For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ ചെറിയ പ്രായത്തില്‍ എനിക്കെല്ലാം പഠിക്കാന്‍ കഴിഞ്ഞു

  By Aswathi
  |

  ചെറിയ ഈ പ്രായത്തിനുള്ളില്‍ തന്നെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ സിനിമയിലൂടെ പഠിക്കാന്‍ കഴിഞ്ഞു എന്ന് നടി നമിത പ്രമോദ്. ജീവിതം മുഴുവന്‍ ഒരേ വസ്ത്രം തന്നെ ധരിച്ചാല്‍ ബോറടിയ്ക്കില്ലെ എന്ന് ചോദിച്ച നമിത, സിനിമയില്‍ വ്യത്യസ്തമായ ഒരുപാട് വേഷങ്ങള്‍ ചെയ്തതിലൂടെയാണ് താന്‍ ആ സത്യം മനസ്സിലാക്കിയതെന്നും പറയുന്നു.

  ഒരു നടനോ നടിയോ ആകുമ്പോള്‍ പല കഥാപാത്രങ്ങളായി മാറാന്‍ കഴിയും. ഒരു സിനിമയില്‍ ഡോക്ടറാണെങ്കില്‍ അടുത്ത സിനിമയില്‍ എന്‍ജിനിയര്‍. മറ്റൊന്നില്‍ സര്‍ക്കാര്‍ ജോലിക്കാരി, വീട്ടമ്മ. അങ്ങനെ. ജീവിതത്തില്‍ ഒരിക്കല്‍ ഡോക്ടറോ എന്‍ജിനിയറോ ആയാല്‍ മരിക്കുന്നതുവരെ പിന്നെ ആ ജോലിയില്‍ തുടരണം. ഒരു നടിയുടെ ജീവിതത്തിലെ ഭാഗ്യം എന്ന് ഞാന്‍ കരുതുന്നത് അതാണ്. നമിത പറഞ്ഞു- തുടര്‍ന്ന് വായിക്കൂ...

  സിനിമ എന്നെ പലതും പഠിപ്പിച്ചു

  ഈ ചെറിയ പ്രായത്തില്‍ എനിക്കെല്ലാം പഠിക്കാന്‍ കഴിഞ്ഞു

  പുതിയ പുതിയ ജീവിതങ്ങളെ അടുത്തറിയാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും ഈ ചെറിയ ജീവിതത്തില്‍ എനിക്ക് സാധിച്ചത് സിനിമയിലൂടെയാണ്. അതില്‍ താന്‍ സന്തോഷവതിയാണെന്ന് നമിത പറയുന്നു.

  സിനിമ എന്റെ ഭാഗ്യമാണ്

  ഈ ചെറിയ പ്രായത്തില്‍ എനിക്കെല്ലാം പഠിക്കാന്‍ കഴിഞ്ഞു

  ഭാഗ്യം മാടിവിളിച്ചതുപോലെയാണ് സിനിമ തന്നെ തേടിവന്നതെന്നാണ് നമിത പറയുന്നത്. എത്രയോ ആളുകള്‍ക്കിടയില്‍ നിന്നും തേടിവന്ന ഭാഗ്യം. അതുകൊണ്ട് തന്നെ അതിനെ ഞാന്‍ ഏറെ സ്‌നേഹിയ്ക്കുന്നു. മനസ്സില്‍ സിനിമയുള്ളിടത്തോളം കിട്ടുന്ന വേഷങ്ങളൊക്കെ കഴിവിന്റെ പരമാവധി നന്നാക്കി അഭിനയിക്കും.

  പ്രതീക്ഷിക്കാതെ കിട്ടിയ ആനന്ദം

  ഈ ചെറിയ പ്രായത്തില്‍ എനിക്കെല്ലാം പഠിക്കാന്‍ കഴിഞ്ഞു

  ഒരു ചാന്‍സിന് വേണ്ടി കഷ്ടപ്പെടുന്നവര്‍ക്കിടയില്‍ നിന്ന് ദൈവസഹായം കൊണ്ടാണ് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. എന്തെങ്കിലും പ്രതീക്ഷിക്കാതെ കിട്ടുമ്പോഴുള്ള ആനന്ദമാണ് ഞാനിപ്പോള്‍ അനുഭവിയ്ക്കുന്നത്.

  എന്റെ സ്വാതന്ത്രം പോയിട്ടില്ല

  ഈ ചെറിയ പ്രായത്തില്‍ എനിക്കെല്ലാം പഠിക്കാന്‍ കഴിഞ്ഞു

  സിനിമയില്‍ വന്നതോടെ തന്റെ സ്വാതന്ത്രം പോയി എന്നും കരുതുന്നില്ലെന്നും നമിത പറഞ്ഞു. ശരിയാണ് എല്ലാവരെയും പോലെ ഇറങ്ങി നടക്കാന്‍ കഴിയില്ല. ആളുകള്‍ പെട്ടന്ന് തിരിച്ചറിയും. ചിലപ്പോഴൊക്കെ അതും സന്തോഷം തരാറുണ്ട്.

  സ്വാതന്ത്രം ഓരോരുത്തരുടെ കാഴ്ചപ്പാട്

  ഈ ചെറിയ പ്രായത്തില്‍ എനിക്കെല്ലാം പഠിക്കാന്‍ കഴിഞ്ഞു

  സ്വാതന്ത്രം എന്നത് ഓരോരുത്തരുടെ കാഴ്ചപ്പാടല്ലേ എന്നാണ് നമിതയുടെ ചോദ്യം. എല്ലാവരോടും സഹകരിച്ച് ജീവിക്കാനാണ് എനിക്കിഷ്ടം. എന്റെ ജീവിതത്തിലെ സ്വാതന്ത്രം ഞാന്‍ നന്നായി ഉപയോഗിക്കുന്നുണ്ട്. സിനിമയില്‍ വന്നശേഷം സ്വകാര്യതകള്‍ ഇല്ലെന്നത് സത്യമാണ്.- നമിത പറഞ്ഞു.

   എന്റെ പ്ലസ് പോയിന്റ്

  ഈ ചെറിയ പ്രായത്തില്‍ എനിക്കെല്ലാം പഠിക്കാന്‍ കഴിഞ്ഞു

  നല്ല അണ്ടര്‍സ്റ്റാന്റിങ്ങുള്ള ആളാണ് ഞാന്‍. എനിക്കങ്ങനെ രഹസ്യങ്ങളില്ല. അതാണ് എന്റെ പ്ലസ് പോയിന്റ്. എന്തും തുറന്ന് പറയുന്ന സ്വഭാവമാണ് എന്റേത്.

  സിനിമക്കാര്‍ ജാഡക്കാരല്ല

  ഈ ചെറിയ പ്രായത്തില്‍ എനിക്കെല്ലാം പഠിക്കാന്‍ കഴിഞ്ഞു

  സിനിമയില്‍ വരുന്നതിന് മുമ്പ് ഞാനും കരുതിയരുന്നു സിനിമക്കാരൊക്കെ ജാഡയുള്ളവരാണെന്ന്. പക്ഷെ കൂടുതല്‍ അഭിനയിച്ച നായകനടന്മാരെ കുറിച്ച് ഒറ്റവാക്കില്‍ പറയാന്‍ എനിക്ക് കഴിയും.

  എന്റെ നായകന്മാരെ കുറിച്ച്

  ഈ ചെറിയ പ്രായത്തില്‍ എനിക്കെല്ലാം പ

  • നിവിന്‍ വളരെ നല്ല വ്യക്തിയാണ്. കുറച്ച് ഒതുങ്ങിയ പ്രകൃതക്കാരനാണെന്ന് തോന്നുമെങ്കിലും നല്ല സുഹൃത്താകാന്‍ നിവിന് കഴിയും.
  • ദിലീപേട്ടന്‍ നല്ലൊരു എന്റര്‍ടൈനറാണ്. ഒപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും ചിരിക്കാതിരിയ്ക്കാന്‍ കഴിയില്ല. ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതരും. ഒരു സഹോദര സ്‌നേഹം
  • ഒപ്പം അഭിനയിച്ചവരില്‍ ഏറ്റവും അടുത്ത സുഹൃത്താണ് കുഞ്ചാക്കോ ബോബന്‍.
  • ദുല്‍ഖര്‍ ട്രെന്‍സി ഗെയിഡ്
  • ഉണ്ണി മുകുന്ദന്‍ വളരെ പാവം. ആരോഗ്യകാരങ്ങളില്‍ വളരെ ശ്രദ്ധിയ്ക്കുന്ന ആള്‍
  • വിനീത് ശ്രീനിവാസന്‍ നല്ലൊരു നടനും നല്ലൊരു ക്യാറക്ടുമുള്ള ആള്‍
  • കഥാപാത്രങ്ങള്‍ക്ക് വേണ്ടി

   ഈ ചെറിയ പ്രായത്തില്‍ എനിക്കെല്ലാം പ

   കഥാപാത്രങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ഹോം വര്‍ക്കൊന്നും ചെയ്യാറില്ല. കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില്‍ നീന്തലോ ഡ്രൈവിങോ പോലുള്ള കാര്യങ്ങള്‍ പഠിക്കാറുണ്ട്.

  English summary
  I learned lot of from film says Namitha Pramod
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X