twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമ മാറി ചിന്തിക്കണ്ടേ സമയമായിരിക്കുന്നു: ദിലീപ് പറയുന്നു

    By Aswini
    |

    മറ്റ് ഇന്റസ്ട്രിയുമായി താരതമ്യം ചെയ്യമ്പോള്‍ മലയാള സിനിമ ഇപ്പോള്‍ യാഥാസ്ഥിതികരാണ്. സാമ്പത്തികപരമായും അല്ലാതെയും ചെറിയ ചിത്രങ്ങളെ കുറിച്ച് മാത്രമേ നമ്മള്‍ ചിന്തിയ്ക്കുന്നുള്ളൂ. അത് പ്രേക്ഷകര്‍ അംഗീകരിക്കാത്തത് കൊണ്ടല്ല. അങ്ങനെയെങ്കില്‍ അന്യഭാഷ ചിത്രങ്ങള്‍ക്ക് കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് എങ്ങനെ ഇങ്ങനെ കളക്ഷന്‍ നേടാന്‍ കഴിയുന്നു- ചോദിക്കുന്നത് ജനപ്രിയ നായകന്‍ ദിലീപാണ്.

    മലയാള സിനിമ മാറി ചിന്തിക്കണം എന്നാണ് ദിലീപ് പറയുന്നത്. നമ്മളെന്തിനാണ് ഇപ്പോഴും ചെറിയ സിനിമകളില്‍ മാത്രം സ്റ്റക്കായി നില്‍ക്കുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ ചെയ്യണമെന്നാണ് ഒരു അഭിനേതാവ് എന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും തന്റെ അഭിപ്രായമെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞു. അഭിമുഖത്തിലെ പ്രശസ്ത ഭാഗങ്ങള്‍ തുടര്‍ന്ന് വായിക്കാം...

    സാധാരണയില്‍ നിന്നും ഇപ്പോള്‍ ദിലീപ് ചിത്രങ്ങളിലുള്ള മാറ്റം?

    മലയാള സിനിമ മാറി ചിന്തിക്കണ്ടേ സമയമായിരിക്കുന്നു: ദിലീപ് പറയുന്നു

    കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞാന്‍ ചെയ്ത ചിത്രങ്ങളൊക്കെ പരാജയമായിരുന്നു. എല്ലാം ഒരേ ടെയ്സ്റ്റ്. അപ്പോഴാണ് ഒന്ന് മാറി ചിന്തിക്കണം എന്ന് തോന്നിയത്. റിയലിസ്റ്റിക്കായ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ ശ്രദ്ധകൊടുത്തു. അങ്ങനെയാണ് ചന്ദ്രേട്ടന്‍ എവിടെയാ, ലൈഫ് ഓഫ് ജോസൂട്ടി പോലുള്ള ചിത്രങ്ങളുടെ ഭാഗമാകുന്നത്. പക്ഷെ എല്ലായിടത്തും തമാശ വേണം. ലവ് 24x7 അല്പം സീരിയസായി.

    കോമഡിയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്

    മലയാള സിനിമ മാറി ചിന്തിക്കണ്ടേ സമയമായിരിക്കുന്നു: ദിലീപ് പറയുന്നു

    എന്റെ സിനിമകള്‍ കാണാന്‍ വരുന്ന പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് തമാശയാണ്. സിഐഡി മൂസയൊക്കെ ഇപ്പോഴും കുട്ടികളും മുതിര്‍ന്നവരും കണ്ടിരിക്കുന്നു. ചെറിയൊരു പക്ഷം ആള്‍ക്കാര്‍ക്ക് മാത്രമേ സീരയസ് ചിത്രങ്ങളോട് താത്പര്യമുള്ളൂ. ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന് ശേഷം ലവ് 24x7 ല്‍ എത്തുമ്പോള്‍ അല്പം സീരിയസായി. ലൈഫ് ഓഫ് ജോസൂട്ടി സാധാരണ ജീവിതം പോലെയായിരുന്നു. അതില്‍ നിന്ന് ഇപ്പോള്‍ ടു കണ്‍ട്രീസിലെത്തുമ്പോള്‍ പിന്നെയും കോമഡി. അങ്ങനെ ഓരോ ചിത്രത്തിലും മാറ്റമുണ്ട്.

    ദിലീപ് പൂര്‍ണസ്വാതന്ത്രം തന്നു എന്ന് ജീത്തു പറഞ്ഞത്

    മലയാള സിനിമ മാറി ചിന്തിക്കണ്ടേ സമയമായിരിക്കുന്നു: ദിലീപ് പറയുന്നു

    ലൈഫ് ഓഫ് ജോസൂട്ടിയെ സംബന്ധിച്ച് എനിക്കൊരു സൂപ്പര്‍സ്റ്റാര്‍ ഇമേജിന്റെ ആവശ്യമില്ല. ഒരു സാധാരണ ജീവിതമാണ്. അത്തരമൊരു കഥാപാത്രത്തിന് സൂപ്പസ്റ്റാറിന്റെ ഗിമ്മിക്കും ഇമേജും ചേരില്ല. എങ്ങനെ ഒരു യഥാര്‍ത്ഥ ജീവിതം പച്ചയായി ചിത്രീകരിക്കുന്നു എന്നതിലാണ് കാര്യം. വലിയ സംഘട്ടനമൊന്നുമില്ല. അത് പൂര്‍ണമായി നിയന്ത്രിക്കുന്നത് സംവിധായകനാണ്

    മലയാള സിനിമയുടെ ഭാവിയെ കുറിച്ച്?

    മലയാള സിനിമ മാറി ചിന്തിക്കണ്ടേ സമയമായിരിക്കുന്നു: ദിലീപ് പറയുന്നു

    സിനിമയെ കുറിച്ച് എനിക്കെല്ലാം അറിയാം എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ മറ്റ് ഇന്റസ്ട്രിയുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മളിപ്പോഴും ചെറുതായി മാത്രമേ ചിന്തിക്കുന്നുള്ളൂ. മലയാളികളുടെ ചിന്തയ്ക്കും സാമ്പത്തിക സ്ഥിതിയ്ക്കും അനുസരിച്ച സിനിമകള്‍ മാത്രം. എന്നാല്‍ നല്ല ബിഗ് ചിത്രങ്ങള്‍ ഇറങ്ങിയാല്‍ കേരളത്തില്‍ അത് വിജയിക്കും എന്ന് നമ്മള്‍ ഇതിനോടകം തെളിയിച്ചു. അത്തരത്തില്‍ ട്വന്റി 20 യിലും മായാമോഹിനിയിലും ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. പക്ഷെ നമ്മളിനിയും മാറി ചിന്തിക്കണം. ബിഗ് ബജറ്റ് ചിത്രങ്ങള്‍ ചെയ്യണമെന്നാണ് ഒരു അഭിനേതാവ് എന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും എന്റെ അഭിപ്രായം.

    മീനാക്ഷിക്ക് ഇപ്പോള്‍ അച്ഛനും അമ്മയുമാണ്

    മലയാള സിനിമ മാറി ചിന്തിക്കണ്ടേ സമയമായിരിക്കുന്നു: ദിലീപ് പറയുന്നു

    ലൈഫ് ഓഫ് ജോസൂട്ടിയുടെ ഷൂട്ടിങ് സമയത്ത് മീനു എനിക്കൊപ്പം തന്നെയുണ്ടായിരുന്നു. അവളുടെ വെക്കേഷന്‍ ടൈം ആയിരുന്നു. പക്ഷെ ടു കണ്‍ട്രീസിന്റെ ഷൂട്ടിങിന് സ്‌കൂളുള്ളതുകൊണ്ട് ഒപ്പം കൂട്ടാന്‍ കഴിഞ്ഞില്ല. പ്രായത്തിന്റെ പക്വത അവളിലുണ്ട്. എന്റെ ഷൂട്ടിങ് തിരക്കുകളെ കുറിച്ചൊക്കെ അവള്‍ക്കറിയാം.

    ബിസിനസും അഭിനയവും, സമയം കിട്ടാറുണ്ടോ?

    മലയാള സിനിമ മാറി ചിന്തിക്കണ്ടേ സമയമായിരിക്കുന്നു: ദിലീപ് പറയുന്നു

    എല്ലാ നിമിഷവും ഞാന്‍ സന്തോഷിക്കുന്നു. എന്റെ സുഹൃത്തുക്കളെയും ചുറ്റുമുള്ളവരെയും സന്തോഷിപ്പിച്ച് നിര്‍ത്താന്‍ സാധിക്കാറുണ്ട്. ജീവിതത്തില്‍ ഒരുപാട് വേദനകള്‍ നേരിട്ടു. അത് മനസ്സിലാക്കിയതുകൊണ്ടാവാം എന്നോട് സഹായം ചോദിച്ച് വരുന്ന എല്ലാവരെയും എന്നെ കൊണ്ട് ആവുന്ന വിധം സന്തോഷിപ്പിയ്ക്കും

    സിനിമയിലെ സുഹൃത്തുക്കള്‍?

    മലയാള സിനിമ മാറി ചിന്തിക്കണ്ടേ സമയമായിരിക്കുന്നു: ദിലീപ് പറയുന്നു

    റാഫി, മെക്കാര്‍ട്ടിന്‍, ഉദയകൃഷ്ണ, സിബി കെ തോമസ്, ബെന്നി പി നായരമ്പലം, സിദ്ദിഖ്, ലാല്‍ ഇവരൊക്കെയാണ് ഇന്റസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. ലോഹിയേട്ടന്‍ (ലോഹിതദാസ്) ഉണ്ടായിരുന്ന സമയത്ത് എനിക്കദ്ദേഹം മൂത്ത ജ്യേഷ്ടന് സമമായിരുന്നു. എന്തും പറയാനുള്ള സ്വാതന്ത്രം ഉണ്ടായിരുന്നു. സൗഹൃദം നിലനിര്‍ത്തി പോകുന്ന കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. ദെവത്തെ അല്ലാതെ മറ്റൊന്നിനെയും ഞാന്‍ ഭയക്കുന്നില്ല. ആരെയും വേദനിപ്പിക്കാറില്ല. ദേഷ്യപ്പെട്ട് സംസാരിച്ചാല്‍ പിന്നീട് കുറ്റബോധം തോന്നിയാല്‍ വിളിച്ച് സോറി പറയും.

    പുതിയ സിനിമയില്‍ പ്രതീക്ഷിക്കുന്നത്?

    മലയാള സിനിമ മാറി ചിന്തിക്കണ്ടേ സമയമായിരിക്കുന്നു: ദിലീപ് പറയുന്നു

    സമീപകാലത്ത് ചെയ്ത മൂന്ന് ചിത്രങ്ങളിലും മാറ്റമുണ്ടായിരുന്നു. ഒരുപോലത്തെ റോളുകള്‍ എനിക്കിനി വേണ്ട. അല്പം വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം. പിന്നെ ബന്ധങ്ങളുടെ പേര് പറഞ്ഞാരെങ്കിലും വന്നാല്‍ എങ്ങനെ ഒഴിവാക്കും എന്ന കാര്യത്തില്‍ പേടിയുണ്ട്.

    അപ്പോള്‍ ബന്ധങ്ങളുടെ പേരില്‍ ഇനിയും സിനിമ ചെയ്യുമോ?

    മലയാള സിനിമ മാറി ചിന്തിക്കണ്ടേ സമയമായിരിക്കുന്നു: ദിലീപ് പറയുന്നു

    പരമാവധി കുറക്കും. ഇതുവരെ ചെയ്തതില്‍ മിക ചിത്രങ്ങളും ബന്ധങ്ങളുടെ പേരിലായിരുന്നു. ഇനി അങ്ങനെ ഉണ്ടാവില്ല. മകളുടെ വിവാഹം, വീട് പണി എന്നൊക്കെ പറഞ്ഞ് അടുത്ത ബന്ധങ്ങള്‍ സമീപിക്കുമ്പോള്‍ 'നോ' പറയാന്‍ കഴിയുമായിരുന്നില്ല. പക്ഷെ ഇപ്പോള്‍ മനസ്സിലായി, ബന്ധങ്ങള്‍ക്ക് വേണ്ടിയല്ല നല്ല സിനിമകള്‍ക്ക് വേണ്ടിയാണ് നില നില്‍ക്കേണ്ടത്. എന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും സിനിമ നല്‍കുന്നതാണ്. അപ്പോള്‍ നല്ല സിനിമകളുടെ ഭാഗമാകണം- ദിലീപ് പറഞ്ഞു.

    English summary
    I think it's time we start thinking big in terms of production and premise says Dileep
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X