എന്റെ സ്വപ്ന ലോകത്ത് ഒരു രാജകുമാരനുണ്ട്: ഹണി റോസ്

By Aswathi

ദേ, ഹണി റോസിനും കല്യാണപ്രായമൊക്കെ ആയില്ലേ. നടിയ്ക്ക് പ്രണയം വല്ലതുമുണ്ടോ.. പൊര നിറഞ്ഞ് നില്‍ക്കുന്ന പെണ്‍കുട്ടികളോടുള്ള സ്ഥിരം ചോദ്യം, മലയാള സിനിമ നിറഞ്ഞു നില്‍ക്കുന്ന ഹണി റോസിനോടും ചോദിച്ചു തുടങ്ങിയിരിക്കുന്നു.. തന്റെ സ്വപ്‌നലോകത്ത് ഒരു രാജകുമാരനുണ്ടെന്നാണ് ഹണി റോസ് പറയുന്നത്.

കൗമുദി പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹണി. വിവാഹം എന്ന് പറയുന്നതൊക്കെ വെറുതെയാണ്. വിവാഹത്തെ കുറിച്ച് ഇപ്പോള്‍ അത്ര കാര്യമായി ചിന്തിക്കുന്നില്ല. എനിക്ക് സ്വപ്ന ലോകത്ത് ജീവിക്കാനാണ് ഇഷ്ടം. ആ സ്വപ്ന ലോകത്ത് ഒരു രാജകുമാരനുണ്ടെന്ന് കരുതുന്നയാളാണ് ഞാന്‍. വിവാഹം വേണ്ടെന്നല്ല, ഇപ്പോള്‍ അതിനുള്ള പ്രായമായിട്ടില്ല എന്ന് മാത്രം...തുടര്‍ന്ന് വായിക്കൂ..

പ്രണയത്തില്‍ നിന്ന് തുടങ്ങാം

എന്റെ സ്വപ്ന ലോകത്ത് ഒരു രാജകുമാരനുണ്ട്

പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ പ്രണയിക്കാത്തവരുണ്ടോ എന്ന മറുചോദ്യമാണ് ഹണിയുടെ ഭാഗത്തുനിന്ന് വരുന്നത്. സ്‌കൂള്‍ കാലത്ത് അത്തരം ചില ഇഷ്ടങ്ങളൊക്കെ ചിലരോട് തോന്നിയിട്ടുണ്ടെന്നും ഹണി പറഞ്ഞു.

 എങ്ങനെയായിരുന്നു ആ പ്രണയം

എന്റെ സ്വപ്ന ലോകത്ത് ഒരു രാജകുമാരനുണ്ട്

സ്‌കൂളില്‍ പൊതുവെ ബഹളമൊന്നും ഉണ്ടാക്കാത്ത കുട്ടിയായരുന്നത്ര ഹണി. നടന്നു പോകുമ്പോള്‍ ഒളിഞ്ഞും പതുങ്ങിയും അവര് കാണാതെ ഒന്ന് നോക്കും. ചിലപ്പോള്‍ ഒരു ചിരി. അതിനപ്പുറത്തേക്കൊന്നും ആരോടും തോന്നിയിട്ടില്ലെന്ന് ഹണി റോസ് പറഞ്ഞു.

സിനിമയിലേക്ക്

എന്റെ സ്വപ്ന ലോകത്ത് ഒരു രാജകുമാരനുണ്ട്

സിനിമയില്‍ വന്ന സമയത്ത് ഇതെനിക്കൊരു അത്ഭുത ലോകമായിരുന്നു. ചെറുപ്പം മുതല്‍ ആഗ്രഹിച്ചിരുന്നെങ്കിലും എത്തിപ്പെട്ടപ്പോഴാണ് കൂടുതല്‍ മനസ്സിലായത്. മേയ്ക്കപ്പ് ചെയ്യുന്നതും സ്‌റ്റൈലിഷായി നടക്കുന്നതുമൊക്കെ മൂലമറ്റം പോലൊരു കൊച്ചു ഗ്രാമത്തില്‍ നിന്ന് വന്ന കൗമാരക്കാരിക്ക് കൗതുകം തന്നെയാണ്.

സിനിമയില്‍ വന്നപ്പോഴുള്ള മാറ്റം

എന്റെ സ്വപ്ന ലോകത്ത് ഒരു രാജകുമാരനുണ്ട്

സിനിമയിലെത്തിയിട്ട് ഇപ്പോള്‍ ഒമ്പത് വര്‍ഷമായി. ഇതിനിടയില്‍ തനിക്കുണ്ടായ മാറ്റം വളരെ വലുതാണെന്ന് ഹണി റോസ് തന്നെ സമ്മതിക്കുന്നു. ജീവിതം കുറച്ചുകൂടെ പക്വതയോടെ കാണാന്‍ പറ്റിയതും ചെറിയപ്രായത്തില്‍ തന്നെ സമ്പാതിക്കാന്‍ പറ്റിയതും സിനിമയില്‍ വന്നതുകൊണ്ടാണ്.

ഹണി റോസ് എന്ന പേര്

എന്റെ സ്വപ്ന ലോകത്ത് ഒരു രാജകുമാരനുണ്ട്

ഹണി റോസ് വര്‍ഗീസ് എന്നാണ് ഹണിയുടെ യഥാര്‍ത്ഥ പേര്. പക്ഷെ സിനിമയില്‍ വന്നതിന് ശേഷം നാല് തവണ പേര് മാറ്റി. ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം മലയാളത്തില്‍ ധ്വനിയായി. തമിഴില്‍ സൗന്ദര്യ, കന്നടയില്‍ ഹംസിനി. ഹണിറോസ് എന്ന മനോഹരമായ പേരുള്ളപ്പോള്‍ എന്തിനാണ് തന്റെ പേര് മാറ്റാന്‍ എല്ലാവരും ഇത്ര ആവേശം കാണിക്കുന്നതെന്നാണ് മനസ്സിലാകാത്തത്. എന്തായാലും ഹണി റോസ് എന്ന പേര് ഇനി മാറ്റില്ലെന്ന് നടി തീരുമാനിച്ചു.

തിരക്കു നിറഞ്ഞ ജീവിതം

എന്റെ സ്വപ്ന ലോകത്ത് ഒരു രാജകുമാരനുണ്ട്

ഒരു ടൈംടേബ്ള്‍ ലൈഫാണ് ഇപ്പോള്‍ ഹണിയുടേത്. രാവിലെ എട്ടരമുതല്‍ മൂന്ന് മണിവരെ കോളേജില്‍. തിരികെ എത്തിയാല്‍ നാല് മണിമുതല്‍ നൃത്തപരിശീലന ക്ലാസ്. ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ ബിഎ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ ഹണി ഓരോ മിനിട്ടും സെക്കന്റും ഇപ്പോള്‍ പ്ലാന്‍ ചെയ്താണത്രെ ജീവിയ്ക്കുന്നത്.

കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഇഷ്ടമാണ്

എന്റെ സ്വപ്ന ലോകത്ത് ഒരു രാജകുമാരനുണ്ട്

മറ്റുള്ളവരുടെ വേദനകള്‍ കണ്ടാല്‍ വിഷമം തോന്നുന്ന ഹണിയ്ക്ക് കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനൊക്കെ ഇഷ്ടമാണത്രെ. പക്ഷെ എങ്ങനെ ചെയ്യണം, ആരെയൊക്കെ കാണണം എന്നൊന്നും അറിയില്ല. മറ്റുള്ളവരുമായി അധികം സംസാരിക്കാത്ത പ്രകൃതമായതിനാല്‍ അതിനൊരു അവസരം ലഭിച്ചിട്ടില്ലെന്നും ഹണി റോസ് പറഞ്ഞു.

 എന്റെ ഇഷ്ടങ്ങള്‍

എന്റെ സ്വപ്ന ലോകത്ത് ഒരു രാജകുമാരനുണ്ട്

എന്റെ സ്ഥായിഭാവം ശാന്തമാണ്. ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ പോയിരിക്കാനാണ് ഇഷ്ടം. അവിടെ തന്റേതായ സ്വപ്ന ലോകത്തിരിക്കുക. (അപ്പോഴാവും സ്വപ്‌നത്തില്‍ രാജകുമാരന്‍ വരുന്നത്). അതുമല്ലെങ്കില്‍ വീട്ടില്‍ വെറുതെ ടിവി കണ്ടിരിക്കുകയൊക്കയാണ് ഹണിയുടെ ഹോമീസ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X