twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഒരു പദവി എന്റെ സ്വപ്‌നത്തില്‍ പോലുമില്ല; ബിജു മേനോന്‍

    By Aswini
    |

    മഴ, മധുര നൊമ്പരക്കാറ്റ്, മേഘസന്ദേശം അങ്ങനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിജു മേനോന്‍ എന്ന നടനിലും പ്രേക്ഷകര്‍ ഒരു സൂപ്പര്‍സ്റ്റാറിനെ കണ്ടിരുന്നു. പക്ഷെ കാലം ബിജു മേനോന് കരുതി വച്ചത് മറ്റൊന്നായിരുന്നു.

    എന്നാല്‍ അങ്ങനെ ഒരു താരപദവി താനൊരിക്കലും ആഗ്രഹിച്ചിട്ടില്ല എന്നാണ് ബിജു മേനോന്‍ പറയുന്നത്. എന്റെ കഴിവുകള്‍ക്ക് അനുസരിച്ചുള്ള അംഗീകാരം മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ എന്നും ബിജു മേനോന്‍ പറഞ്ഞു.

    ഞാന്‍ എന്നും നോക്കിക്കാണുന്ന സൂപ്പര്‍ താരങ്ങള്‍ മമ്മൂക്കയും ലാലേട്ടനും തന്നെയാണ്. അവര്‍ക്കൊപ്പമുള്ള ഒരു പദവി എന്റെ സ്വപ്‌നങ്ങളില്‍ പോലുമില്ല. പിന്നെ ഞാനെന്തിന് അതിനുവേണ്ടി കഷ്ടപ്പെടണം. വെള്ളിമൂങ്ങയുടെ വിജയം എത്രത്തോളം തന്റെ കരിയറിനെ സ്വാധീനിച്ചു എന്നതുള്‍പ്പടെ സിനിമാ വിശേഷങ്ങളെ കുറിച്ച് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ ബിജു മേനോന്‍ സംസാരിക്കുന്നു.

    also read: 'സംയുക്തയാണ് എന്റെ ഭാഗ്യം, തിരിച്ചുവരുമെങ്കില്‍ പിന്തുണയുമായി ഞാന്‍ മുന്നിലുണ്ടാവും'also read: 'സംയുക്തയാണ് എന്റെ ഭാഗ്യം, തിരിച്ചുവരുമെങ്കില്‍ പിന്തുണയുമായി ഞാന്‍ മുന്നിലുണ്ടാവും'

    വെള്ളിമൂങ്ങ മാത്രമല്ല രാശി

    മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഒരു പദവി എന്റെ സ്വപ്‌നത്തില്‍ പോലുമില്ല; ബിജു മേനോന്‍

    വെള്ളിമൂങ്ങ വഴി സിനിമയില്‍ രാശി തെളിഞ്ഞു എന്നു വിശ്വസിക്കുന്ന ഒരാളല്ല ഞാന്‍. ആദ്യ സിനിമയായ പുത്രന്‍ മുതല്‍ സിനിമയില്‍ രാശിയായി എന്നാണ് എന്റെ വിശ്വാസം. പക്ഷേ വെള്ളിമൂങ്ങ എന്റെ കരിയറില്‍ പുതിയൊരു മാറ്റത്തിന് വഴി തെളിയിച്ചു.

    വെള്ളിമൂങ്ങ എന്റെ മാത്രം വിജയമല്ല

    മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഒരു പദവി എന്റെ സ്വപ്‌നത്തില്‍ പോലുമില്ല; ബിജു മേനോന്‍

    വെള്ളിമൂങ്ങയിലെ കഥാപാത്രത്തിനായി എന്നെ തെരഞ്ഞെടുത്ത സംവിധായകനോട് ആ നന്ദി എപ്പോഴുമുണ്ടാകും. വെള്ളിമൂങ്ങ എന്റെ മാത്രം വിജയമായി കണക്കാക്കുന്നില്ല. അതില്‍ വര്‍ക്ക് ചെയ്ത ഓരോരുത്തരും ആ സിനിമയ്ക്കു വേണ്ടി അത്രമാത്രം എഫര്‍ട്ട് എടുത്തിട്ടുണ്ട്. പ്രത്യേകിച്ചും അജു വര്‍ഗ്ഗീസിനെപ്പോലെ ഒരു യുവനടന്‍ വളരെ മനോഹരമായിട്ടാണ് അതിലെ സപ്പോര്‍ട്ടീവ് ക്യാരക്ടര്‍ കൈകാര്യം ചെയ്തത്. പിന്നെ ടിനി ടോമും തന്റെ ഭാഗം ഭംഗിയാക്കി. അങ്ങനെ ഓരോരുത്തരും.

    വെള്ളമൂങ്ങയില്‍ നായികയെ കിട്ടിയില്ല എന്ന വാര്‍ത്ത

    മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഒരു പദവി എന്റെ സ്വപ്‌നത്തില്‍ പോലുമില്ല; ബിജു മേനോന്‍

    വെള്ളിമൂങ്ങയില്‍ ബിജു മേനോന്റെ നായികയായി അഭിനയിക്കന്‍ പല നായികമാരും വിസമ്മതിച്ചു എന്ന വാര്‍ത്തയെ കുറിച്ച് ചോദിച്ചപ്പോള്‍, അതിനെപ്പറ്റി എനിക്കറിയില്ല എന്നായിരുന്നു നടന്റെ പ്രതികരണം. അല്ലെങ്കില്‍ തന്നെ ഒരു സിനിമ ചെയ്യുമ്പോള്‍ നായിക ആരാണെന്ന് നോക്കി കഥാപാത്രം സ്വീകരിക്കുന്ന വ്യക്തിയല്ല ഞാന്‍. മലയാള സിനിമയില്‍ ടാലന്റുള്ള ഒരുപാട് നടിമാരുണ്ട്. അവര്‍ നായകനെ തെരഞ്ഞെടുക്കുന്ന മാനദണ്ഡം എനിക്കറിയില്ല- ബിജു മേനോന്‍ പറഞ്ഞു

    നിക്കി മികച്ച നടി

    മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഒരു പദവി എന്റെ സ്വപ്‌നത്തില്‍ പോലുമില്ല; ബിജു മേനോന്‍

    എന്നോടൊപ്പം പെര്‍ഫോം ചെയ്ത നിക്കി ഗില്‍ റാണി എന്ന കുട്ടിയുടെ അഭിനയം വളരെ മികച്ചതായിരുന്നു. കോമ്പിനേഷന്‍ സീനുകളില്‍ എന്നെപ്പോലും അമ്പരിപ്പിച്ചുകൊണ്ടാണ് നിക്കി ആ കഥാപാത്രം ചെയ്തത്.

    എക്കാലവും മികച്ച നടി ഉര്‍വശി

    മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഒരു പദവി എന്റെ സ്വപ്‌നത്തില്‍ പോലുമില്ല; ബിജു മേനോന്‍

    പിന്നെ നായികമാരെ പറ്റിയുള്ള എന്റെ ഇപ്പോഴത്തെയും എപ്പോഴത്തെയും കണ്‍സെപ്റ്റ് ഉര്‍വ്വശിചേച്ചിയെപ്പോലുള്ള നടിമാരില്‍ ആണ്. അവര്‍ അന്നത്തെക്കാലത്ത് പ്രകടിപ്പിച്ച കഴിവുകള്‍ ഇന്നത്തെ നടിമാര്‍ക്കുണ്ടോ എന്നെനിക്കറിയില്ല. അവര്‍ ചെയ്ത സ്ഫടികം പോലുള്ള സിനിമകളിലെ വേഷങ്ങള്‍ ആര്‍ക്കാണ് മറക്കാന്‍ കഴിയുക. അതേ പോലെ പെര്‍ഫോം ചെയ്യാന്‍ ഇന്ന് ആര്‍ക്കാണ് കഴിയുക.

    സൂപ്പര്‍സ്റ്റാര്‍ പദവി കൈവിട്ടോ

    മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഒരു പദവി എന്റെ സ്വപ്‌നത്തില്‍ പോലുമില്ല; ബിജു മേനോന്‍

    അങ്ങനെയൊരു പദവി ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്റെ കഴിവുകള്‍ക്കനുസരിച്ചുള്ള അംഗീകാരം മാത്രമേ ആഗ്രഹിച്ചിട്ടുള്ളു. ഞാന്‍ എന്നും നോക്കിക്കാണുന്ന സൂപ്പര്‍ താരങ്ങള്‍ മമ്മൂക്കയും ലാലേട്ടനും തന്നെയാണ്. അവര്‍ക്കൊപ്പമുള്ള ഒരു പദവി എന്റെ സ്വപ്‌നങ്ങളില്‍ പോലുമില്ല. പിന്നെ ഞാനെന്തിന് അതിനുവേണ്ടി കഷ്ടപ്പെടണം.

    എന്റെ മനസ്സിലെ മെഗാസ്റ്റാര്‍

    മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഒരു പദവി എന്റെ സ്വപ്‌നത്തില്‍ പോലുമില്ല; ബിജു മേനോന്‍

    ഞാനെന്നും ആരാധനയോടെ നോക്കിക്കാണുന്ന അഭിനയം കാഴ്ചവച്ചത് തിലകന്‍േച്ചട്ടനും ഭരത് ഗോപിച്ചെട്ടനുമാണ്. ഒരു പക്ഷേ എന്റെ മനസ്സിലെ മെഗാസ്റ്റാറായി എന്നും നിലനില്‍ക്കുന്നത് ഭരത് ഗോപിേച്ചട്ടനായിരിക്കും.

    ഡോ ബിജുവിന്റെ പേരറിയാത്തവനില്‍ അഭിനയിക്കാത്തത്?

    മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഒരു പദവി എന്റെ സ്വപ്‌നത്തില്‍ പോലുമില്ല; ബിജു മേനോന്‍

    ഡോ. ബിജു പേരറിയാത്തവന്‍ എന്ന ചലച്ചിത്രം തുടങ്ങുന്നതിനു മുന്‍പായി അതിലെ നായകവേഷത്തെപ്പറ്റി സംസാരിക്കാന്‍ എന്റെടുത്ത് വന്നിരുന്നു. എന്നാല്‍ അന്ന് ഞാന്‍ അഭിനയിച്ചുകൊണ്ടിരുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സുമായി ബന്ധപ്പെട്ട് അന്നേദിവസം ടൈറ്റ് ഷെഡ്യൂള്‍ ആയിരുന്നു. അതുകൊണ്ട് എനിക്കദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹം മറ്റെന്തോ ആവശ്യത്തിനുവേണ്ടി എറണാകുളത്ത് വന്നപ്പോള്‍ എന്നെ കാണാന്‍ വെയ്റ്റ് ചെയ്തു എന്നാണ് ഞാന്‍ ധരിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഡോ. ബിജു ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്നാണ് അദ്ദേഹം അന്ന് എന്നെ കാണാന്‍ വേണ്ടി മാത്രമായിരുന്നു എറണാകുളത്ത് വന്നതെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഞാന്‍ ഡോ. ബിജുവിനെ കാണാന്‍ വിസമ്മതിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുകയും അത് വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തു. അതിനു ശേഷം സുരാജ് ആ വേഷം ചെയ്യുകയും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

    നഷ്ടമാണെന്ന് തോന്നുന്നുണ്ടോ?

    മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഒരു പദവി എന്റെ സ്വപ്‌നത്തില്‍ പോലുമില്ല; ബിജു മേനോന്‍

    ആ സിനിമ ചെയ്യാത്തതിലോ അവാര്‍ഡ് കിട്ടാത്തതിലോ എനിക്ക് വിഷമമില്ല. അത് നൂറുശതമാനവും സുരാജിന് തന്നെ അര്‍ഹതപ്പെട്ടതാണന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. എന്നെ വിഷമിപ്പിച്ചത് അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ മാത്രമാണ്. അന്നത്തെ തിരക്കുകള്‍ കൊണ്ടാണ് ഡോ. ബിജുവിനെ എനിക്ക് കാണാന്‍ കഴിയാതെ വന്നത്. അല്ലാതെ അലസതകൊണ്ടല്ല.

    ബിജു മടിയനാണെന്ന ഗോസിപ്പ്

    മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഒരു പദവി എന്റെ സ്വപ്‌നത്തില്‍ പോലുമില്ല; ബിജു മേനോന്‍

    ഞാനൊരു മടിയനോ, അലസനോ ആണെന്ന വിശ്വാസം എനിക്കില്ല. എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ ഏറ്റെടുക്കാറുള്ളൂ. അല്ലാത്ത കാര്യങ്ങള്‍ ഞാന്‍ വിസമ്മതിക്കും. എനിക്ക് ഉറങ്ങണം എന്നു തോന്നുമ്പോള്‍ ഞാന്‍ ഉറങ്ങും. വിശ്രമിക്കണം എന്നു തോന്നുമ്പോള്‍ വിശ്രമിക്കും. അതെന്റെ സ്വകാര്യ ആവശ്യങ്ങളാണ്. അതിനെയാണ് പലരും മടിയായി വ്യാഖ്യാനിക്കുന്നത്.

    മാധ്യമങ്ങളുടെ സൃഷ്ടി

    മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഒരു പദവി എന്റെ സ്വപ്‌നത്തില്‍ പോലുമില്ല; ബിജു മേനോന്‍

    എന്നെ സംബന്ധിച്ച് ഇങ്ങനെയൊരു വാര്‍ത്ത പ്രചരിപ്പിക്കുന്നത് എന്റെ പ്രിയപ്പെട്ട മാധ്യമസുഹൃത്തുക്കള്‍ തന്നെയാണ്. അവര്‍ ഒരു അഭിമുഖത്തിന് വിളിക്കുമ്പോള്‍ പുതിയതായി എനിക്കൊന്നും പറയാനില്ലെങ്കില്‍ ഞാന്‍ ഒഴിഞ്ഞുമാറും. ഒന്നും പറയാന്‍ ഇല്ലാത്ത സമയത്ത് എന്ത് പറഞ്ഞാണ് അഭിമുഖം നല്‍കുന്നത്. എന്റെ മടികൊണ്ട് ഞാന്‍ അവരുടെ മുന്നില്‍ ഇരുന്ന് കൊടുക്കാത്തതെന്നാണ് പലരുടെയും ധാരണ. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതാണ്.

    ഫോണ്‍ വിളിച്ചാല്‍ എടുക്കാത്തത്

    മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഒരു പദവി എന്റെ സ്വപ്‌നത്തില്‍ പോലുമില്ല; ബിജു മേനോന്‍

    എന്നെ സംബന്ധിച്ചുള്ള ഒരു പരാതി ഞാന്‍ ഫോണ്‍ എടുക്കാറില്ല എന്നുള്ളതാണ്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് നില്‍ക്കുകയാണെങ്കിലോ, അതല്ല സിനിമാ ചര്‍ച്ചയില്‍ ആണെങ്കിലോ ഞാന്‍ ഫോണ്‍ എടുക്കാറില്ല എന്നത് സത്യമാണ്. അതെന്റെ പ്രൊഫഷനെയും ജോലിയെയും ബാധിക്കുന്ന കാര്യമാണ്. പിന്നെ കുടുംബവുമായി ചെലവഴിക്കുന്ന സമയത്തും ഫോണ്‍ പരമാവധി ഒഴിവാക്കും. അത് മറ്റൊന്നും കൊണ്ടല്ല. സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ കുടുംബവുമായി ഒത്തുചേരുന്ന സമയം വളരെ കുറവാണ്. അപൂര്‍വ്വമായി കിട്ടുന്ന ആ നിമിഷങ്ങള്‍ പാഴാക്കാന്‍ എനിക്കാവില്ല. പക്ഷേ വിളിക്കുന്ന അത്യാവശ്യക്കാരെ തിരിച്ചു വിളിക്കാനുള്ള മാന്യത ഞാന്‍ കാണിക്കാറുണ്ട്. വിമര്‍ശനം ഉന്നയിക്കുന്നവര്‍ അക്കാര്യം മറന്നുപോകരുത്.

    ചാക്കോച്ചനുമായുള്ള സൗഹൃദം

    മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഒരു പദവി എന്റെ സ്വപ്‌നത്തില്‍ പോലുമില്ല; ബിജു മേനോന്‍

    ചാക്കോച്ചനുമായുള്ള സൗഹൃദം ആരംഭിക്കുന്നത് ആറേഴു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അവിചാരിതമായിട്ടായിരുന്നു അത് സംഭവിച്ചത്. അതിന് നിമിത്തമായത് എന്റെ ചേട്ടന്റെ മകളാണ്. അവളുടെ സ്‌കൂളിന്റെ ആനിവേഴ്‌സറിയോടനുബന്ധിച്ച് ഒരു സിനിമാതാരത്തെ ഉദ്ഘാടകനായി വേണം. അവളും ചേട്ടനും വഴി സ്‌കൂള്‍ അധികാരികള്‍ ഞാനുമായി ബന്ധപ്പെട്ടു. സിനിമാ ഫീല്‍ഡില്‍ നില്‍ക്കുന്നതു കാരണം എനിക്ക് ഒഴിഞ്ഞുമാറാനും പറ്റാത്ത അവസ്ഥ. എന്റെ മനസ്സില്‍ ആദ്യം തെളിഞ്ഞത് ചാക്കോച്ചന്റെ മുഖമാണ്. പക്ഷേ ഞങ്ങള്‍ തമ്മില്‍ നേരിട്ട് ഒരു സൗഹൃദവുമില്ല. ഞാന്‍ എന്റെ ഒരു സുഹൃത്തു വഴി ചാക്കോച്ചന്റെ നമ്പര്‍ സംഘടിപ്പിച്ചു. ആദ്യം വിളിച്ചപ്പോള്‍ തന്നെ ചാക്കോച്ചന്‍ സന്തോഷത്തോടെ സംഭവം ഏറ്റെടുത്തു. പരിപാടിക്ക് വരികയും സ്‌കൂളില്‍ എല്ലാവര്‍ക്കും സന്തോഷമാകുകയും ചെയ്തു. അന്ന് തുടങ്ങിയ ഞങ്ങളുടെ സൗഹൃദം നാളുകള്‍ കഴിയുന്തോറും ദൃഢമായിക്കൊണ്ടിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ എന്തും ഏതും തുറന്നു പറയാവുന്ന ആത്മസുഹൃത്തുക്കളാണ്. ഞങ്ങള്‍ തമ്മിലുള്ള ബന്ധം കുടുംബങ്ങള്‍ തമ്മിലും അതേ ദൃഢതയിലുണ്ട് എന്നതാണ് ഈ സൗഹൃദത്തിന്റെ ഏറ്റവും വലിയ സവിശേഷത.

    ഹിറ്റ് ജോഡികള്‍

    മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഒരു പദവി എന്റെ സ്വപ്‌നത്തില്‍ പോലുമില്ല; ബിജു മേനോന്‍

    ഞങ്ങള്‍ തമ്മില്‍ സൗഹൃദമായതിനു ശേഷമായിരുന്നു ഒരു സിനിമയ്ക്കുവേണ്ടി ആദ്യമായി ഒന്നിക്കുന്നത്. സീനിയേഴ്‌സ്. അത് മെഗാഹിറ്റായതിനു ശേഷം പല സംവിധായകരും ഞങ്ങളെ ഒരുമിപ്പിച്ച് സിനിമകള്‍ ഇറക്കി. സ്പാനീഷ് മസാല, ഓര്‍ഡിനറി, റോമന്‍സ്, മല്ലൂസിംഗ്, ഭയ്യ ഭയ്യ. ഇതെല്ലാം തന്നെ പ്രേക്ഷകര്‍ വളരെ ആവേശത്തോടെ സ്വീകരിച്ചപ്പോഴാണ് ഞങ്ങള്‍ ഹിറ്റ് ജോഡികള്‍ എന്നറിയപ്പെട്ടത്. അതിന്റെ ക്രെഡിറ്റ് ഞങ്ങളെ ഒരുമിപ്പിച്ച സംവിധായകര്‍ക്കാണ്. ഞങ്ങള്‍ തമ്മില്‍ പരസ്പരം സുപ്പീരിയോരിറ്റി കോംപ്ലക്‌സ് ഇല്ല എന്നുള്ളതാണ് ഈ വിജയങ്ങള്‍ക്കെല്ലാം കാരണം. എന്റെ കഥാപാത്രം വലുതായിപ്പോയെന്നോ ചെറുതായിപ്പോയെന്നോ ഞങ്ങള്‍ക്ക് പരസ്പരം തോന്നാറില്ല. സൗഹൃദം ശക്തമായതുകൊണ്ട് തന്നെ മതിമറന്നുള്ള അഭിനയമാണ് ഞങ്ങള്‍ കാഴ്ചവയ്ക്കുന്നത്.

    പിണങ്ങി എന്ന വാര്‍ത്ത

    മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഒരു പദവി എന്റെ സ്വപ്‌നത്തില്‍ പോലുമില്ല; ബിജു മേനോന്‍

    ആ വാര്‍ത്തകള്‍ തികച്ചും തെറ്റാണ്. വെറും മാധ്യമസൃഷ്ടി മാത്രം. ഞങ്ങള്‍ തമ്മില്‍ ഒരുമിച്ച് ചെയ്യാന്‍ പറ്റുന്ന കാമ്പുള്ള സിനിമകള്‍ വരുന്നില്ല എന്നതു മാത്രമാണ് ഈ ഗ്യാപ്പിന് കാരണം. അങ്ങനെ ഒരു കഥയോ കഥാപാത്രമോ വന്നാല്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ ഇരുവരും തയ്യാറാണ്- ബിജു മേനോന്‍ പറഞ്ഞു

    English summary
    I never wish the stardom says Biju Menon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X