അജിത്തിന് വേണ്ടി സ്‌ക്രിപ്‌റ്റെഴുതി കാത്തിരിക്കുന്നു
'ധീന' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് 2001 ലാണ് എ ആര്‍ മുരുഗദോസ് എന്ന സംവിധായകന്‍ ബിഗ്‌സ്‌ക്രീനിലേക്കെത്തുന്നത്. അതുവരെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന മുരുഗദോസിന് ഒരു അവസരം നല്‍കിയത് അജിത്താണെന്ന് അദ്ദേഹം തന്നെ പറയുന്നു. ധിനയ്ക്ക് ശേഷം സൂര്യ, വിജയ് തുടങ്ങിയവര്‍ക്കൊപ്പം സൂപ്പര്‍ ഹിറ്റും, സൂപ്പര്‍ ഡ്യൂപ്പര്‍ഹിറ്റും ഒരുക്കിയെങ്കിലും, അജിത്തിനൊപ്പം വീണ്ടുമൊരു ചിത്രത്തില്‍ കൈകോര്‍ക്കാന്‍ കഴിഞ്ഞില്ല.
പക്ഷെ വൈകാതെ അത് സംഭവിയ്ക്കുമെന്നാണ് മുരുഗദോസ് പറയുന്നത്. സ്‌ക്രീപ്റ്റ് വരെ എഴുതിവച്ച് അജിത്തിന്റെ വിളിയും കാത്തിരിക്കുകയാണത്രെ സംവിധായകന്‍. അജിത്ത് എപ്പോള്‍ വിളിച്ചാലും മുന്നില്‍ പോയി നില്‍ക്കാനും സിനിമ സംവിധാനം ചെയ്യാനും തയ്യാറാണെന്ന് മുരുഗദോസ് പറഞ്ഞു. വിജയ് യെ നായകനാക്കി ചെയ്ത 'കത്തി' എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ ഇന്ത്യഗ്ലൈറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയ്‌ക്കൊപ്പം മൂന്നാമതൊരു ചിത്രത്തെ കുറിച്ച് ചിന്തിക്കുന്നതായും മുരുഗദോസ് പറഞ്ഞു. 'തുപ്പാക്കി'യുടെ വിജയത്തില്‍ നിന്നാണ് കത്തി എന്ന ചിത്രം ജനിച്ചത്. ഒക്ടോബര്‍ 22 ന് റിലീസ് ചെയ്ത ചിത്രം നാലു ദിവസം കൊണ്ട് 50 കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു. തുപ്പാക്കിയുമായി താരതമ്യം ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് കത്തിയ്ക്ക് ഒരു വര്‍ഷത്തെ ഇടവേള കൊടുത്തത്. അതുപോലെ അടുത്ത ചിത്രം കത്തിയുമായി താരതമ്യം ചെയ്യാതിരിക്കാന്‍ ചെറിയൊരു ഇടവേള നല്‍കുമെന്നും മുരഗദോസ് വ്യക്തമാക്കി.


Click it and Unblock the Notifications