»   » രഞ്ജിനി ഹരിദാസിനെ മനപൂര്‍വ്വം കളിയാക്കാറില്ല; ആ സംഭവത്തെ കുറിച്ച് രമേശ് പിഷാരടി

രഞ്ജിനി ഹരിദാസിനെ മനപൂര്‍വ്വം കളിയാക്കാറില്ല; ആ സംഭവത്തെ കുറിച്ച് രമേശ് പിഷാരടി

By: Rohini
Subscribe to Filmibeat Malayalam

കൗണ്ടര്‍ കോമഡിയുടെ ഉസ്താദാണ് രമേശ് പിഷാരടി. സാഹചര്യം അനുസരിച്ച് പെട്ടന്ന് പെട്ടന്ന് മറുപടി കൊടുക്കുന്നത് കൊണ്ടാണ് രമേശ് പിഷാരടിയുടെ മിമിക്രിയ്ക്കും സ്റ്റേജ് ഷോകളും കൈയ്യടികള്‍ ലഭിയ്ക്കുന്നത്.

ധര്‍മജന് വേണ്ടി പിഷാരടി ട്രംപിനോട് വാദിച്ചു ജയിച്ചു;മമ്മൂട്ടിയ്ക്ക് ചിരി സഹിക്കാന്‍ കഴിയുന്നില്ല...

എന്നാല്‍ പലപ്പോഴും ഇത്തരം വേദികളില്‍ ഒപ്പം നില്‍ക്കുന്ന താരങ്ങളെ കണക്കിന് കളിയാക്കി കൊണ്ടും പിഷാരടി സംസാരിക്കാറുണ്ട്. അതൊന്നും ആരെയും വേദനിപ്പിച്ചുകൊണ്ടുള്ളതല്ല എന്ന് പുഷു പറയുന്നു. രഞ്ജിനി ഹരിദാസിനെ പൊതു വേദിയില്‍ വച്ച് കളിയാക്കിയ സംഭവത്തെ കുറിച്ചും പിഷാരടി സംസാരിച്ചു.

കൗണ്ടര്‍ കോമഡി വന്നത്

കോളേജ് പഠനകാലത്ത് സുഹൃത്തുക്കള്‍ക്കിടയില്‍ പറയുന്ന പല തമാശകളില്‍ നിന്നുമാണ് കൗണ്ടര്‍ അടിക്കാന്‍ ശീലിച്ചത് എന്ന് രമേശ് പിഷാരടി പറയുന്നു. മിമിക്രിയിലേക്ക് വന്നപ്പോള്‍ അത്തരം കോമഡിയിലൂടെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി.

സ്വാധീനിച്ചവര്‍

ശ്രീനിവാസന്‍, മുകേഷ്, ഇന്നസെന്റ് തുടങ്ങിയവരൂടെ സാഹചര്യ കോമഡികളും കൗണ്ടറും വളരെ ഇഷ്ടമാണെന്ന് പിഷാരടി പറയുന്നു. പരസ്പരം കളിയാക്കിക്കൊണ്ടാണ് അവര്‍ കൗണ്ടറടിക്കുന്നത്. പക്ഷെ അത് ആരെയും വേദനിപ്പിക്കാറില്ല. അവരത് തമാശയില്‍ മാത്രമേ എടുക്കാറുള്ളൂ.

രഞ്ജിനിയെ കളിയാക്കുന്നതും

ഞങ്ങളുടെ ബാച്ചിനും അത്തരമൊരു ഐക്യമുണ്ട്. കൗണ്ടര്‍ കോമഡി ആരെയും വേദനിപ്പിക്കുന്ന തരത്തില്‍ ഞാന്‍ ചെയ്യാറില്ല. രഞ്ജിനി ഹരിദാസിനെ ഞാന്‍ കളിയാക്കി എന്ന തരത്തിലൊക്കെ വന്ന വീഡിയോ നേരത്തെ പ്ലാന്‍ ചെയ്തത് പ്രകാരമാണ്. സ്റ്റേജില്‍ കയറുന്നതിന് മുന്‍പേ പരസ്പരം പറയും. രഞ്ജിനി പൂര്‍ണ പിന്തുണ നല്‍കും.

പുതിയ ആള്‍ക്ക് മനസ്സിലാവില്ല

പക്ഷെ ഇത്തരം കൗണ്ടര്‍ കോമഡി ഇപ്പോഴത്തെ ചില ആള്‍ക്കാര്‍ക്ക് മനസ്സിലാവില്ല. പുതിതായി വന്നവര്‍ക്കൊക്കെ അത് കളിയാക്കലായി അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് ഞാന്‍ വളരെ നിയന്ത്രണം സൂക്ഷിക്കാറുണ്ട് - രമേശ് പിഷാരടി പറഞ്ഞു

English summary
I never hurt Ranjini Haridas says Ramesh Pisharody
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam