ദിലീപില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചു എന്ന് നിക്കി ഗല്‍റാനി
നിക്കി ഗല്‍റാനി അന്യഭാഷക്കാരിയാണെന്ന് പറഞ്ഞാല്‍ ഒട്ടുമിക്ക മലയാളികള്‍ക്കും ഉള്‍ക്കൊള്ളാല്‍ ആദ്യം ഇത്തിരി പ്രയാസം തോന്നും. 1983 ലും ഓംശാന്തി ഓശാനയിലും വെള്ളിമൂങ്ങയിലും ഒരു നാടന്‍ പെണ്‍കുട്ടിയായി പ്രത്യക്ഷപ്പെട്ട ഈ ബാഗ്ലൂര് കാരിക്ക് മലയാളി പ്രേക്ഷകരെയും അത്രയേറെ ഇഷ്ടമാണ്. ഇപ്പോള്‍ ദിലീപിനൊപ്പം അഭിനയിച്ച ഇവന്‍ മര്യാദ രാമന്‍ എന്ന ചിത്രത്തിന്റെ റിലീസിങിനായി കാത്തിരിക്കുകയാണ് താരം.
ദിലീപിനെ കുറിച്ച് ചോദിക്കുമ്പോള്‍ നിക്കിയ്ക്ക് നൂറ് നാവാണ്. ഒരുപാട് കാര്യങ്ങള്‍ ദിലീപില്‍ നിന്നും പഠിച്ചെന്നാണ് നിക്കി പറയുന്നത്. അതിനമുമ്പ് മറ്റൊരു കാര്യം പറയണം, മരണത്തില്‍ നിന്ന് ദിലീപ് നിക്കിയെ രക്ഷച്ചിട്ടുമുണ്ട്.

കഥ ഇങ്ങനെയാണ്; ചിത്രത്തില്‍ നിക്കി തീവണ്ടിയ്ക്ക് പിന്നാലെ പായുന്ന ഒരു രംഗമുണ്ട്. കൈയ്യില്‍ ഒരു ബാഗുമായി നിക്കി ട്രെയിനിനു പിന്നാലെ പായുകയായിരുന്നു. അപ്പോഴാണ് ഇടതുകാലിന്റെ ബാലന്‍സ് തെറ്റിയത്. ഓടിയോടി തീവണ്ടിക്കടുത്ത് എത്തുകയും ചെയ്തിരുന്നു. ബാലന്‍സ് തെറ്റി പാളത്തിലേക്ക് വീഴാനിരുന്ന നിക്കിയെ ദിലീപ് തള്ളിമാറ്റി. പാളത്തിന് വീഴുന്നതിന് പകരം പ്ലാറ്റ് ഫോമില്‍ വീണതുകൊണ്ട് ജീവന്‍ തിരിച്ചുകിട്ടി.
ഇനി ദിലീപിലേക്ക് വരാം, നിക്കി ആദ്യമായിട്ടാണ് ദിലീപിനെ പോലെ സീനിയര്‍ ആയിട്ടുള്ള ഒരാള്‍ക്കൊപ്പം അഭിനയിക്കുന്നതത്രെ. ദിലീപ് സിംപിള്‍ ആന്റ് ഗ്രൗണ്ടഡ് ആണെന്നാണ് നിക്കി പറയുന്നത്. താന്‍ ഇതുവരെ അഭിനയിച്ചതില്‍ ഏറ്റവും ഹ്യൂമര്‍ സെന്‍സുള്ള നടനും ദിലീപ് ആണ്. ഒരുപാട് കാര്യങ്ങള്‍ ദിലീപില്‍ നിന്നും പഠിക്കാനായി. എത്ര ഉയരത്തിലെത്തിയാലും സിംപിള്‍ ആയിരിക്കാനുള്ള ദിലീപിന്റെ കഴിവിനെയും നടി പുകഴ്ത്തുന്നു.


Click it and Unblock the Notifications











