റസൂലിനെ പോലെ ഒരാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല: ആന്‍ഡ്രിയ

By Aswathi

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലായാളികള്‍ക്ക് പ്രിയപ്പെട്ട നടിയായി മാറിയതാണ് തെന്നിന്ത്യക്കാരി ആന്‍ഡ്രിയ ജെര്‍മിയ. പിന്നീട് ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോള്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോഹം ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായി ഒരു മൂന്നാം വരവിനൊരുങ്ങുകയാണ് ആന്‍ഡ്രിയ.

ചിത്രത്തിന്റെ ക്രൂ തന്നെയാണ് തന്നെ ആദ്യം ആകര്‍ഷിച്ചതെന്ന് ആന്‍ഡ്രിയ പറയുന്നു. മോഹന്‍ലാലിനെ കുറിച്ച് താനധികം അറിഞ്ഞിരുന്നില്ല. അറിഞ്ഞെടുത്തോളം അദ്ദേഹം മഹാനായ ഒരു നടനാണ്. എന്നാല്‍ സെറ്റില്‍ താനൊരു സൂപ്പര്‍സ്റ്റാറാണെന്ന ഒരു പെരുമാറ്റവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇനിയും മോഹന്‍ലാലിനൊപ്പം സിനിമകള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ആന്‍ഡ്രിയ പറഞ്ഞു.

andrea-jeremiah

നേരത്തെ അന്നയും റസൂലും എന്ന ചിത്രം ചെയ്തതിന് ശേഷം റസൂലിനെ പോലെ ഒരാളെയാണ് താന്‍ വിവാഹം ചെയ്യുക എന്ന് ആന്‍ഡ്രിയ പറഞ്ഞിരുന്നു. ആ ആഗ്രഹത്തിന് എന്തെങ്കിലും മാറ്റമുണ്ടോ, അങ്ങനെ ഒരാളെ കണ്ടെത്തിയോ എന്ന ചോദ്യത്തോടും ആന്‍ഡ്രിയ പ്രതികരിച്ചു. തീര്‍ച്ചയായും റസൂലിനെ പോലെ ഒരാളെ വിവാഹം ചെയ്യാനാണ് എനിക്കാഗ്രഹം. നിഷ്‌കളങ്ക പ്രണയത്തിന്റെ സിംപലാണ് റസൂല്‍. അത്രയേറെ അവന്‍ അന്നയെ സ്‌നേഹിച്ചു.

അങ്ങനെ നിഷ്‌കളങ്കമായ ഒരു പ്രണയം എല്ലാവരിലും ഉണ്ടാവില്ല. ഒരു റസൂലിനെ വിവാഹം ചെയ്യാന്‍ തന്നെയാണ് എന്റെ ആഗ്രഹം. എന്നാല്‍ ഇതുവരെ അങ്ങനെ ഒരു റസൂലിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആന്‍ഡ്രിയ പറഞ്ഞു. ആന്‍ഡ്രിയ റസൂലിനെ പോലൊരാളെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അത് ഫഹദ് ഫാസിലിനെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞ് ഗോസിപ്പുകളുണ്ടായിരുന്നു.

പിന്നീട് തനിക്ക് ആന്‍ഡ്രിയയെ ഇഷ്ടമായിരുന്നു എന്ന് ഫഹദും സമ്മതിച്ചതോടെ മലയാളത്തിലെ ചൂടുള്ള ചര്‍ച്ചയായിരുന്നു ഫഹദ്- ആന്‍ഡ്രിയ പ്രണയം. പിന്നീട് തനിക്ക് ഫഹദിനോട് അങ്ങനെ ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് പറഞ്ഞ് ആന്‍ഡ്രിയ രംഗത്ത് വരികയായിരുന്നു. എന്തായാലും ഫഹദല്ലാതെ, റസൂലിനെ പോലൊരു വരനെ ആന്‍ഡ്രിയയ്ക്ക് കിട്ടട്ടെ എന്ന് ആശംസിക്കാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X