»   » ശല്യം ചെയ്തയാളെ ഞാന്‍ അടിച്ചു, ശരിക്കും മുഖത്ത് നോക്കി പൊട്ടിച്ചു എന്ന് രജിഷ വിജയന്‍

ശല്യം ചെയ്തയാളെ ഞാന്‍ അടിച്ചു, ശരിക്കും മുഖത്ത് നോക്കി പൊട്ടിച്ചു എന്ന് രജിഷ വിജയന്‍

By: Rohini
Subscribe to Filmibeat Malayalam

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതിയും സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയ നടിയാണ് രജfഷ വിജയന്‍. ചിത്രത്തിലെ കഥാപാത്രത്തെ പോലെ തന്നെ ശക്തമായ തീരുമാനം സാഹചര്യത്തിനനുസരിച്ച് എടുക്കാന്‍ കെല്‍പുള്ള നടിയാണ് വ്യക്തി ജീവിതത്തിലും രജിഷ.

പുതുമുഖങ്ങള്‍ക്ക് പറ്റുന്ന അബദ്ധം ഈ നടിയ്ക്ക് പറ്റിയില്ല, രജിഷ വിജയന്റെ കഥാപാത്രാവതരണം

സ്ത്രീകള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍, ഇത്തരം സംഭവങ്ങളോട് പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണം എന്ന് രജിഷ പ്രതികരിച്ചു. ഗ്രഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ, ശല്യം ചെയ്തയാളെ കരണത്തടിച്ച സംഭവവും രജിഷ വെളിപ്പെടുത്തി.

കരണത്തടിച്ചു ഞാന്‍

ഞാന്‍ ഒരാളെ അടിച്ചിട്ടുണ്ട്. ശരിക്കും മുഖത്ത് നോക്കി പൊട്ടിച്ചു. എന്റെ സമ്മതമില്ലാതെ എന്റെ ശരീരത്തില്‍ ഒരു വിരല്‍ വയ്ക്കാന്‍ പോലും നിങ്ങള്‍ക്ക് അധികാരമില്ലെന്ന് ഞാന്‍ പറഞ്ഞു. നമ്മളെ ഒരാള്‍ തുറച്ച് നോക്കുമ്പോള്‍, അയാള്‍ ആവശ്യമില്ലാതെ പിന്തുടരുകയാണെങ്കില്‍ പ്രതികരിക്കണം എന്ന് രജിഷ പറയുന്നു.

സ്ത്രീകള്‍ക്ക് ബോധമുണ്ട്

ഒരാള്‍ പരിധി വിട്ടു പോകുകയാണെങ്കില്‍ അത് മനസ്സിലാക്കാനുള്ള ബോധം സ്ത്രീകള്‍ക്കുണ്ട്. അത് കാണുമ്പോള്‍ പ്രതികരിച്ചാല്‍ നാളെ മറ്റൊരു സ്ത്രീയുടെ ജീവിതം കൂടെയാണ് നമ്മള്‍ രക്ഷിക്കുന്നത്.

ശക്തമായ നിയമില്ല

സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളുടെ പ്രധാനകാരണം കര്‍ശനശിക്ഷയില്ലാത്തതാണ്. കാശുണ്ടെങ്കില്‍ ഏതു കേസില്‍നിന്നും ഊരിപ്പോരാമെന്നും കേസ് വര്‍ഷങ്ങളോളം നീണ്ടാല്‍ മരിക്കും വരെ വിധി വരില്ലെന്ന വിശ്വാസവുമാണ് പലര്‍ക്കും. ഒരാളെ മര്യാദയ്ക്ക് ശിക്ഷിച്ചാല്‍ അടുത്ത തവണ അത് ചെയ്യാന്‍ പോകുന്നവന് ഉള്ളിന്റെ ഉള്ളില്‍ ഒരു പേടിയുണ്ടാവും. ഇപ്പോള്‍ ആ പേടി ആര്‍ക്കുമില്ല.

എത്ര സ്ത്രീകള്‍ പ്രതികരിക്കും?

തെറ്റു ചെയ്യാന്‍ പോകുന്നവന്‍ ഒരിക്കലും ഒരു ബലാത്സംഗത്തോടെയല്ല അതിക്രമങ്ങള്‍ തുടരുന്നത്. ആദ്യം അയാള്‍ ഒരു സ്ത്രീയെ നോക്കും. പിന്നെ തോണ്ടും. കമന്റടിക്കും. തെറി വിളിക്കും. സൈബര്‍ അബ്യൂസാവും. പേടിയോടെ ആയിരിക്കും അവര്‍ ഇതൊക്ക തുടങ്ങിവയ്ക്കുന്നത്. ആ സമയത്ത് ഒരു സ്ത്രീ പ്രതികരിച്ചാല്‍ അന്നവരുടെ ധൈര്യം ചോര്‍ന്നുപോകും. പക്ഷെ എത്ര സാഹചര്യങ്ങളില്‍ സ്ത്രീകള്‍ പ്രതികരിക്കാതിരിക്കുന്നുണ്ട് - രജീഷ ചോദിക്കുന്നു.

ജോര്‍ജ്ജേട്ടന്‍സ് പൂരം

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ എലി എന്ന കഥാപാത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പോയ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരം രജനിഷയ്ക്കായിരുന്നു. ദിലീപിനൊപ്പം അഭിനയിച്ച ജോര്‍ജ്ജേട്ടന്‍സ് പൂരമാണ് രജിഷയുടെ രണ്ടാമത്തെ ചിത്രം. റിലീസിന് തയ്യാറെടുക്കുകയാണ് ചിത്രം.

English summary
I slapped him on face says Rajisha Vijayan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam