»   » സിനിമയില്‍ എനിക്ക് ശത്രുക്കളുണ്ട്; ആ സംഭവത്തിന് ശേഷം ആദ്യമായി ഭാവന വെളിപ്പെടുത്തുന്നു

സിനിമയില്‍ എനിക്ക് ശത്രുക്കളുണ്ട്; ആ സംഭവത്തിന് ശേഷം ആദ്യമായി ഭാവന വെളിപ്പെടുത്തുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു അത്. തനിക്ക് നേരെ ഉണ്ടായ ഗുണ്ടാ ആക്രമണത്തിന് ശേഷം ഭാവന ആദ്യമായി ഒരു അഭിമുഖം നല്‍കുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള സ്ത്രീമാഗസിനായ വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ആ സംഭവത്തെ കുറിച്ച് ഭാവന തുറന്ന് പറയുകയുണ്ടായി.

2014 ല്‍ ഭാവനയുടെ നിശ്ചയം കഴിഞ്ഞിരുന്നു; ഭാവന-നവീന്‍ ബന്ധത്തെ കുറിച്ച് നിങ്ങള്‍ക്കറിയാത്തത് ചിലത്...

ഞാനൊരിക്കലും വിദൂരമായ ദുസ്വപ്‌നത്തില്‍ പോലും കാണാത്ത കാര്യങ്ങളാണ് അന്ന് രാത്രിയില്‍ ഉണ്ടായത് എന്ന് ഭാവന പറഞ്ഞു. തനിക്ക് പിന്തുണയും പ്രാര്‍ത്ഥനയുമായി എത്തിയവര്‍ക്ക് നന്ദി പറയാനും നടി മറന്നില്ല.

ഇതൊരു യുദ്ധമാണ്

ഇതൊരു പോരാട്ടമാണ്. വിജയം കാണുന്നത് വരെ ഞാന്‍ യുദ്ധം ചെയ്യും. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി നീതി ലഭിയ്ക്കും വരെ പോരാടും എന്ന് ഭാവന പറയുന്നു.

സിനിമയില്‍ ശത്രുക്കളുണ്ട്

കേരളം ഒന്നടങ്കം ഞെട്ടിയ ആ സംഭവത്തിന് പിന്നില്‍ പ്രവൃത്തിച്ചവര്‍ക്കെതിരെയുള്ള ചോദ്യത്തിന്, 'സിനിമയില്‍ തനിക്ക് ശത്രുക്കളുണ്ട്' എന്ന ആമുഖത്തോടെയാണ് ഭാവന പറഞ്ഞു തുടങ്ങിയത്.

പിന്തുണച്ചവര്‍

എന്റെ ജീവിതത്തില്‍ ഏറ്റവും ദൗര്‍ഭാഗ്യകരമായ ഒരു സംഭവം ഉണ്ടായപ്പോള്‍ പിന്തുണ തന്നവര്‍, എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍, ഈ സംഭവത്തിന് പിന്നില്‍ പ്രവൃത്തിച്ചവരെ പുറത്ത് കൊണ്ടു വരണമെന്ന് ശക്തമായി ആവശ്യപ്പെട്ടവര്‍.. അങ്ങനെ ഒത്തിരിപ്പേരുണ്ട്...

വനിതയില്‍ പറഞ്ഞു

വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങള്‍ പറയുന്നത്. വനിത - വിഷു ഈസ്റ്റര്‍ ലക്കത്തിലാണ് ഭാവന ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിയ്ക്കുന്ന ആ സംഭവത്തെ കുറിച്ച് പറയുന്നത്.

ആരാണ് ശത്രുക്കള്‍

ആരാണ് ആ സിനിമാ ശത്രുക്കള്‍ എന്ന കാര്യത്തില്‍ ആരാധകര്‍ക്കിടയില്‍ ശക്തമായ ചര്‍ച്ച നടന്നുകൊണ്ടിരിയ്ക്കുകയാണിപ്പോള്‍. സിനിമയില്‍ പ്രമുഖ നടന്‍ ഇടപെട്ടിട്ടാണ് ഭാവനയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയത് എന്നതരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

English summary
I have enemies in cinema says Bhavana

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam