ഞാനൊരിക്കലും മദ്യപിച്ചിട്ടില്ല
'ഒരുപാട് പുതുമുഖങ്ങളെ സിനിമയില്‍ കൊണ്ടുവന്നയാളാണ് ഞാന്‍. മിക്കവരും നല്ല പ്രകടനം തന്നെ ആദ്യ സിനിമയില്‍ കാഴ്ചവച്ചു. പക്ഷെ, ഞാന്‍ എന്ത് പ്രതീക്ഷിച്ചുവോ അതിന് അപ്പുറം നല്‍കിയത് ദീപ്തി സതി മാത്രമാണ്. അതാണ് ദീപ്തിയെ വ്യത്യസ്തമാക്കുന്നതും.'
തന്റെ നീന എന്ന ചിത്രത്തിലെ നായിക ദീപ്തി സതിയെ കുറിച്ച് ലാല്‍ ജോസ് പറഞ്ഞ വാക്കുകളാണിവ. ചിത്രത്തിന്റെ ടീസറുകളും ട്രെയിലറും കണ്ടപ്പോള്‍ പ്രേക്ഷകര്‍ക്കും അത് ബോധ്യമായി. മദ്യപിക്കുന്ന രംഗങ്ങളൊക്കെ ഇത്ര നന്നായി അഭിനയിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ദീപ്തിക്ക് ഒരിക്കലെങ്കിലും മദ്യപിച്ച് ഇങ്ങനെ എന്തെങ്കിലും അനുഭവമുണ്ടായിരിക്കുമെന്നായിരുന്നു ചിലരുടെ പക്ഷം. അത്രയേറെ തന്മയത്വമുണ്ടായിരുന്നു ദീപ്തിയുെട അഭിനയത്തില്‍.

എന്നാല്‍ താന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ലെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ദീപ്തി സതി പറഞ്ഞു. ഈ സിനിമയുടെ ഒഡീഷന് എത്തിയപ്പോള്‍ ലാല്‍ ജോസ് സാര്‍ ആദ്യം പറഞ്ഞത് സിഗരറ്റ് വലിക്കുന്നതും കള്ളുകുടിയ്ക്കുന്നതുമായ രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാനാണ്. എന്റെ അഭിനയ അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും എന്നെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ദീപ്തി പറഞ്ഞു.

പിന്നീട് സിനിമ ഷൂട്ട് തുടങ്ങിയപ്പോഴാണ് തന്റെ കഥാപാത്രം മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയുമൊക്കെ ചെയ്യുമെന്ന് അറിഞ്ഞത്. കള്ളുകുടിച്ച് പരിചയമില്ലാത്തതുകൊണ്ടും, അതിന് താത്പര്യമില്ലാത്തതുകൊണ്ടും മദ്യപാനികളുടെ മാനിറിസങ്ങള്‍ അറിയില്ലായിരുന്നു. അതിന് വേണ്ടി ഒത്തിരി ഡോക്യുമെന്ററികള്‍ കണ്ട് ഇവരുടെ മാനറിസങ്ങള്‍ മനസ്സിലാക്കുകയായിരുന്നത്രെ. സിനിമയില്‍ ഞാന്‍ കുടിക്കുന്നതൊക്കെ വെറും പച്ചവെള്ളവും ജ്യൂസും മാത്രമാണ്. നീനയെ ഉള്‍ക്കൊണ്ടാണ് ഞാന്‍ അഭിനയിച്ചത്- ദീപ്തി പറഞ്ഞു.


Click it and Unblock the Notifications











