ഫഹദിനിഷ്ടം സ്വാതി റെഡ്ഡിയെ

By Nirmal Balakrishnan

സ്വാതിറെഡ്ഡിക്കൊപ്പം അഭിനയിക്കാനാണ് കൂടുതല്‍ ഇഷ്ടമെന്ന് ഫഹദ് ഫാസില്‍. 24 നോര്‍ത്ത് കാതം, ആമേന്‍ എന്നീ ചിത്രങ്ങളിലാണ് ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചത്. ഞങ്ങള്‍ രണ്ടുപേരും ഒരേരീതിയിലുള്ള ആക്ടേഴ്‌സ് ആണെന്നും ഫഹദ് പറഞ്ഞു.

മലയാളത്തിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് കൂടെ അഭിനയിച്ച നായികമാരെ വിലയിരുത്തിയത്.
സ്വാതി റെഡ്ഡി തന്റെ വലിയ ഫ്രണ്ട്‌സൊന്നുമല്ലെങ്കിലും അവരുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ അറിയാവുന്ന ആരെേെയാ പോലെയാണെന്നും ഫഹദ് പറഞ്ഞു. വളരെ ഈസിയായിട്ടാണ് സ്വാതി അഭിനയിക്കുന്നത്. കാമറയൊന്നും പ്രശ്‌നമല്ലാതെയാണ് അഭിനയം.

fahadfazil-swathireddy

മലയാളത്തിലെയും അന്യഭാഷയിലെയും ഒട്ടേറെ താരങ്ങള്‍ ഫഹദിനൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്തിനേറെ ഭാര്യയായ നസ്‌റിയ വരെ ഫഹദിനൊപ്പം അഭിനയിച്ചിട്ടുണ്ട്. പക്ഷേ, ഒരു നടിയെന്ന നിലയില്‍ സ്വാതിയെ മാത്രമേ ഫഹദ് പെട്ടെന്ന ഓര്‍ക്കുന്നുണ്ട്.
ഫഹദിനൊപ്പം അന്നയും റസൂലിലും നന്നായി അഭിനയിച്ച ആന്‍ഡ്രിയയെക്കുറിച്ചും ഫഹദ് ഒന്നും പറയുന്നില്ല. ആന്‍ഡ്രിയ മികച്ച നടിയാണെന്നും അവരോടു പ്രേമമാണെന്നൊക്കെ ഫഹദ് മുന്‍പ് പറഞ്ഞിരുന്നു.

ജയസൂര്യയുടെ ആട് ഒരു ഭീകര ജീവിയല്ല എന്ന ചിത്രത്തിലാണ് സ്വാതി അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. അതില്‍ ഒരു അതിഥി താരമായിരുന്നു. വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന അയാള്‍ ഞാനല്ല എന്ന ചിത്രത്തിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിക്കുന്നത്. അതാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രവും. നമിത പ്രമോദ് ആണ് ഇതില്‍ നായിക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X