ ഉണ്ടായിരുന്നപ്പോള്‍ തനിക്ക് വലിയ വിജയങ്ങളുണ്ടായിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞു. സമയം എന്നതില്‍ വലിയ കാര്യമുണ്ട്. മഞ്ജു എനിക്കൊപ്പമുണ്ടായിരുന്ന സമയത്ത് എനിക്ക് വലിയ വിജയങ്ങളുണ്ടായിട്ടുണ്ട്- ദിലീപ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തുടര്‍ന്ന് വായിക്കൂ,

മഞ്ജു കൂടെയുള്ളപ്പോള്‍

മഞ്ജു കൂടെ ഉണ്ടായിരുന്നപ്പോള്‍ വലിയ വിജയങ്ങളുണ്ടായി

എന്റെ കരിയര്‍ ഒരു ഘട്ടത്തിലേക്കു കടന്ന കാലഘട്ടമാണത്. മഞ്ജു ഒപ്പമുണ്ടായിരുന്നപ്പോള്‍ വലിയ വിജയങ്ങളും പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. പതിനഞ്ചു വര്‍ഷം ഒരു ഫ്‌ളോപ്പ് പോലും ഉണ്ടാകാതിരുന്നിട്ടില്ലല്ലോ എന്ന് ദിലീപ് ചോദിക്കുന്നു

രണ്ടര വര്‍ഷം പരാജയം

മഞ്ജു കൂടെ ഉണ്ടായിരുന്നപ്പോള്‍ വലിയ വിജയങ്ങളുണ്ടായി

ഈ പതിനഞ്ച് വര്‍ഷത്തിനിടയില്‍ രണ്ടര വര്‍ഷം എന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സമയവുമുണ്ട്.

ഒരു ഭാഗ്യത്തെയും ഞാന്‍ നിഷേധിക്കുന്നില്ല

മഞ്ജു കൂടെ ഉണ്ടായിരുന്നപ്പോള്‍ വലിയ വിജയങ്ങളുണ്ടായി

ഭാഗ്യം കൂടെയുണ്ടെന്നു കരുതി വെറുതെയിരുന്നിട്ടു കാര്യമുണ്ടോ. നമ്മള്‍ നല്ല സിനിമയുടെ ഭാഗമാകുമ്പോള്‍ വിജയം വരും. അതൊരു ഭാഗ്യമാണ്. ഒരു ഭാഗ്യത്തെയും ഞാന്‍ നിഷേധിക്കുന്നില്ല.

ഞാനൊരു വിശ്വാസിയാണ്

മഞ്ജു കൂടെ ഉണ്ടായിരുന്നപ്പോള്‍ വലിയ വിജയങ്ങളുണ്ടായി

ദിലീപ് ഒരു അന്ധവിശ്വാസിയാണോ എന്ന് ചോദിച്ചപ്പോള്‍ താനൊരു വിശ്വാസിയാണെന്നാണ് ദിലീപ് പറഞ്ഞത്. ചന്ദ്രേട്ടന്‍ എവിടയാ എന്ന ചിത്രത്തിലേത് പോലെ നമുക്ക് മറ്റൊരു ജന്മമുണ്ടാകുമെന്ന് ദിലീപ് വിശ്വസിക്കുന്നു. നമ്മള്‍ ചില സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ഇതു കണ്ടിട്ടുള്ള സ്ഥലമാണല്ലോ എന്നു തോന്നാറില്ലേ ? അതൊക്കെ പൂര്‍വ ജന്‍മബന്ധം കൊണ്ടാണ്- ദിലീപ് പറയുന്നു

കഴിഞ്ഞ ജന്മത്തിലാരായിരുന്നു എന്നറിയണം

മഞ്ജു കൂടെ ഉണ്ടായിരുന്നപ്പോള്‍ വലിയ വിജയങ്ങളുണ്ടായി

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രം ചെയ്തു തുടങ്ങിയപ്പോള്‍ താന്‍ കഴിഞ്ഞ ജന്മത്തില്‍ ആരായിരുന്നു എന്നറിയാന്‍ ദിലീപിന് ആഗ്രഹമുണ്ടായിരുന്നുവത്രെ. തഞ്ചാവൂരിലെ വൈത്തീശ്വരന്‍ കോവിലില്‍ തനിയെ പോയി അതൊന്നറിയുമെന്നും നടന്‍ പറഞ്ഞു. എന്നിട്ട് പോയ ജന്മത്തില്‍ താന്‍ ജനിച്ച സ്ഥലങ്ങളിലൊക്കെ പോകും

അടുത്ത ജന്മത്തില്‍

മഞ്ജു കൂടെ ഉണ്ടായിരുന്നപ്പോള്‍ വലിയ വിജയങ്ങളുണ്ടായി

ഇനിയൊരു ജന്മമുണ്ടെങ്കില്‍ തനിക്കപ്പോഴും ഒരു നടനായാല്‍ മതിയെന്നാണത്രെ ദിലീപിന്റെ ആഗ്രഹം.

ദിലീപ് നടനാകുമെന്ന് പ്രവചിച്ചിരുന്നു

മഞ്ജു കൂടെ ഉണ്ടായിരുന്നപ്പോള്‍ വലിയ വിജയങ്ങളുണ്ടായി

ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞു നില്‍ക്കുമ്പോള്‍ എന്റെ ഒരു കസിനും ഞാനും കൂടി എന്റെ ജാതകം കളമശേരിയില്‍ കുഞ്ഞുണ്ണിമാഷ് എന്നൊരു ജ്യോതിഷിയെ കാണിക്കാന്‍ കൊണ്ടുപോയി. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ അന്തം വിട്ടു നില്‍ക്കുന്ന കാലമാണത്. ജാതകം നോക്കി ഞങ്ങള്‍ മടങ്ങുമ്പോള്‍ മാഷ് ഭാര്യയോടു പറഞ്ഞു ഭാവിയിലെ നടനാണു പോകുന്നതെന്ന്. ഞാന്‍ അതു കേട്ട് വീണ്ടും ചോദിച്ചപ്പോള്‍ ഒന്നുമില്ല ഇവിടെപ്പറഞ്ഞതാ എന്നു പറഞ്ഞ് മാഷ് ഒഴിഞ്ഞു- ദിലീപ് പറഞ്ഞു

ഇനിയുമുണ്ട് അനുഭവം

മഞ്ജു കൂടെ ഉണ്ടായിരുന്നപ്പോള്‍ വലിയ വിജയങ്ങളുണ്ടായി

നിങ്ങള്‍ക്കു മകള്‍ ജനിക്കും അവളുടെ ജനനത്തിനു ശേഷം ജീവിതത്തില്‍ ഒരു പാടു മാറ്റങ്ങളുണ്ടാകുമെന്ന് മറ്റൊരു ജ്യോതിഷി പറഞ്ഞിരുന്നു. അതും സത്യമായില്ലേ? സമയത്തിലും നക്ഷത്രത്തിലുമൊക്കെ കാര്യമുണ്ട് എന്നെനിക്ക് ബോധ്യമാണെന്ന് ദിലീപ് പറയുന്നു

പരാജയങ്ങള്‍ക്ക് കാരണം?

മഞ്ജു കൂടെ ഉണ്ടായിരുന്നപ്പോള്‍ വലിയ വിജയങ്ങളുണ്ടായി

റിങ്മാസ്റ്റര്‍ക്കു ശേഷം ഒന്നു രണ്ടു തിരിച്ചടികള്‍ ഉണ്ടായി. സിനിമയില്‍ അല്‍പ്പം ഓവര്‍ ലോഡ് പിടിക്കുന്നയാളാണ് ഞാന്‍. രണ്ടു വര്‍ഷം വരെ ചെയ്യാനുള്ള സിനിമകള്‍ കയ്യിലുണ്ട്. രണ്ടു വര്‍ഷം മുന്‍പ് കേട്ട കഥകള്‍ ഇപ്പോള്‍ ചെയ്യുമ്പോള്‍ പുതുമയുണ്ടാകണമെന്നില്ല.

ഫേസ്ബുക്ക് ക്ലോസ് ചെയ്തത്?

മഞ്ജു കൂടെ ഉണ്ടായിരുന്നപ്പോള്‍ വലിയ വിജയങ്ങളുണ്ടായി

സമാധാത്തോടെ കഴിയാന്‍ ആഗ്രഹിയ്ക്കുന്നതുകൊണ്ടാണ് ഫേസ്ബുക്ക് ക്ലോസ് ചെയ്തത്. കൊച്ചു കൊച്ചു കാര്യങ്ങളില്‍ സങ്കടപ്പെടുകയും തളരുകയും ചെയ്യുന്ന ആളാണ് ഞാന്‍. ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നടനാണ് ഞാന്‍. ഞാന്‍ തളര്‍ന്നിരുന്നാല്‍ എന്റെ ജോലി നടക്കില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X