»   » കുംഭ കൂടിയാല്‍ എന്താ കുഴപ്പം, ഞാനത് സിനിമയില്‍ ഉപയോഗിക്കും; തടിച്ചല്ലോ എന്ന് പറയുന്നവരോട് പാര്‍വ്വതി

കുംഭ കൂടിയാല്‍ എന്താ കുഴപ്പം, ഞാനത് സിനിമയില്‍ ഉപയോഗിക്കും; തടിച്ചല്ലോ എന്ന് പറയുന്നവരോട് പാര്‍വ്വതി

Posted By: Rohini
Subscribe to Filmibeat Malayalam

വടിവൊത്ത ശരീരമുള്ള, നിറയെ മുടിയുള്ളവളാണ് സൗന്ദര്യമൊത്ത നായിക, സ്ത്രീ എന്നൊക്കെയാണ് സങ്കല്‍പങ്ങള്‍. എന്നാല്‍ കഥാപാത്രത്തിന് അനുസരിച്ച് ഈ സൗന്ദര്യ സങ്കല്‍പങ്ങളെ പാടേ മാറ്റി എഴുതുന്ന നായികമാര്‍ മലയാളത്തിലുണ്ട്. കഥാപാത്രത്തിന് വേണ്ടി മുടി വെട്ടാനും, തടി കൂട്ടാനും ഇവിടെ നായികാകമാര്‍ തയ്യാറാണ്. അങ്ങനെ ചെയ്ത നടിയാണ് പാര്‍വ്വതി.

കാവ്യയുമുണ്ട്, യുവാക്കള്‍ ഏറ്റവും കൂടുതല്‍ ശരീരസൗന്ദര്യ ആസ്വദിക്കുന്ന മലയാള സിനിമയിലെ നടിമാര്‍!!

ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷം മഴവില്‍ മനോരമയിലെ നേരെ ചൊവ്വേ എന്ന പരിപാടിയില്‍ സംസാരിക്കവെ തന്റെ ശരീരം നോക്കി കമന്റ് ചെയ്യുന്നവര്‍ക്കുള്ള മറുപടി പാര്‍വ്വതി നല്‍കുന്നു. തടിച്ചല്ലോ മെലിഞ്ഞല്ലോ എന്ന് പറയുന്നതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല എന്നാണ് പാര്‍വ്വതിയുടെ പ്രതികരണം.

കുംഭ പ്രശ്‌നമായിരുന്നു

ചെറുപ്പം മുതല്‍ ഞാന്‍ കണ്ടിട്ടുള്ള സിനിമകശിലും പരസ്യങ്ങളിലുമൊക്കെ സ്ത്രീകള്‍ മെലിഞ്ഞ സുന്ദരികളാണ്. എനിക്ക് എല്ലാ പ്രായത്തിലും ഒരു കുട്ടി കുംഭ ഉണ്ടായിരുന്നു. പണ്ട് മുതലേ എനിക്കത് ഒട്ടും ഇഷ്ടമല്ലായിരുന്നു. കുംഭ വലിയ പ്രശ്‌നമായിരുന്നു. ഒരു പ്രായത്തിലും എനിക്കത് ഉണ്ടാകാതിരുന്നിട്ടില്ല. പരസ്യത്തിലൊക്കെ കണ്ടപോലെയുള്ള സ്ത്രീകളെ പോലെ ആകാന്‍ നന്നായി എക്‌സസൈസ് ചെയ്യണം.

സിനിമയില്‍ എത്തിയപ്പോള്‍

എങ്ങനെയായിരുന്നോ ഞാന്‍ അത് പോലെ തന്നെയാണ് സിനിമയില്‍ എത്തിയത്. പ്രായം കാരണവും, പതിനെട്ട് പത്തൊന്‍പത് വയസ്സിലുണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റം കാരണവും ഞാന്‍ മെലിഞ്ഞ് തന്നെയാണ് ഉണ്ടായിരുന്നത്. ഒരു പ്രായം കഴിഞ്ഞപ്പോള്‍ എല്ലാ സ്ത്രീകളെയും പോലെ എന്റെ ഹോര്‍മോണ്‍ മാറി. പിന്നെ ഞാന്‍ തടി വയ്ക്കാന്‍ തുടങ്ങി.

തടിച്ചല്ലോ എന്ന് ചോദിക്കുന്നവരോട്

ഒന്നോ രണ്ടോ വട്ടം കണ്ട് പിരിഞ്ഞവര്‍ പോലും ആദ്യം കാണുമ്പോള്‍ ചോദിക്കുന്നത് കുറച്ച് തടി വച്ചിട്ടുണ്ടല്ലോ എന്നാണ്. അപ്പോള്‍ ഞാന്‍ പറയും കുറച്ചധികം തടി വച്ചിട്ടുണ്ട്. അല്ല, പാര്‍വ്വതിയ്ക്ക് വിഷമം ആകണ്ട എന്ന് കരുതിയാണ് ഞാനത് പറയാതിരുന്നത്. സത്യം പറഞ്ഞാല്‍ എനിക്ക് ഈ ചോദ്യം പോലും ഇഷ്ടപ്പെട്ടില്ല എന്ന് ഞാന്‍ അവരോട് പറയും. എന്റെ ശരീരം നോക്കി കമന്റ് പറയാനാണോ താങ്കള്‍ വന്നത് എന്ന് ഞാന്‍ ചോദിക്കും.

പ്രതികരിക്കാനില്ല

മെലിഞ്ഞാല്‍ ആരും ഒന്നും പറയില്ല. പക്ഷെ ഒരു കഥാപാത്രത്തിന് വേണ്ടി അല്പം തടി കൂട്ടിയാല്‍ അറിയാത്തവര്‍ പോലും ചോദിക്കും, കുറച്ച് തടി കുറച്ചൂടെ എന്ന്. അതിനോടൊന്നും ഞാന്‍ പ്രതികരിക്കുന്നില്ല. എന്റെ ദേഹത്തുള്ള ചുളിവുകളും തടികളുമൊക്കെ അടങ്ങിയതാണ് ഞാന്‍. അത്തരം ചോദ്യങ്ങള്‍ കേട്ട് നില്‍ക്കുന്നതാണ് പല സ്ത്രീകള്‍ക്കും ഡിപ്രഷന്‍ വരാന്‍ കാരണം. എന്തിനാണ് ശരീരം നോക്കി കമന്റ് പറയുന്നത്.

ആരോഗ്യത്തോടെ ഇരിക്കുക

എന്നെ സംബന്ധിച്ച് ആരോഗ്യവും ശക്തിയും ഉണ്ടായിരിക്കണം. അതില്‍ കൂടുതലൊന്നും എനിക്കാവശ്യമില്ല. സിനിമയ്ക്ക് വേണ്ടി, കഥാപാത്രത്തിന് വേണ്ടി ശരീരിക മാറ്റം ആവശ്യപ്പെട്ടാല്‍ ഞാനത് ചെയ്യും. ഒരു കായിക താരമോ മോഡലോ ആയി അഭിനയിക്കേണ്ടി വന്നാല്‍ ഞാന്‍ അതിനനുസരിച്ച് എന്റെ ശരീരം മാറ്റും. അല്ലാതെ മറ്റുള്ളവര്‍ പറയുന്നത് കേട്ട് തടിക്കാനോ മെലിയാനോ ഇല്ല.

സമീറ എന്ന കഥാപാത്രത്തിന് വേണ്ടി

ടേക്ക് ഓഫ് എന്ന ചിത്രത്തിലെ സമീറ എന്ന കഥാപാത്രത്തിന് വേണ്ടി എനിക്ക് ശരീര ഭാരം കൂട്ടണം. അവളൊരു അമ്മയും ഭാര്യയുമാണ്. മെലിഞ്ഞിരിക്കാന്‍ കഴിയില്ല. ഒരുപാട് മാനസിക സമ്മര്‍ദ്ദങ്ങളുള്ളതിനാല്‍ ഉറക്കമില്ല. അതിന് വേണ്ടി സ്ലീപ്പിങ് പില്‍സ് കഴിക്കുന്ന സ്ത്രീ തടിച്ചിരിക്കും. അങ്ങനെയുള്ള സമീറയെ മാത്രമേ ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. മെലിഞ്ഞ് സ്ലിം ബ്യൂട്ടിയായിട്ടുള്ള സമീറ സമീറയല്ല.

കുംഭ ഉപയോഗിക്കും

എന്തിനാണ് എല്ലാ സ്ത്രീകളും ഒരുപോലെ ആകണം എന്ന് കരുതുന്നത്. ഓരോ സ്ത്രീയുടെയും ശരീര വടിവുകളും ആകാരവും വ്യത്യസ്തമാണ്. എന്റെ ശരീരഘടനയും എന്റെ ബോണ്‍വീറ്റയും വ്യത്യസ്തമാണ്. ഞാന്‍ ആരോഗ്യവതിയാണെങ്കില്‍ എന്തിന് എന്റെ കുംഭയെ കുറിച്ചാലോചിച്ച് വിഷമിക്കണം. അതെനിക്ക് എന്റെ ജോലിയില്‍ ഉപയോഗിക്കാം. ടേക്ക് ഓഫ് എന്ന ചിത്രത്തില്‍ നാല് ലിറ്റര്‍ വെള്ളം കുടിച്ച് വയറ് വീര്‍പ്പിച്ച് മൂന്ന് മാസം ഗര്‍ഭിണിയായി ഞാന്‍ അഭിനയിച്ചു- പാര്‍വ്വതി പറഞ്ഞു

English summary
I used my tummy in take off said Parvathy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam