അജു വര്‍ഗീസ് തടി കുറയ്ക്കുന്ന പ്രശ്‌നമില്ല, വേണമെങ്കില്‍...
ഓരോരുത്തര്‍ക്കും ഒരു മാനറിസങ്ങളുണ്ട്. അജു വര്‍ഗീസിന്റെ മനറിസങ്ങള്‍ പ്രേക്ഷകരിലെത്തുന്നത് നടന്റെ സംസാര ശൈലികൊണ്ടും ശരീര ഭാഷകൊണ്ടുമാണ്. ആ തടിയും അജുവിന് ഒരു സ്റ്റാലാണ്. അജു വര്‍ഗീസ് തടി കുറയ്ക്കുമോ?
ഒരു അഭിമുഖത്തില്‍ ഇങ്ങനെ ഒരു ചോദ്യ ഉയര്‍ന്നപ്പോള്‍ അജു ഉത്തരം സ്പഷ്ടമാക്കി. ഈ തടിയുമായി ഞാന്‍ സന്തോഷവാനാണ്. ഭക്ഷണം കഴിയ്ക്കുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. ബിരിയാണിയാണ് ഇഷ്ട ഭക്ഷണം.

അതൊക്കെ കൊണ്ട് തന്നെ തടി കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതേയില്ല. അതേ സമയം കഥാപാത്രങ്ങള്‍ ആവശ്യപ്പെട്ടാല്‍ വേണമെങ്കില്‍ ഒരു മേക്കോവറിന് താന്‍ തയ്യാറാണെന്നും നടന്‍ വ്യക്തമാക്കി.
ഒരു വടക്കന്‍ സെല്‍ഫിയാണ് അജു വര്‍ഗീസിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഉണ്ണി മുകുന്ദനൊപ്പമുള്ള കെഎല്‍10 പത്ത് എന്ന ചിത്രമാണ് അടുത്ത റിലീസ്. മോഹന്‍ലാലിനൊപ്പം ലോഹം എന്ന രഞ്ജിത്ത് ചിത്രത്തില്‍ ഒരു അതിഥി താരമായും അജു എത്തുന്നുണ്ട്.


Click it and Unblock the Notifications











