'എനിക്കേറെ ഇഷ്ടവും ബഹുമാനവുമാണ് പ്രണവിനോട്, അത് മോഹന്‍ലാലിന്റെ മകനായതുകൊണ്ടല്ല'
ദൃശ്യത്തിന്റെ റീമേക്കായ പാപനാശത്തിന് ശേഷം, ദിലീപിനെ നായകനാക്കി ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണ് ജീത്തു ജോസഫ്. പാപനാശത്തിന് ശേഷം ലൈഫ് ഓഫ് ജോസൂട്ടിയിലും മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ തന്നെയാണ് സംവിധായകനെ അസിസ്റ്റ് ചെയ്യുന്നത്.
പ്രണവ് മോഹന്‍ലാലിനോട് എനിക്കൊരുപാട് ഇഷ്ടവും ബഹുമാനവുമാനെന്ന് ജീത്തു ജോസഫ് പറയുന്നു. അത് മോഹന്‍ലാലിന്റെ മകന്‍ ആയതുകൊണ്ടല്ലെന്നും ജീത്തു വ്യക്തമാക്കി. അയാളുടെ കഴിവും വ്യക്തിത്വവും കൊണ്ടാണ്. സ്വന്തമായി ഒരു ഐഡന്റിറ്റി പ്രണവിനുണ്ട്. കാര്യങ്ങളെക്കുറിച്ചു നല്ല ധാരണയാണ്. ഒരു ജോലി ഏല്‍പ്പിച്ചാല്‍ കഠിനാധ്വാനം ചെയ്തിട്ടായാലും ആത്മാര്‍ഥതയോടെ ചെയ്തു തീര്‍ക്കും- ജീത്തു പറഞ്ഞു
വളരെ സിംപിളാണെന്നതാണു മറ്റൊരു സവിശേഷത. മോഹന്‍ലാലിന്റെ മകനെന്ന നിലയില്‍ പ്രത്യേകിച്ച് ഒരു കാര്യവും പ്രണവ് ആഗ്രഹിക്കുന്നുമില്ല, ആവശ്യപ്പെടാറുമില്ല. അത് അയാളുടെ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്. പ്രണവിനെ കുറിച്ചും, പുതിയ ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയെ കുറിച്ചും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജീത്തു സംസാരിക്കുന്നു, തുടര്‍ന്ന് വായിക്കൂ...

'എനിക്കേറെ ഇഷ്ടവും ബഹുമാനവുമാണ് പ്രണവിനോട്, അത് മോഹന്‍ലാലിന്റെ മകനായതുകൊണ്ടല്ല'
ദൃശ്യമെന്ന ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിന് ശേഷം ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രമൊരുക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകാണും. എന്നാല്‍ അക്കാര്യത്തില്‍ തനിക്ക് ടെന്‍ഷനൊന്നും ഇല്ലെന്ന് ജീത്തു പറയുന്നു. ഞാന്‍ സിനിമ ചെയ്യുമ്പോള്‍ മനസ്സില്‍ വയ്ക്കുന്നതു രണ്ടു കാര്യങ്ങളാണ്. ഒന്ന്, പണം മുടക്കിയ പ്രൊഡ്യൂസര്‍ക്ക് നഷ്ടം വരുത്തരുത്. രണ്ട്, നല്ല സിനിമയാണെന്ന് ആളുകള്‍ പറയണം. അല്ലാതെ വമ്പന്‍ കലക്ഷന്‍ ലക്ഷ്യം വയ്ക്കുന്നില്ല.

'എനിക്കേറെ ഇഷ്ടവും ബഹുമാനവുമാണ് പ്രണവിനോട്, അത് മോഹന്‍ലാലിന്റെ മകനായതുകൊണ്ടല്ല'
കട്ടപ്പനക്കാരനായ ജോസൂട്ടി എന്ന കര്‍ഷകന്റെ 10 വയസു മുതല്‍ 40 വയസുവരെയുള്ള ജീവിതമാണ് ഈ സിനിമയുടെ പ്രമേയം. ആ 30 വര്‍ഷക്കാലത്തിനിടെ അയാളുടെ ജീവിതത്തിലൂടെ കടന്നു പോകുന്നവര്‍, അവരുടെ ജീവിതത്തിലെ ശരി തെറ്റുകള്‍ എല്ലാം ഈ സിനിമയിലുണ്ട്. ദൃശ്യം പോലെ സസ്‌പെന്‍സുള്ളതോ മൈ ബോസ് പോലെ മുഴുനീള ഹാസ്യമുള്ളതോ ആയ സിനിമയല്ല. വില്ലനില്ല. ഒരു ഫാന്റസി എലമെന്റുമുണ്ട്. പകുതിയോളം ഭാഗങ്ങളും ന്യൂസീലന്‍ഡിലാണു ഷൂട്ട് ചെയ്തിരിക്കുന്നത്. 25 ദിവസമായിരുന്നു അവിടുത്തെ ഷൂട്ടിങ്. അവിടെ ഭൂമി തിളച്ചു പുകയുന്ന പ്രദേശമായ റൊട്ടൊറുവയിലൊക്കെ ഷൂട്ട് ചെയ്തിട്ടുണ്ട്. അവിടെയുള്ള മലയാളികളുടെ സഹകരണം വലുതായിരുന്നു. അവരില്‍ ചിലര്‍ അഭിനയിച്ചിട്ടുമുണ്ട്. അടുത്ത മാസം തിയറ്ററുകളിലെത്തും. ലൈഫ് ഓഫ് ജോസൂട്ടി ഒരു മോശം സിനിമയല്ല എന്ന ഗാരന്റി മാത്രമേ ഇപ്പോള്‍ പറയാനാവൂ

'എനിക്കേറെ ഇഷ്ടവും ബഹുമാനവുമാണ് പ്രണവിനോട്, അത് മോഹന്‍ലാലിന്റെ മകനായതുകൊണ്ടല്ല'
മറ്റൊരാളുടെ തിരക്കഥയില്‍ ഞാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ലൈഫ് ഓഫ് ജോസൂട്ടി. കഴിഞ്ഞ അഞ്ചു സിനിമയ്ക്കും സ്വന്തം തിരക്കഥ തന്നെയായിരുന്നു. മെമ്മറീസ് ചെയ്യുന്ന സമയത്താണ് ഈ സിനിമയുടെ തിരക്കഥയുമായി രാജേഷ് വര്‍മ എത്തുന്നത്. അതില്‍ ഒരു നല്ല എലമെന്റ് ഉണ്ടെന്നു തോന്നിയിരുന്നു. പിന്നീട് എനിക്കു തോന്നിയ ചില നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

'എനിക്കേറെ ഇഷ്ടവും ബഹുമാനവുമാണ് പ്രണവിനോട്, അത് മോഹന്‍ലാലിന്റെ മകനായതുകൊണ്ടല്ല'
അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് വലിയ കാര്യമാണ്. മലയാളത്തിലും തമിഴിലും ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ട് അഭിനേതാക്കളായ മോഹന്‍ലാലും കമലഹാസനുമാണു മുഖ്യ വേഷത്തില്‍ അഭിനയിച്ചത്. മറ്റ് അഭിനേതാക്കളേയും യോജിച്ചവരെ തന്നെ കിട്ടി. ഹിന്ദിയിലും സംവിധാനം ചെയ്യണമെന്ന ഓഫര്‍ വന്നതാണ്. എന്നാല്‍ അതിലെ കാസ്റ്റിങ്ങിനോട് എനിക്കു യോജിക്കാനാവുമായിരുന്നില്ല. അതുകൊണ്ടാണു പ്രധാനമായും വേണ്ടെന്നു വച്ചത്. ഹിന്ദി പതിപ്പു കണ്ടവരും കാസ്റ്റിങ് അത്ര മികച്ചതായില്ലെന്ന അഭിപ്രായമാണു പങ്കുവച്ചത്. പുതിയ സിനിമ ചെയ്യുന്നതിന്റെ തിരക്കുമുണ്ടായിരുന്നു.

'എനിക്കേറെ ഇഷ്ടവും ബഹുമാനവുമാണ് പ്രണവിനോട്, അത് മോഹന്‍ലാലിന്റെ മകനായതുകൊണ്ടല്ല'
പാപനാശത്തിന് ശേഷം തമിഴിലും തെലുങ്കിലും വലിയ രണ്ടു താരങ്ങളുടെ സിനിമ സംവിധാനം ചെയ്യാനുള്ള ഓഫര്‍ വന്നിട്ടുണ്ട്. മലയാളത്തില്‍ നേരത്തെ പറഞ്ഞുറപ്പിച്ച പ്രോജക്ടുകള്‍ ഉള്ളതിനാല്‍ പെട്ടെന്നു കഴിയില്ല. അവരും തിരക്കിലാണ്. സിനിമ ചെയ്യാന്‍ ഞാന്‍ ഒരിക്കലും തിരക്കുകൂട്ടാറില്ല. ഒരു സിനിമ പൂര്‍ണമായും ചെയ്തു തീര്‍ത്ത ശേഷമേ അടുത്ത സിനിമയെക്കുറിച്ച് ആലോചിക്കാനാവൂ.

'എനിക്കേറെ ഇഷ്ടവും ബഹുമാനവുമാണ് പ്രണവിനോട്, അത് മോഹന്‍ലാലിന്റെ മകനായതുകൊണ്ടല്ല'
സ്‌ക്രിപ്റ്റ് തൃപ്തികരമായ രീതിയില്‍ പൂര്‍ത്തിയാക്കിയ ശേഷമാണു ഷൂട്ടിങ് തുടങ്ങുന്നത്. സ്‌ക്രിപ്റ്റിങ്ങിനാണു കൂടുതല്‍ സമയമെടുക്കുന്നത്. ആദ്യ സിനിമയായ ഡിറ്റക്ടീവിന്റെ തിരക്കഥ എഴുതി തീര്‍ക്കാന്‍ അഞ്ചു വര്‍ഷമെടുത്തു. തിരക്കഥ വായിച്ച പരിചയമേ അന്നുണ്ടായിരുന്നുള്ളൂ. ഫൊറന്‍സിക് വിദഗ്ധരെയൊക്കെ കണ്ടാണ് ആ സിനിമ എഴുതിയത്. ഏറ്റവും വേഗത്തിലെഴുതിയ തിരക്കഥ മൈ ബോസിന്റേതാണ്. സിനിമ തലയ്ക്കു പിടിച്ച 1990 കളിലൊക്കെ ആലോചിച്ച പ്രമേയങ്ങളും മനസ്സിലുണ്ട്. അടുത്ത ചെയ്യുന്ന പൃഥ്വിരാജ് സിനിമയുടെ കഥയും ഇത്തരത്തില്‍ തൊണ്ണൂറുകളുടെ അവസാനം മനസ്സില്‍ രൂപപ്പെട്ടതാണ്.

'എനിക്കേറെ ഇഷ്ടവും ബഹുമാനവുമാണ് പ്രണവിനോട്, അത് മോഹന്‍ലാലിന്റെ മകനായതുകൊണ്ടല്ല'
പ്രണവിനോട് എനിക്കൊരുപാട് ഇഷ്ടവും ബഹുമാനവുമുണ്ട്. അത് മോഹന്‍ലാലിന്റെ മകനായതുകൊണ്ടല്ല. അയാളുടെ കഴിവും വ്യക്തിത്വവും കൊണ്ടാണ്. സ്വന്തമായി ഒരു ഐഡന്റിറ്റി പ്രണവിനുണ്ട്. കാര്യങ്ങളെക്കുറിച്ചു നല്ല ധാരണയാണ്. ഒരു ജോലി ഏല്‍പ്പിച്ചാല്‍ കഠിനാധ്വാനം ചെയ്തിട്ടായാലും ആത്മാര്‍ഥതയോടെ ചെയ്തു തീര്‍ക്കും

'എനിക്കേറെ ഇഷ്ടവും ബഹുമാനവുമാണ് പ്രണവിനോട്, അത് മോഹന്‍ലാലിന്റെ മകനായതുകൊണ്ടല്ല'
വളരെ സിംപിളാണെന്നതാണ് മറ്റൊരു സവിശേഷത. പാപനാസം നിര്‍മിച്ചത് പ്രണവിന്റെ അമ്മാവനായ സുരേഷ് ബാലാജിയാണ്. അന്നു ഞങ്ങളെല്ലാം ഹോട്ടലില്‍ താമസിക്കുമ്പോള്‍ പ്രണവിനും അവിടെ മുറിയെടുത്തിരുന്നു. എന്നാല്‍ മറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ താമസിക്കുന്ന ലോഡ്ജില്‍ തന്നെ താനും തങ്ങിക്കോളാം എന്നു പറഞ്ഞു പ്രണവ് അവര്‍ക്കൊപ്പം താമസിക്കുകയായിരുന്നു.

'എനിക്കേറെ ഇഷ്ടവും ബഹുമാനവുമാണ് പ്രണവിനോട്, അത് മോഹന്‍ലാലിന്റെ മകനായതുകൊണ്ടല്ല'
മോഹന്‍ലാലിന്റെ മകനെന്ന നിലയില്‍ പ്രത്യേകിച്ച് ഒരു കാര്യവും പ്രണവ് ആഗ്രഹിക്കുന്നുമില്ല, ആവശ്യപ്പെടാറുമില്ല. അത് അയാളുടെ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്- ജീത്തു ജോസഫ് പറഞ്ഞു

'എനിക്കേറെ ഇഷ്ടവും ബഹുമാനവുമാണ് പ്രണവിനോട്, അത് മോഹന്‍ലാലിന്റെ മകനായതുകൊണ്ടല്ല'
പൃഥ്വിരാജ് നായകനാകുന്ന സിനിമയാണ് അടുത്തതായി ചെയ്യുന്നത്. അത് കഴിഞ്ഞാല്‍ കാവ്യ മാധവന്‍ മുഖ്യ കഥാപാത്രമാകുന്ന നായികാ പ്രാധാന്യമുള്ള സിനിമയാണ്. അതിന് ശേഷം വീണ്ടും ഒരു മോഹന്‍ലാല്‍ ചിത്രം


Click it and Unblock the Notifications