»   » എന്നെ പോലെ ആകണ്ട, ഫഹദിനെ പോലെയിരിക്കണം, കുട്ടി ഫഹദിനെ കുറിച്ച് നസ്രിയ പറയുന്നു

എന്നെ പോലെ ആകണ്ട, ഫഹദിനെ പോലെയിരിക്കണം, കുട്ടി ഫഹദിനെ കുറിച്ച് നസ്രിയ പറയുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

ഫഹദുമായുള്ള വിവാഹ ശേഷം നസ്രിയ അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. വീട്ടില്‍ ഇരുന്ന് ബോറടിച്ചെങ്കിലും ഇപ്പോള്‍ പതിയെ കുടുംബ ജീവിതം ആസ്വദിച്ചു തുടങ്ങിയെന്നാണ് നസ്രിയ പറയുന്നത്. കുറച്ച് മടി പിടിച്ചോ എന്നും സംശയമുണ്ടത്രേ. എന്തായാലും സിനിമയിലേക്ക് തിരിച്ചു വരുന്നുണ്ട്. അത് എപ്പോഴാണെന്ന് കൃത്യമായി പറയാന്‍ പറ്റില്ലെന്നും നസ്രിയ പറയുന്നു.

എന്നാല്‍ അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നസ്രിയ ഭാവിയെ കുറിച്ചും തുറന്ന് പറയുകയുണ്ടായി. അതിനിടെയായിരുന്നു നസ്രിയ കുട്ടി ഫഹദിനെ കുറിച്ച് പറഞ്ഞത്. കുഞ്ഞ് എന്നെ പോലെയാകണ്ട, ഫഹദിനെ പോലെയാകണമെന്നും നസ്രിയ പറഞ്ഞു.

എന്നെ പോലെ ആകണ്ട, ഫഹദിനെ പോലെയിരിക്കണം, കുട്ടി ഫഹദിനെ കുറിച്ച് നസ്രിയ പറയുന്നു

ഫഹദിന് കൂടുതല്‍ അടുപ്പം ഉമ്മയോടാണ്. ഉമ്മയ്ക്കും ഫഹദിനോട് അങ്ങനെ തന്നെ, നാല് മക്കളില്‍ ഉമ്മ ഏറ്റവും അടുപ്പം കാണിക്കുന്നതും ഫഹദിനോട് തന്നെയാണത്രേ. എന്തായാലും നസ്രിയയുടെ ആഗ്രഹം നേരെ വിപരീതം, കുഞ്ഞ് ഫഹദിനെ പോലെയിരിക്കണം എന്നാണ് നസ്രയ പറയുന്നത്.

എന്നെ പോലെ ആകണ്ട, ഫഹദിനെ പോലെയിരിക്കണം, കുട്ടി ഫഹദിനെ കുറിച്ച് നസ്രിയ പറയുന്നു

ഇപ്പോള്‍ ഫഹദും നസ്രിയയും പുതിയതായി വാങ്ങിയ അപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റീരിയര്‍ ഡിസൈനിങ് നടക്കുന്നു. ദുല്‍ഖറിന്റെ ഭാര്യ അമാലുവിനാണ് ഇന്റീയറിന്റെ ചുമതല.

എന്നെ പോലെ ആകണ്ട, ഫഹദിനെ പോലെയിരിക്കണം, കുട്ടി ഫഹദിനെ കുറിച്ച് നസ്രിയ പറയുന്നു

അഭിനയിക്കാന്‍ ആഗ്രമുണ്ട്. പക്ഷേ ഇപ്പോള്‍ വീട്ടിലിരുന്ന് മടി പിടിച്ചുവെന്ന് നസ്രിയ പറയുന്നു. നേരം സിനിമ കഴിഞ്ഞ് കുറച്ച് നാള്‍ വീട്ടിലിരുന്നരുന്നപ്പോള്‍ നല്ല മടി തോന്നിയിരുന്നു. പിന്നീട് സിനിമയിലേക്ക് വന്നപ്പോള്‍ എഞ്ചോയ് ചെയ്തുവെന്നും നടി പറയുന്നു.

എന്നെ പോലെ ആകണ്ട, ഫഹദിനെ പോലെയിരിക്കണം, കുട്ടി ഫഹദിനെ കുറിച്ച് നസ്രിയ പറയുന്നു

ഇപ്പോള്‍ കുടുംബ ജീവിതം ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ് നസ്രിയ. സിനിമയിലേക്ക് വരും. പക്ഷേ അത് എന്നാണെന്ന് കൃത്യമായി പറയാന്‍ പറ്റില്ലെന്നും നസ്രിയ പറയുന്നു.

English summary
I Want Our Baby To Be Like Fahadh: Nazriya Nazim.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam