മമ്മൂട്ടിയുടെ ആ വാക്കുകള്‍ ഞാന്‍ സ്തംഭിച്ചു പോയി; ഷാഹിന്‍ സിദ്ദിഖ്

By Akhila

സിദ്ദിഖിന്റെ മകന്‍ ഷാഹിന്‍ സിനിമയിലേക്ക് എത്തിയ സമയം കൊള്ളാം. എന്തായാലും ഒരു സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ ഷാഹിന് കഴിഞ്ഞു. പത്തേമാരിയിലേക്ക് ഓഫര്‍ ലഭിച്ചത് മുതല്‍ ഷാഹിന് വലിയ സന്തോഷമായിരുന്നു. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കുന്നതുക്കൊണ്ട് തന്നെ. ഷാഹിന്‍ അത് നേരത്തെ പറഞ്ഞിട്ടുമുണ്ട്.

ആദ്യമായി മമ്മൂക്കയെ കാണുന്നത് വാത്സല്യത്തിന്റെ സെറ്റില്‍ വച്ചാണ്. ആ സമയങ്ങളില്‍ തന്നെ കാണുമ്പോള്‍ മമ്മൂക്ക പഠനത്തെ കുറിച്ചാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ അഭിനയിക്കാനായി ഷൂട്ടിങ് ലൊക്കേഷനിലെത്തിയപ്പോള്‍ മമ്മൂക്ക പറയുന്നതിങ്ങനെ. തുടര്‍ന്ന് വായിക്കുക.

പത്തേമാരി ലൊക്കേഷനില്‍

മമ്മൂട്ടിയുടെ ആ വാക്കുകള്‍ ഞാന്‍ സ്തംഭിച്ചു പോയി; ഷാഹിന്‍ സിദ്ദിഖ്

അന്ന് ഞാന്‍ മമ്മൂക്കയോട് ചോദിച്ചിട്ടുണ്ട് ഇതുപോലെ ജനങ്ങള്‍ സ്‌നേഹിക്കുന്ന ഒരു താരം ആകാന്‍ നമ്മള്‍ എന്ത് ചെയ്യണമെന്ന്, പക്ഷേ അന്ന് മമ്മൂക്ക പറഞ്ഞ ആ വാക്കുകളില്‍ ഞാന്‍ ശരിക്കും സ്തംഭിച്ചു പോയിട്ടുണ്ടെന്ന് ഷാഹിന്‍ പറയുന്നു. നമ്മള്‍ ഒരു സാധരണ പ്രേക്ഷകനായി പുറത്ത് നിന്ന് നോക്കുമ്പോള്‍ നമുക്ക് ഒന്നും മനസിലാകില്ല. നമ്മള്‍ മേഖലയോട് അടുത്ത് നില്‍ക്കുമ്പോള്‍ മാത്രമേ അതിന്റെ ആഴം മനസിലാകുകയുള്ളുവെന്നും മമ്മൂക്ക തന്നോട് പറഞ്ഞു. തുടര്‍ന്ന് കാണുക.

ഒരു അഭിനേതാവിന്റെ മകനായിരുന്നിട്ടു പോലും

മമ്മൂട്ടിയുടെ ആ വാക്കുകള്‍ ഞാന്‍ സ്തംഭിച്ചു പോയി; ഷാഹിന്‍ സിദ്ദിഖ്

ഒരു അഭിനേതാവിന്റെ മകനായിരുന്നിട്ടു പോലും തനിയ്ക്ക് ഷൂട്ടിങ് ലൊക്കേഷനില്‍ എത്തുമ്പോള്‍ നല്ല പേടിയായിരുന്നു. ആ പേടി കൊണ്ട് പഠിച്ച ഡയലോഗുകള്‍ വരെ താന്‍ മറന്നു പോയി. എന്നാല്‍ മമ്മൂക്കയുടെയും ശ്രീനിവാസന്റെയും നിര്‍ദ്ദേശങ്ങളാണ് തനിയ്ക്ക് ആത്മവിശ്വാസം തന്നതെന്ന് ഷാഹിന്‍ പറയുന്നു.

അച്ഛന്റെ കുറേ ഉപദ്ദേശങ്ങളും

മമ്മൂട്ടിയുടെ ആ വാക്കുകള്‍ ഞാന്‍ സ്തംഭിച്ചു പോയി; ഷാഹിന്‍ സിദ്ദിഖ്

ഒരു നീണ്ട കാലത്തെ അഭിനയ പരിചയമുള്ള തന്റെ അച്ഛനും ഒരുപാട് ഉപദ്ദേശങ്ങള്‍ തനിയ്ക്ക് നല്‍കിയിട്ടുണ്ടായിരുന്നു. തന്റെ ഡ്രസ്സിങ് സ്റ്റൈലില്‍ പോലും മാറ്റം വേണമെന്ന് അച്ഛന്‍ പറഞ്ഞു. ഷാഹിന്‍ പറയുന്നു.

 അച്ഛന്റെ ഇത്രയും നാളത്തെ പ്രയത്‌നം

മമ്മൂട്ടിയുടെ ആ വാക്കുകള്‍ ഞാന്‍ സ്തംഭിച്ചു പോയി; ഷാഹിന്‍ സിദ്ദിഖ്

ഇത്രയും കാലത്തെ അഭിനയ രംഗത്തെ അച്ഛന്റെ പ്രയത്‌നമാണ് ഇപ്പോള്‍ താന്‍ സിനിമയിലെത്തിയപ്പോള്‍ അനുഭവിക്കുന്നതെന്ന് ഷാഹിന്‍ പറയുന്നു. അച്ഛനെ സ്‌നേഹിക്കുന്നവരും തന്നെയിപ്പോള്‍ സ്‌നേഹിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

 സംവിധാനം എന്റെ സ്വപ്‌നമായിരുന്നു

മമ്മൂട്ടിയുടെ ആ വാക്കുകള്‍ ഞാന്‍ സ്തംഭിച്ചു പോയി; ഷാഹിന്‍ സിദ്ദിഖ്

നേരത്തെ എല്ലാവരും ചോദിക്കുമായിരുന്നു. അച്ഛനെ പോലെ സിനിമയിലേക്കായിരിക്കുമല്ലേ എന്ന്. പക്ഷേ എന്റെ മറുപടി ഇങ്ങനെയായിരുന്നു. സിനിമയിലേക്കാണ്. പക്ഷേ അഭിനയിക്കാനല്ല, സംവിധാനം ചെയ്യാനാണെന്ന്. എന്നാല്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിക്കാനായി ലണ്ടനില്‍ എത്തിയപ്പോഴാണ് സംവിധാനം അത്ര എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന കാര്യമല്ലെന്ന് മനസിലായത്. ഷാഹിന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X