»   » നിര്‍മാതാക്കള്‍ക്ക് താന്‍ എങ്ങിനെയാണ് പാരയാകുന്നത് എന്ന് പൃഥ്വിരാജ് പറയുന്നു

നിര്‍മാതാക്കള്‍ക്ക് താന്‍ എങ്ങിനെയാണ് പാരയാകുന്നത് എന്ന് പൃഥ്വിരാജ് പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

വരും വരായ്കളെ കുറിച്ച് ചിന്തിക്കാതെ സിനിമ ചെയ്യുന്ന നടനാണ് പൃഥ്വിരാജ്. സിനിമയിലൂടെ വരുന്ന സാമ്പത്തിക ലാഭമല്ല, മറിച്ച് ആ സിനിമയിലെ പുതുമയാണ് പൃഥ്വിരാജ് തേടുന്നത്.

ഭര്‍ത്താവിന് വേലക്കാരിയുമായി ബന്ധം, ഷൂട്ടിങിന് പോകുമ്പോള്‍ നോക്കാന്‍ ആളെ വയ്ക്കുന്ന പ്രമുഖ നടി

അതുകൊണ്ട് തന്നെ നിര്‍മാതാക്കളെ സംബന്ധിച്ച് താനൊരു 'അപായകരമായ നടനാണ്' എന്ന് പൃഥ്വിരാജ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

എനിക്ക് തരാന്‍ കഴിയുന്ന ഉറപ്പ്

ഞാന്‍ അഭിനയിക്കുന്ന സിനിമയെ സംബന്ധിച്ച് ഒരുറപ്പ് മാത്രമേ എനിക്ക് നല്‍കാന്‍ കഴിയൂ, സിനിമയുടെ ക്വാളിറ്റി. ഒരു സിനിമയ്ക്ക് പിന്നിലുള്ള നഷ്ടത്തെ കുറിച്ച് ചിന്തിക്കാതെ, പരീക്ഷണം നടത്താനാണ് പൃഥ്വിരാജിന് ഇഷ്ടം. അതുകൊണ്ടാണ് നിര്‍മാതാക്കള്‍ക്ക് താനൊരു 'അണ്‍സേഫ് ആക്ടര്‍' ആണെന്ന് പൃഥ്വി പറയുന്നത്.

മലയാള സിനിമയെ കുറിച്ച്

മറ്റ് ഭാഷാ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാള സിനിമ ആശയത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ബോളിവുഡ് സിനിമകളെ പോലൊരു ലാര്‍ജ് സ്‌കെയില്‍ സിനിമയെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണ്.

പുതിയ സിനിമകള്‍

മൈ സ്റ്റോറി എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഒരു റൊമാന്റിക് ത്രില്ലറായ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത് പോര്‍ച്ചുഗലിലാണ്. അത് കഴിഞ്ഞ് ചെയ്യുന്ന ഡെട്രോയിറ്റ് ക്രോസിങ് എന്ന ചിത്രവും വിദേശത്താണ് ചിത്രീകരിയ്ക്കുന്നത്. വിദേശത്തുള്ള ചിത്രീകരണം കുറച്ചുകൂടെ എളുപ്പമാണെന്ന് പൃഥ്വി പറയുന്നു. വിദേശത്ത് ചിത്രീകരിയ്ക്കുന്ന സിനിമയ്ക്ക് കൃത്യമായ പദ്ധതികളുണ്ടാവുമത്രെ.

ബ്രഹ്മാണ്ഡ ചിത്രങ്ങള്‍

പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം അണിയറയില്‍ തയ്യാറെടുക്കുകയാണ്. പൃഥ്വി ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറും ബിഗ് ബജറ്റ് ചിത്രമാണ്. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍.

പൃഥ്വിയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Prithviraj is one of the rare actors who are ready to take up challenges in their careers, without thinking about the box office figures. But, the actor feels that it is the same quality which makes him an 'unsafe' actor for producers.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam