എനിക്ക് മോഹന്‍ലാലിനെക്കാള്‍ അടുപ്പം മമ്മൂട്ടിയുമായിട്ടാണ്; രഞ്ജിത്ത് പറയുന്നു
മലയാള സിനിമയില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ജോലി ചെയ്ത ആരുടെ ആഭിമുഖമായാലും ഇരുവരെയും താരതമ്യം ചെയ്‌തൊരു ചോദ്യം ഒഴിച്ചു കൂടാത്തതാണ്. സംവിധായകന്‍ രഞ്ജിത്തിനൊപ്പമാണ് അഭിമുഖമെങ്കില്‍ പറയുകയും വേണ്ട. രണ്ട് പേരുമായും നല്ല അടുപ്പമാണ് രഞ്ജിത്തിന്. പക്ഷെ മോഹന്‍ലാലിനെ കുറിച്ച് ചോദിച്ചാലും ചെന്നെത്തുന്നത് മമ്മൂട്ടിയിലാവും. അതെന്താ അങ്ങനെ?
അത് മറ്റൊന്നും കൊണ്ടല്ല, മോഹന്‍ലാലിനെക്കാള്‍ തനിക്ക് അടുപ്പും മമ്മൂട്ടിയോടാണെന്ന് രഞ്ജിത്ത് മറുപടി പറയും. മോഹന്‍ലാല്‍ തനിക്കൊരു സുഹൃത്താണ്, മമ്മൂട്ടി കുടുംബത്തിലെ ഒരംഗവും. ഇരുവരുമായുള്ള ബന്ധത്തെ കുറിച്ച് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത് പറയുന്നു; തുടര്‍ന്ന് വായിക്കൂ...

എനിക്ക് മോഹന്‍ലാലിനെക്കാള്‍ അടുപ്പം മമ്മൂട്ടിയുമായിട്ടാണ്; രഞ്ജിത്ത് പറയുന്നു
എനിക്ക് കൈയ്യൊപ്പു പോലത്തെ ഒരു സിനിമ മമ്മൂക്കയെവെച്ചു മാത്രമെ ചെയ്യാന്‍ പറ്റുള്ളു. മമ്മുക്കയെ വെച്ച് മാത്രമെ ഞാന്‍ ചിന്തിച്ചിട്ടുള്ളു. പ്രാഞ്ചിയേട്ടന്‍, പാലേരിമാണിക്യം. ഇത്തരം റോളുകള്‍ മോഹന്‍ലാലിനും അഭിനയിച്ചുകൂടേ എന്ന മറുചോദ്യം ചോദിക്കാം. എനിക്കറിയില്ല. അഭിനയിച്ചേക്കാം. പക്ഷെ കൈയ്യൊപ്പിലെ ബാലചന്ദ്രന്‍ എന്ന് പറയുമ്പോ എനിക്ക് മമ്മുക്കയുടെ മുഖമാണ് മനസ്സില്‍.

എനിക്ക് മോഹന്‍ലാലിനെക്കാള്‍ അടുപ്പം മമ്മൂട്ടിയുമായിട്ടാണ്; രഞ്ജിത്ത് പറയുന്നു
ഒരു ദിവസം മമ്മുക്കയോടൊത്ത് ഇരിക്കുമ്പോള്‍ ഞാന്‍ കൈയ്യൊപ്പിന്റെ കാര്യം പറഞ്ഞു. അടുത്ത ചെയ്യാന്‍ പോകുന്ന പടം ഇതാണ്. മാക്‌സിമം 12, 13 ദിവസം ഷൂട്ട്. മമ്മുക്കയുടെ ആദ്യത്തെ ചോദ്യം. ' ബാലചന്ദ്രന് എത്ര ദിവസം വേണ്ടി വരും'? 12 ദിവസം കിട്ടിയാല്‍ മതി. 'അതു തന്നിരിക്കുന്നു'. എന്റെ കൈയില്‍ കാശില്ല... 'കാശ് ചോദിച്ചില്ല'. പെട്ടെന്നാണ് മറുപടിയൊക്കെ. ഹോട്ടല്‍ ബില്ലും ഫ്‌ളൈറ്റ് ടിക്കറ്റും മാത്രമെ കൊടുത്തിട്ടുള്ളു. അങ്ങനെത്തന്നെയാണ് പാലേരി മാണിക്യത്തിലേക്കും മമ്മൂട്ടി വന്നത്. അതിനും ഫണ്ട് കാര്യമായില്ല. ഒരു ദിവസം മമ്മുക്ക വിളിച്ചു. എന്തേ, നാടകക്കാരെവെച്ച് സിനിമ ചെയ്യുന്നു എന്ന് പറഞ്ഞിട്ട്. ചെയ്യണമെന്നുണ്ട് പക്ഷെ ഇങ്ങനെയൊക്കെയാണ് കാര്യം എന്നു ഞാന്‍ പറഞ്ഞു. ഉടനെ മറുപടി. ' വന്നേക്കാം ഞാനില്ലാത്തതുകൊണ്ട് നിന്റെ സ്‌ക്രിപ്റ്റ് നടക്കാതിരിക്കേണ്ട.'

എനിക്ക് മോഹന്‍ലാലിനെക്കാള്‍ അടുപ്പം മമ്മൂട്ടിയുമായിട്ടാണ്; രഞ്ജിത്ത് പറയുന്നു
പക്ഷെ ചില ഡയലോഗൊക്കെ ലാലിന് വേണ്ടി എഴുതുമ്പോ അതിന്റെ മീറ്ററിങ് കറക്ടായി വീഴുന്നു. അതാണ് ഈ നാലാമത്തെ പെഗില്‍ ഐസ് വീഴുന്നതൊക്കെ- രഞ്ജിത്ത് പറഞ്ഞു.

എനിക്ക് മോഹന്‍ലാലിനെക്കാള്‍ അടുപ്പം മമ്മൂട്ടിയുമായിട്ടാണ്; രഞ്ജിത്ത് പറയുന്നു
മോഹന്‍ലാല്‍ അങ്ങനെ പരകായ പ്രവേശം ചെയ്യുന്ന ഒരു നടനല്ല. ബോഡി ലാംഗ്വേജും സംസാരരീതിയും കൊണ്ടു തന്നെ, ചെയ്യുന്ന കഥാപാത്രങ്ങളെ കണ്‍വിന്‍സിംഗ് ആക്കാന്‍ മോഹന്‍ലാലിന് പറ്റുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ കണ്‍വിന്‍സിംഗ് ചെയ്യലാണല്ലോ അഭിനയം. അയാളുടെ കൈയിലുള്ള മെറ്റീരിയലും ടൂളും തന്നെ മാറി മാറി ഉപയോഗിച്ചിട്ടും പ്രേക്ഷകന് ചൊടിക്കുന്നില്ലെങ്കില്‍ കുഴപ്പമില്ലല്ലോ. പൂര്‍ണമായും സ്വന്തം സംഭാഷണ രീതിയെ, ശരീരഭാഷയൊക്കെ മറികടന്ന് കഥാപാത്രമാവാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ കണ്‍വിന്‍സ്ഡ് ആയിക്കൊള്ളണമെന്നില്ല.

എനിക്ക് മോഹന്‍ലാലിനെക്കാള്‍ അടുപ്പം മമ്മൂട്ടിയുമായിട്ടാണ്; രഞ്ജിത്ത് പറയുന്നു
എളുപ്പം പ്രകോപിതനാകരുത് അത് നമ്മുടെ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തെ തന്നെയാണ് ബാധിക്കുക എന്ന് പറയാറുള്ളത് ലാലാണ്. ഒരു സിറ്റുവേഷനില്‍ ഒരാള്‍ ചെയ്ത തെറ്റില്‍ ഉടനെത്തന്നെ റിയാക്ട് ചെയ്യാതിരിക്കാന്‍ ലാലില്‍ നിന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍ എന്നേക്കാള്‍ ഇരട്ടി പ്രകോപിതനാകുന്ന ആളാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ കൂടി കൂടെയാണ് നമ്മള്‍ ജീവിക്കുന്നത്.

എനിക്ക് മോഹന്‍ലാലിനെക്കാള്‍ അടുപ്പം മമ്മൂട്ടിയുമായിട്ടാണ്; രഞ്ജിത്ത് പറയുന്നു
ഞാനും ലാലും തമ്മില്‍ അങ്ങനെ കാണാറൊന്നുമില്ല. കണ്ടു മുട്ടുമ്പോള്‍ എന്നും പരസ്പരം കാണുകയോ വിളിക്കുകയോ ഒക്കെ ചെയ്യുന്നവരാണെന്ന് തോന്നും. സ്പിരിറ്റ് കഴിഞ്ഞ് കുറേകാലത്തേക്ക് ഞാന്‍ മോഹന്‍ലാലിനെ കണ്ടിട്ടേയില്ല.

എനിക്ക് മോഹന്‍ലാലിനെക്കാള്‍ അടുപ്പം മമ്മൂട്ടിയുമായിട്ടാണ്; രഞ്ജിത്ത് പറയുന്നു
ഞാനും മോഹന്‍ലാലും ഒരാവശ്യത്തിനും പരസ്പരം വിളിക്കാറില്ല. പിന്നെ പൊതു സ്ഥലങ്ങളില്‍ പരസ്പരം കണ്ടു മുട്ടുമ്പോഴൊക്കെ മിനിമം ആചാരവാക്കുകള്‍ പറഞ്ഞ്, ഉപചാരം ചൊല്ലി പിരിയാറാണ് പതിവ്. സുഹൃത്തുക്കള്‍ എന്ന് പറയാം, എന്നാല്‍ നിരന്തരബന്ധം എന്ന് പറയാനില്ല. അത് ഉള്ളത് മമ്മുക്കയുമായിട്ടാണ്. മമ്മുക്ക വര്‍ഷങ്ങളായിട്ട് വീട്ടിലെ എല്ലാ കാര്യങ്ങളും എന്നോട് ചോദിക്കുകയും പറയുകയും ചെയ്യുന്ന ആളാണ്. ലാലിനെ കാണുമ്പോ ഞാന്‍ ചോദിക്കും. അപ്പു എന്ത് ചെയ്യുന്നു, മായയുടെ പരിപാടിയെന്താ? മറുപടിയില്‍ അവളിങ്ങനെ ചെയ്യുന്നു, അപ്പു ഇങ്ങനെ ചെയ്യുന്നു. അത്രതന്നെ. മറ്റേത് അതല്ല. എവിടുണ്ട് എന്ന് ചോദിച്ചു തുടങ്ങിയാല്‍ പിന്നെ വിശേഷങ്ങളൊക്കെ ഇങ്ങോട്ട് പറഞ്ഞ് അങ്ങ് തുടങ്ങും.


Click it and Unblock the Notifications