»   » നല്ലത് പറഞ്ഞുതരാന്‍ വന്നവരെ ശത്രുക്കളാക്കി, ചെറുപ്പത്തിലേ നടിയായത് ശാപമായിപ്പോയി എന്ന് ചാര്‍മിള

നല്ലത് പറഞ്ഞുതരാന്‍ വന്നവരെ ശത്രുക്കളാക്കി, ചെറുപ്പത്തിലേ നടിയായത് ശാപമായിപ്പോയി എന്ന് ചാര്‍മിള

By: Rohini
Subscribe to Filmibeat Malayalam

ധനം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് ചാര്‍മിള എന്ന നടിയെ മലയാളി പ്രേക്ഷകര്‍ പരിചയപ്പെട്ടത് പിന്നീടിങ്ങോട്ട് കേളി, കാബൂളിവാല, കടല്‍, രാജധാനി, അറേബ്യ തുടങ്ങി ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

അങ്ങനെ ഒരു ബന്ധം ഉണ്ടായത് എന്റെ മാത്രം തെറ്റാണ്, അദ്ദേഹത്തിന്റെ മറവി അദ്ദേഹത്തെ രക്ഷിക്കട്ടെ

ബാബു ആന്റണിയുടെ മുന്‍ കാമുകി എന്ന നിലയില്‍ ചാര്‍മിളയെ അറിയുന്നവരുമുണ്ട്. എന്നാല്‍ ആ പ്രണയ ബന്ധത്തിന് ശേഷം ചാര്‍മിളി വിവാഹിതയായി.. ഒന്നല്ല, രണ്ടുവട്ടം... രണ്ടും വിവാഹ മോചനത്തില്‍ അവസാനിച്ചു. ജീവിതത്തിലെ തെറ്റായ തീരുമാനങ്ങളെ കുറിച്ച് പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയ ചാര്‍മിള വെളിപ്പെടുത്തുകയുണ്ടായി.

അച്ഛന്‍ പറഞ്ഞത് കേട്ടിരുന്നുവെങ്കില്‍

അന്ന് അച്ഛനമ്മയെ അനുസരിച്ച് ജീവിച്ചിരുന്നെങ്കില്‍ ഇന്നീ ജീവിതം ഇങ്ങനെയാകുമായിരുന്നില്ലെന്ന് ചാര്‍മിള പറയുന്നു. അച്ഛന്റെയും അമ്മയുടെയും വാക്കുകള്‍ കേട്ട് ജീവിക്കുന്നതാണ് ഏറ്റവും പ്രധാനമെന്നും അതിന് ഒരിക്കലും സാധിച്ചില്ല

നല്ലതു പറഞ്ഞു തരാന്‍ വന്നവര്‍

ജീവിതത്തില്‍ നല്ലതു പറഞ്ഞു തരാന്‍ വന്നവരെയെല്ലാം ശത്രുക്കളാക്കി. പക്വതയില്ലാത്ത രണ്ട് വിവാഹങ്ങളും വിവാഹ മോചനങ്ങളുമായിരുന്നെന്നും ചാര്‍മിള വനിതയ്ക്ക് നല്‍കിചയ അഭിമുഖ്തില്‍ പറഞ്ഞു.

അഭിനയം ശാപമായത്

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം അഭിനയത്തിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് ചാര്‍മിള. ചെറുപ്പത്തിലെ നടിയാകാനുള്ള ഭാഗ്യം ലഭിച്ചിരുന്നെങ്കിലും മറ്റൊരര്‍തഥത്തില്‍ അത് ശാപമായിരുന്നെന്നും ചാര്‍മിള പറയുന്നു

കൗമാരത്തിന്റെ ഭ്രമം

എന്റെ കൗമാരവും യൗവനവും ഭ്രമങ്ങള്‍ക്ക് പിന്നാലെയായിരുന്നു. ഏറ്റവും വിലകൂടിയ വസ്ത്രങ്ങള്‍, ചെരുപ്പ്, മേക്കപ്പ് സാധനങ്ങള്‍ അങ്ങനെയെല്ലാം വാങ്ങി കൂട്ടുമായിരുന്നു. ഇത് അച്ഛനെയും അമ്മയെയും വിഷമിപ്പിച്ചിരുന്നുവെന്ന കാര്യം അന്ന് താന്‍ മനസ്സിലാക്കിയില്ലെന്നും എല്ലാം മനസ്സിലാക്കുന്നതിന് മുമ്പ് അച്ഛന്‍ മരിച്ചെന്നും ചാര്‍മിള പറഞ്ഞു

English summary
Charmila who had created a huge impact in Malayalam films of 90’s said that GOD has taught her a lesson for questioning her father as he always wanted to have a good life
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam