»   » കരിയറിനെ ഓര്‍ത്ത് വിഷമിച്ചിട്ടില്ല, തിരിച്ചു വരവിലെ റോമ പഴയ ആളല്ല

കരിയറിനെ ഓര്‍ത്ത് വിഷമിച്ചിട്ടില്ല, തിരിച്ചു വരവിലെ റോമ പഴയ ആളല്ല

Posted By:
Subscribe to Filmibeat Malayalam

കരിയറിനെ ഓര്‍ത്ത് തനിക്ക് ഇതുവരെ വിഷമം തോന്നിയിട്ടില്ലെന്ന് നടി റോമ. സിനിമാ കരിയറില്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിലെല്ലാം സംതൃപ്തയാണ്. അതുക്കൊണ്ട് തന്നെ തന്റെ കരിയറിനെ ഓര്‍ത്ത് വിഷമിക്കേണ്ടി വന്നിട്ടില്ലെന്ന് നടി റോമ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

ഇടവേളയ്ക്ക് ശേഷം നമസ്‌തേ ബാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ റോമ, ജയറാമിനെ നായകനാക്കി ദീപന്‍ സംവിധാനം ചെയ്യുന്ന സത്യ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. താന്‍ ഇതുവരെ അഭിനയിച്ചിട്ടുള്ള വേഷങ്ങളില്‍ നിന്ന് പ്രത്യേകതകളുള്ള വേഷമാണ് ചിത്രത്തിലേതെന്നും റോമ പറയുന്നു... തുടര്‍ന്ന് വായിക്കൂ...

കരിയറിനെ ഓര്‍ത്ത് വിഷമിച്ചിട്ടില്ല, തിരിച്ചു വരവിലെ റോമ പഴയ ആളല്ല

ബോള്‍ഡായതും വഷളത്തമുള്ളതുമായ കഥാപാത്രം അവതരിപ്പിക്കാനാണ് പല സംവിധായകരും തന്നെ സമീപിക്കുന്നത്. എന്നാല്‍ പുതിയ ചിത്രമായ സത്യയില്‍ തന്റെ കഥാപാത്രം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. റോമ പറയുന്നു.

കരിയറിനെ ഓര്‍ത്ത് വിഷമിച്ചിട്ടില്ല, തിരിച്ചു വരവിലെ റോമ പഴയ ആളല്ല

ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ഞാന്‍ സംതൃപ്തയാണ്.

കരിയറിനെ ഓര്‍ത്ത് വിഷമിച്ചിട്ടില്ല, തിരിച്ചു വരവിലെ റോമ പഴയ ആളല്ല

കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ മറ്റൊന്നും ശ്രദ്ധിക്കാറില്ല. എനിക്ക് ഇഷ്ടമുള്ള കഥാപാത്രമാണെങ്കില്‍ ആ ഓഫര്‍ സ്വീകരിക്കുമെന്നും നടി പറയുന്നു.

കരിയറിനെ ഓര്‍ത്ത് വിഷമിച്ചിട്ടില്ല, തിരിച്ചു വരവിലെ റോമ പഴയ ആളല്ല

കരിയറിനെ ഓര്‍ത്ത് എനിക്ക് വിഷമിക്കേണ്ടി വന്നിട്ടില്ല. നോട്ട് ബുക്ക്, ചോക്ലേറ്റ് പോലുള്ള നല്ല സിനിയില്‍ അഭിനയിച്ചു. അഭിനയത്തോടൊപ്പം സ്റ്റേജ് പെര്‍ഫോമന്‍സ്, യാത്ര അങ്ങനെയുള്ള എല്ലാ കാര്യങ്ങളും നന്നായി ആസ്വദിക്കാറുണ്ടെന്ന് നടി പറയുന്നു.

കരിയറിനെ ഓര്‍ത്ത് വിഷമിച്ചിട്ടില്ല, തിരിച്ചു വരവിലെ റോമ പഴയ ആളല്ല

മലയാളത്തിലെ മിക്ക നടിമാരും മലയാളത്തിന് പുറമെ അന്യ ഭാഷയിലും തിളങ്ങി തുടങ്ങി. ഇപ്പോഴും മലയാളത്തില്‍ അഭിനയിക്കാനാണ് തനിക്കിഷ്ടം.

കരിയറിനെ ഓര്‍ത്ത് വിഷമിച്ചിട്ടില്ല, തിരിച്ചു വരവിലെ റോമ പഴയ ആളല്ല

മലയാളത്തിലെ മിക്ക നടന്മാര്‍ക്കൊപ്പവും അഭിനയിച്ചു. ജയറാമിന്റെ കൂടെ അഭിനയിക്കുന്നത് ഇത് ആദ്യമായാണ്. സന്തോഷമുണ്ട്. റോമ പറയുന്നു.

English summary
I have no regrets about my career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam