»   » ബന്ധങ്ങള്‍ക്ക് വിലകൊടുക്കുന്ന കൂട്ടുകാരനൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷം;കാവ്യ

ബന്ധങ്ങള്‍ക്ക് വിലകൊടുക്കുന്ന കൂട്ടുകാരനൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷം;കാവ്യ

By: Rohini
Subscribe to Filmibeat Malayalam

ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹം പല തവണ സോഷ്യല്‍ മീഡിയ ആഘോഷിച്ചതാണ്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ കാവ്യയും ദിലീപും വിവാഹിതരായപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ആരാധകരും വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നവരും ഞെട്ടി.

വിവാഹത്തിന്റെ അലകളെല്ലാം കെട്ടടങ്ങിയപ്പോള്‍ കാവ്യ മാതൃഭൂമിയുടെ സ്റ്റാല്‍ ആന്റ് സ്‌റ്റൈല്‍ എന്ന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആദ്യമായി വിവാഹത്തെ കുറിച്ചും ദിലീപിനെ കുറിച്ചും സംസാരിയ്ക്കുന്നു.

ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണമാണ് ദിലീപേട്ടനില്‍ എത്തിയത്; കാവ്യ പറയുന്നു

സിനിമയെ അറിയുന്നയാള്‍

ഇനിയുള്ള ജീവിതം സിനിമയെയും സിനിമാ താരങ്ങളെയും തിരിച്ചറിയുന്ന ആളിനൊപ്പമായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്ന് കാവ്യ പറയുന്നു.

എന്റെ അടുത്ത സുഹൃത്ത്

സിനിമയില്‍ എന്റെ ഏറ്റവും അടുത്ത ചങ്ങാതിയാണ് ദിലീപേട്ടന്‍. എന്ത് കാര്യവും മനസ്സില്‍ സൂക്ഷിക്കാന്‍ കൊടുത്താല്‍ അതവിടെയുണ്ടാവും

ബഹുമാനമാണെനിക്ക്

ദിലീപേട്ടന്‍ എന്ന നടനെക്കാള്‍, ആ വ്യക്തിയെയാണ് ഞാന്‍ ബഹുമാനിക്കുന്നത്. ബന്ധങ്ങള്‍ക്ക് ഏറെ വിലകൊടുക്കുന്ന കൂട്ടുകാരനൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ കഴിയുന്നതില്‍ ഞാന്‍ ഏറെ സന്തോഷിയ്ക്കുന്നു.

പെട്ടന്ന് വിവാഹം

ഒരാഴ്ച മുന്‍പാണ് ദിലീപേട്ടന്റെ ബന്ധുക്കള്‍ വിവാഹാലോചനയുമായി ഞങ്ങളുടെ വീട്ടില്‍ വന്നത്. തുടര്‍ന്ന് ഞങ്ങള്‍ ജാതകച്ചേര്‍ച്ച നോക്കി. നല്ല ചേര്‍ച്ച. പിന്നെ എല്ലാം പെട്ടന്നായിരുന്നു.

രഹസ്യമാക്കിയത്

അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന്റെ തലേന്നാണ് അറിയിക്കാന്‍ കഴിഞ്ഞത്. വിവാഹവാര്‍ത്തയറിഞ്ഞ് ആളുകള്‍ കൂടുമോ എന്ന പേടിയുണ്ടായിരുന്നത് കൊണ്ടാണ് രഹസ്യമാക്കി വച്ചത്. ഞങ്ങള്‍ ക്ഷണിച്ചവരാകട്ടെ വാര്‍ത്ത പുറത്ത് വിട്ടതുമില്ല- കാവ്യ പറഞ്ഞു.

English summary
I married my best friend and i am happy about it says Kavya Madhavan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam