»   » 'മലയാളത്തിലെ സീനിയര്‍ താരങ്ങള്‍ കിടക്ക പങ്കിടാന്‍ വിളിച്ചു, മറ്റൊരിടത്തും ഈ ദുരനുഭവം ഉണ്ടായിട്ടില്ല'

'മലയാളത്തിലെ സീനിയര്‍ താരങ്ങള്‍ കിടക്ക പങ്കിടാന്‍ വിളിച്ചു, മറ്റൊരിടത്തും ഈ ദുരനുഭവം ഉണ്ടായിട്ടില്ല'

Posted By: Rohini
Subscribe to Filmibeat Malayalam

കാസ്റ്റിങ് കൗച്ചിങിന്റെ പേരില്‍ നായികമാരെ നടന്മാരും സംവിധായകരും നിര്‍മാതാക്കളുമൊക്കെ കിടക്ക പങ്കിടാന്‍ ക്ഷണിക്കാറുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ മലയാളി പ്രേക്ഷകര്‍ പൊതുവെ ഞെട്ടിത്തരിച്ച് നോക്കും. മലയാള സിനിമയിലൊന്നും ഇത്തരം സംഭവങ്ങളുണ്ടാവില്ല, അതൊക്കെ ബോളിവുഡിലും കോളിവുഡിലാണെന്നുമൊക്കെയാണ് ഇവിടെ ചിലരുടെ വിചാരം.

ഏതൊരു സൂപ്പര്‍സ്റ്റാറും ആദ്യം നടനാണ്, അത് കഴിഞ്ഞാണ് താരം, സൂപ്പര്‍താരങ്ങളെ വലിച്ചുകീറി പാര്‍വ്വതി

എന്നാല്‍ തനിക്ക് മലയാള സിനിമയില്‍ നിന്ന് മാത്രമേ ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളൂ എന്ന് തമിഴിലും കന്നടയിലും ബോളിവുഡിലുമൊക്കെ സാന്നിധ്യം അറിയിച്ച നടി പാര്‍വ്വതി വെട്ടിത്തുറന്ന് പറയുന്നു. ഇതൊരു വെളിപ്പെടുത്തലല്ല, എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് എന്നാണ് പാര്‍വ്വതി പറുയുന്നത്.

അവകാശത്തോടെ ചോദിയ്ക്കും

അവസരങ്ങള്‍ക്ക് വേണ്ടി കൂടെ കിടക്കാന്‍ എന്നോട് പല സംവിധായകരും മലയാള സിനിമയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് അവരുടെ അവകാശം പോലെയാണ് ചോദിയ്ക്കുന്നത്. നമ്മുടെ മാന്യമായ സ്വഭാവത്തിലൂടെ അവരെ ഒതുക്കി നിര്‍ത്തുകയാണ് അവിടെ വേണ്ടത്.

എന്തിനാണ് ഞെട്ടുന്നത്..

അതെ ഞാന്‍ പറയുന്നത് മലയാളത്തിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചാണ്. എന്തിനാണ് ആളുകള്‍ ഇതേ കുറിച്ച് പറയുമ്പോള്‍ ഞെട്ടുന്നത്. ഇത് യാഥാര്‍ത്ഥ്യമാണ്. മറ്റെല്ലാ ഇന്റസ്ട്രിയിലെയും എന്ന പോലെ മലയാള സിനിമയിലും വ്യാപകമായി കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ട്.

എനിക്കനുഭവം മലയാളത്തില്‍

എന്നാല്‍ എനിക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായത് മലയാളത്തില്‍ നിന്ന് മാത്രമാണ്. തമിഴിലോ കന്നടയിലോ, ഇപ്പോള്‍ ഹിന്ദിയിലോ പോലും ആരും എന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചിട്ടില്ല. ഇത് ഞാന്‍ നടത്തുന്ന വിവാദ വെളിപ്പെടുത്തലല്ല. മലയാള സിനിമയിലെ യാഥാര്‍ത്ഥ്യമാണ്.

എന്നില്‍ നിന്ന് പ്രതീക്ഷിച്ചു

ഇപ്പോള്‍ എന്നോട് ആരും അത്തരത്തില്‍ പെരുമാറാറില്ല. പക്ഷെ തുടക്കകാലത്ത് എന്നില്‍ നിന്ന് അത് പ്രതീക്ഷിച്ചവരുണ്ടായിരുന്നു. കരിയര്‍ ബ്രേക്ക് നല്‍കാം എന്നൊക്കെയായിരുന്നു വാഗ്ദാനങ്ങള്‍. അതും സീനിയറായിട്ടുള്ളവരില്‍ നിന്ന്. അത്തരമൊരു ബ്രേക്ക് വേണ്ട എന്ന് നമ്മള്‍ ശക്തമായി പറയുന്നതോടെ അവര്‍ മാറ്റി പിടിയ്ക്കും.

അവസരങ്ങള്‍ നഷ്ടപ്പെട്ടത്

എന്നെ അത്തരത്തില്‍ സമീപിച്ചവര്‍ക്കൊപ്പം ഞാന്‍ സിനിമ ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. എന്നെ കിടക്ക പങ്കിടാന്‍ വിളിക്കാത്തവര്‍ക്കൊപ്പം അഭിനയിച്ച സിനിമകളാണ് എന്റെ കരിയറില്‍ എല്ലാം. അതുകൊണ്ടായിരിക്കാം കരിയറിന്റെ തുടക്കത്തില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടത്. അതോര്‍ത്ത് ഒരിക്കലും നിരാശപ്പെട്ടിട്ടില്ല.

ഇത് വേണം എന്ന് പറഞ്ഞത്

ഇത്തരം വിട്ടുവീഴ്ചകളൊക്കെ സിനിമയുടെ ഭാഗമാണെന്ന് പറഞ്ഞവരുണ്ട്. പക്ഷെ ഞാനങ്ങനെ ചിന്തിയ്ക്കുന്നില്ല. സിനിമയില്ലെങ്കില്‍ ഞാന്‍ പഠിയ്ക്കാന്‍ പോകും. എനിക്ക് ചെയ്യാന്‍ വേറെയും കാര്യങ്ങളുണ്ടല്ലോ. 'നോ' പറയാനുള്ള ധൈര്യമാണ് ആദ്യം വേണ്ടത്- പാര്‍വ്വതി പറഞ്ഞു

English summary
I haven't faced casting couch in any other industry except for Malayalam: Parvathy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam