»   » 'വേണ്ട' എന്ന് പറഞ്ഞ ആ ആറ് നായികമാര്‍ക്കും ഷംനയുടെ നന്ദി

'വേണ്ട' എന്ന് പറഞ്ഞ ആ ആറ് നായികമാര്‍ക്കും ഷംനയുടെ നന്ദി

Posted By:
Subscribe to Filmibeat Malayalam

തമിഴകത്ത് ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഷംന കാസിം എന്ന തമിഴകത്തിന്റെ പൂര്‍ണ. ആറ് മുന്‍നിര നായികമാര്‍ വേണ്ടെന്ന് പറഞ്ഞ ഒരു റോള്‍ ഏറ്റെടുത്തതോടെ ഷംന ഇപ്പോള്‍ തമിഴ് സിനിമാ ലോകത്തിന്റെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

സംവിധായകന്‍ മിസ്‌കിന്റെ സഹായിയായ ജി ആര്‍ ആദിത്യ സംവിധാനം ചെയ്യുന്ന ശരവകത്തി എന്ന ചിത്രത്തിലാണ് ഷംന നായികയാകുന്നത്. ആറ് നായികമാര്‍ വേണ്ടെന്ന് പറഞ്ഞ ചിത്രം ഏറ്റെടുത്തത് ഒരു വെല്ലുവിളിയായിട്ടാണ് താരം കാണുന്നത്. ചിത്രം വേണ്ട എന്ന് പറഞ്ഞ ആ ആറ് നായികമാര്‍ക്കും ഷംന നന്ദി പറയുകയും ചെയ്യുന്നു. തുടര്‍ന്ന് വായിക്കൂ...

'വേണ്ട' എന്ന് പറഞ്ഞ ആ ആറ് നായികമാര്‍ക്കും ഷംനയുടെ നന്ദി

ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന നായികാവേഷം ചെയ്യാന്‍ ആറു മുന്‍നിര നടിമാരെ സമീപിച്ചെങ്കിലും പിന്മാറുകയായിരുന്നു. പിന്നീട് ഷംന ഈ കഥാപാത്രത്തെ അഭിനയിക്കാന്‍ തയാറായി. ഷംനയുടെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും ചിത്രത്തിലേത്.

'വേണ്ട' എന്ന് പറഞ്ഞ ആ ആറ് നായികമാര്‍ക്കും ഷംനയുടെ നന്ദി

സംവിധായകന്‍ മിസ്‌കിന്റെ സഹായിയായ ജി ആര്‍ ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശവരകത്തി. പ്രശസ്ത സംവിധായകന്‍ മിസ്‌കിന്‍ ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. മിസ്‌കിന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ തയാറാക്കിയിരിക്കുന്നത്. നായകനായി എത്തുന്നത് തമിഴകത്തെ മറ്റൊരു സംവിധായകനായ റാമും.

'വേണ്ട' എന്ന് പറഞ്ഞ ആ ആറ് നായികമാര്‍ക്കും ഷംനയുടെ നന്ദി

മിസ്‌കിന്‍ ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത് എന്നതാണ് ആറ് നായികമാര്‍ നിരസിച്ച ചിത്രം ഏറ്റെടുക്കാന്‍ തന്നെ ആകര്‍ഷിച്ചതെന്ന് ഷംന പറയുന്നു.

'വേണ്ട' എന്ന് പറഞ്ഞ ആ ആറ് നായികമാര്‍ക്കും ഷംനയുടെ നന്ദി

എന്നാല്‍ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് ഷംന അധികമൊന്നും വെളിപ്പെടുത്തിയില്ല. ചെന്നൈ പശ്ചാത്തലത്തിലുള്ള ഒരു ക്രൈം ത്രില്ലറാണ് ശരവകത്തി

'വേണ്ട' എന്ന് പറഞ്ഞ ആ ആറ് നായികമാര്‍ക്കും ഷംനയുടെ നന്ദി

കഥാപാത്രത്തിന് വേണ്ടി ടീം തന്നെ ചെന്നൈ തമിഴ് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നടി പറഞ്ഞു. മാത്രമല്ല, ചെന്നൈയിലെ വെയിലുകൊണ്ട് അല്പം കറുക്കാനും സംവിധായകന്‍ പറഞ്ഞിട്ടുണ്ടത്രെ.

'വേണ്ട' എന്ന് പറഞ്ഞ ആ ആറ് നായികമാര്‍ക്കും ഷംനയുടെ നന്ദി

പലരും ഒഴിവാക്കിയ വേഷം തേടി വന്നതില്‍ വിഷമമില്ലേ എന്ന് ചോദിച്ചപ്പോഴാണ്, ഈ ചിത്രം വേണ്ട എന്ന് പറഞ്ഞ നടിമാര്‍ക്ക് ഷംന തന്റെ നന്ദി അറിയിച്ചത്. ഞാന്‍ വളരെ സന്തോഷവതിയാണെന്നും നടി പ്രതികരിച്ചു.

English summary
Actress Shamna Kasim aka Poorna is all thrilled and a tad keyed up! The Chattakkari fame actress recently signed the Kollywood film Savarakathi, which will be directed by G R Aditya, a disciple of noted director Mysskin. The movie has been scripted by the ace director and he is also playing the antagonist in the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam