ഞാന്‍ ഒരുപാട് തെറ്റുകള്‍ ചെയ്തു: മുക്ത

By Aswathi

വീണ്ടും സിനിമാ ലോകത്ത് സജീവമാകാനുള്ള തിരക്കിലാണ് മുക്തയും. തമിഴിലും മലയാളത്തിലുമായി ഒത്തിരി നല്ല ചിത്രങ്ങള്‍ ഇപ്പോള്‍ മുക്തയുടെ കൈയ്യിലുണ്ട്. സിനിമകള്‍ തിരഞ്ഞെടുക്കാന്‍ താനിപ്പോള്‍ പഠിച്ചെന്നാണ് മുക്ത പറയുന്നത്.

സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലെ പരാജയം തന്നെയാണ് തന്റെ വീഴ്ചയെന്ന് മുക്ത തിരച്ചറിഞ്ഞിരിക്കുന്നു. ഒത്തിരി തെറ്റുകള്‍ ചെയ്തിട്ടുണ്ട്. ആ അനുഭവങ്ങളില്‍ നിന്ന് ഞാനൊരുപാട് പഠിച്ചു. ഇനി അത് ആവര്‍ത്തിക്കില്ലെന്ന് മുക്ത അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തുടര്‍ന്ന് വായിക്കൂ.

പുതിയ തമിഴ് സിനിമ?

ഞാന്‍ ഒരുപാട് തെറ്റുകള്‍ ചെയ്തു

വാസുവും സരവണനും ഒന്ന പടിച്ചവങ്ക എന്ന തമിഴ് ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. സന്താനവും ആര്യയും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ സന്താനത്തിന്റെ ഭാര്യാ വേഷമാണ് എനിക്ക്. തമന്ന ആര്യയുടെ കാമുകിയായി എത്തുന്നു. രണ്ട് ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമാണിത്.

എന്ത് കൊണ്ട് സെക്കന്റ് നായിക?

ഞാന്‍ ഒരുപാട് തെറ്റുകള്‍ ചെയ്തു

സെക്കന്റ് നായിക എന്ന് തോന്നുന്നില്ല. ചിത്രത്തില്‍ സന്താനത്തിനും ആര്യയ്ക്കും തുല്യ പ്രാധാന്യമാണ്. ടൈറ്റില്‍ റോളിലാണ് ഇരുവരും. ചിത്രം ചെയ്യേണ്ടെന്നാണ് ആദ്യം കരുതിയത്. പക്ഷെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ അതിലെ ചില പ്രത്യേകതകള്‍ വല്ലാതെ ആകര്‍ഷിച്ചു

മലയാളത്തിലോ?

ഞാന്‍ ഒരുപാട് തെറ്റുകള്‍ ചെയ്തു

തമിഴും മലയാളവും ഒരുമിച്ച് കൊണ്ടു പോകണം എന്ന് തന്നെയാണ് ആഗ്രഹം. മലയാളത്തില്‍ നിന്നും നല്ല അവസരങ്ങള്‍ വരുന്നുണ്ട്. സുഖമായിരിക്കട്ടെ, യു ടൂ ബ്രൂട്ടസ് എന്നിവയാണ് പുതിയ മലയാള സിനിമകള്‍.

സുഖമായിരിക്കട്ടെ എന്ന ചിത്രത്തെ കുറിച്ച്?

ഞാന്‍ ഒരുപാട് തെറ്റുകള്‍ ചെയ്തു

ടി ആര്‍ റസാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. സിദ്ദിഖ് സാറിന്റെ മകളായി ഒരു കോളേജ് സ്റ്റുഡന്റ്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിന് ശേഷം എനിക്ക് ലഭിയ്ക്കുന്ന അഭിനയ സാധ്യതയുള്ള ചിത്രമാണ് സുഖമായിരിക്കട്ടെ. അച്ഛന്റെയും മകളുടെയും ബന്ധമാണ് സിനിമ.

യൂ ടൂ ബ്രൂട്ടസ്

ഞാന്‍ ഒരുപാട് തെറ്റുകള്‍ ചെയ്തു

രൂപേഷ് പീതാംബരന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് യൂ ടൂ ബ്രൂട്ടസ്. ചിത്രത്തില്‍ മുഴുനീള വേഷമെനിക്കില്ല. പക്ഷെ അഭിനയ സാധ്യതയുണ്ട്. നായിക വേഷം മാത്രമേ ചെയ്യു എന്ന നിര്‍ബന്ധമില്ല

കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്?

ഞാന്‍ ഒരുപാട് തെറ്റുകള്‍ ചെയ്തു

ഒരേ പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ താത്പര്യമില്ല. ഇപ്പോള്‍ സിനിമകള്‍ തിരഞ്ഞെടുക്കേണ്ടതെങ്ങനെയാണെന്ന് ഞാന്‍ പഠിച്ചുവെന്നാണ് വിശ്വാസം. വരുന്ന എല്ലാ ഓഫറുകളും തിരഞ്ഞെടുക്കില്ല.

തെറ്റുകള്‍ ചെയ്തു

ഞാന്‍ ഒരുപാട് തെറ്റുകള്‍ ചെയ്തു

ഒരു തുടക്കകാരി എന്ന നിലയില്‍ ആദ്യമൊക്കെ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്. ആ അനുഭവങ്ങളില്‍ നിന്ന് ഞാനൊരുപാട് പഠിച്ചു. ഇനി അത് ആവര്‍ത്തിക്കില്ല

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X