For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ ബാക്ക്‌ബെഞ്ച് സ്റ്റുഡന്റായിരുന്നു, ഭാര്യ പഠിപ്പിസ്റ്റും: ആ പ്രണയത്തെ കുറിച്ച് നിവിന്‍ പോളി

  By Aswini
  |

  ഫിസാറ്റില്‍ എന്‍ജിനിയറിങിന് പഠിക്കുമ്പോളാണ് നിവിന്‍ പോളി റിന്ന എന്ന തന്റെ ക്ലാസ്‌മേറ്റുമായി പ്രണയത്തിലാകുന്നത്. നിവിന്‍ പ്രേമത്തിലെ ജോര്‍ജിനെ പോലെ ബാക്ക്‌ബെഞ്ച് സ്റ്റുഡന്റായിരുന്നത്രെ. റിന്ന ക്ലാസിലെ ടോപ് വണ്ണില്‍ ഒരാളും.

  ക്ലാസിലെ മടിയാനായ ഒരു കുട്ടിയോട് ഒരു പഠിപ്പിസ്റ്റിനെങ്ങനെ ഇഷ്ടം തോന്നും എന്ന് ചോദിച്ചപ്പോള്‍ രണ്ടും ബാലന്‍സ് ചെയ്യണമല്ലോ എന്നായിരുന്നു നിവിന്റെ പ്രതികരണം. സിനിമാ വിശേഷങ്ങളെ കുറിച്ചും പ്രണയ വിവാഹത്തെ കുറിച്ചും അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നിവിന്‍ പോളി നല്‍കിയ അഭിമുഖത്തലൂടെ തുടര്‍ന്ന് വായിക്കൂ...

  വടക്കന്‍ സെല്‍ഫിക്ക് പിന്നാലെ പ്രേമവും വലിയ വിജയം. എന്ത് തോന്നുന്നു?

  ഞാന്‍ ബാക്ക്‌ബെഞ്ച് സ്റ്റുഡന്റായിരുന്നു, ഭാര്യ പഠിപ്പിസ്റ്റും: ആ പ്രണയത്തെ കുറിച്ച് നിവിന്‍ പോളി

  പ്രേമത്തിന്റെ തുടക്കം മുതല്‍ ഞാന്‍ സിനിമയ്‌ക്കൊപ്പം ഉണ്ടായിരുന്നു. സിനിമ ഇത്രയും വലിയ വിജയമായിത്തീരുമ്പോള്‍ അതിന്റെ അഭിമാനവും സന്തോഷവുമുണ്ട്. ആ വിജയം ഞാന്‍ ആസ്വദിക്കുകയും ചെയ്യുന്നു. അതവിടെ കഴിഞ്ഞു. അതിന്റെ കനവും തലയില്‍ വച്ചു നടക്കില്ല. സിനിമയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ ഞാന്‍ വീണ്ടും പഴയതുപോലെ ആകും. പക്ഷെ പൊതു സ്ഥലത്ത് ആളുകളോടൊപ്പം സെല്‍ഫി എടുക്കുന്നതിനോട് എനിക്ക് താത്പര്യമില്ല.

  പ്രേമത്തിലെ ജോര്‍ജും കോളേജ് കാലത്തെ നിവിനും?

  ഞാന്‍ ബാക്ക്‌ബെഞ്ച് സ്റ്റുഡന്റായിരുന്നു, ഭാര്യ പഠിപ്പിസ്റ്റും: ആ പ്രണയത്തെ കുറിച്ച് നിവിന്‍ പോളി

  ജോര്‍ജുമായി എനിക്ക് ഏറെ കുറേ സാമ്യമൊക്കെയുണ്ട്. പ്രേമകത്തിലെ കഥ ഞങ്ങള്‍ സുഹൃത്തുക്കളില്‍ പലര്‍ക്കും ഉണ്ടായ അനുഭവങ്ങളില്‍ നിന്നെല്ലാം എടുത്തെഴുതിയതാണ്. ജോര്‍ജിനെ പോലെ ഞാനും കോളേജില്‍ ബാക്ക് ബെഞ്ച് സ്റ്റുഡന്റായിരുന്നു. കുറച്ചു മടിയൊക്കെയുള്ള കുട്ടി. പക്ഷെ ഒരിക്കലും ഒരു മേരി ആ വഴി വന്നിരുന്നില്ല. പഠിപ്പിച്ച ടീച്ചര്‍മാരോട് ആരോടും ജോര്‍ജിനെ പോലെ ഇഷ്ടം തോന്നിയിട്ടില്ല. പക്ഷെ എന്റെ ഭാര്യ എന്റെ ക്ലാസ്‌മേറ്റായിരുന്നു (ചിരിക്കുന്നു)

  ഒരു ബാക്ക്‌ബെഞ്ച് സ്റ്റുഡന്റിനോട് തോന്നിയ പ്രണയം

  ഞാന്‍ ബാക്ക്‌ബെഞ്ച് സ്റ്റുഡന്റായിരുന്നു, ഭാര്യ പഠിപ്പിസ്റ്റും: ആ പ്രണയത്തെ കുറിച്ച് നിവിന്‍ പോളി

  എന്നെ അവള്‍ക്കൊരുപാട് ഇഷ്ടമായതുകൊണ്ടാവാം എന്ന് ഞാന്‍ ഊഹിക്കുന്നു. ക്ലാസിലെ പഠിപ്പിസ്റ്റുകളില്‍ ഒരാളായിരുന്നു റിന്ന. ഒരു മടിയനും ഒരു പഠിപ്പിസ്റ്റും തമ്മില്‍ ബാലന്‍സ് ചെയ്യാനാവും അങ്ങനെ സംഭവിച്ചത് (ചിരിക്കുന്നു). പക്ഷെ തമാശ മാറ്റി നിര്‍ത്തിയാല്‍, ഒരു നടനാകണം എന്ന എന്റെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണ നല്‍കി അവളൊപ്പം ഉണ്ടായിട്ടുണ്ട്. ഞാന്‍ സിനിമയില്‍ എത്രമാത്രം സീരിയസ് ആണെന്ന് അവള്‍ക്കറിയാം. ചിന്തയില്‍ പക്വതയുണ്ട് അവള്‍ക്ക്.

  മീശ പിരിച്ചപ്പോള്‍ മോഹന്‍ലാല്‍ ആയത്

  ഞാന്‍ ബാക്ക്‌ബെഞ്ച് സ്റ്റുഡന്റായിരുന്നു, ഭാര്യ പഠിപ്പിസ്റ്റും: ആ പ്രണയത്തെ കുറിച്ച് നിവിന്‍ പോളി

  മോഹന്‍ലാലിനെ പോലെ ഒരു നടനൊപ്പം എന്ന ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. 200 ല്‍ അധികം സിനിമകള്‍ ഇനിയും ഞാന്‍ ചെയ്താലും ലാല്‍സാറിന്റെ അരികില്‍ പോലും എത്തില്ല. ഒരു യുക്തിയുമില്ലാതെയാണ് ചിലരാ താരതമ്യം നടത്തിയത്. പക്ഷെ ഞാന്‍ മീശപിരിക്കുന്നത് കണ്ടപ്പോള്‍ ആരെങ്കിലും മോഹന്‍ലാല്‍ എന്ന നടനെ ഓര്‍മിച്ചെങ്കില്‍ അതെനിക്ക് സന്തോഷം തരുന്നു. പിന്നെ ചിത്രത്തില്‍ മുണ്ട് ഉടുക്കാനും ഞങ്ങള്‍ പിന്നീട് തീരുമാനിച്ചതാണ്. ആദ്യം ജീന്‍സ് തന്നെയാക്കാനായിരുന്നു തീരുമാനം. എന്നാല്‍ കുറച്ചു കൂടെ നാടന്‍ ലുക്ക് ആകുമല്ലോ എന്ന് കരുതിയാണ് മുണ്ടാക്കിയത്.

  തുടരെ വിജയം, എങ്ങനെയാണ് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്

  ഞാന്‍ ബാക്ക്‌ബെഞ്ച് സ്റ്റുഡന്റായിരുന്നു, ഭാര്യ പഠിപ്പിസ്റ്റും: ആ പ്രണയത്തെ കുറിച്ച് നിവിന്‍ പോളി

  എനിക്കറിയില്ല, നല്ല ചിത്രങ്ങള്‍, അതങ്ങനെ സംഭവിക്കുന്നതാണ്. ഒരു സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ എനിക്ക് താത്പര്യം തോന്നും, അത് വിജയിക്കും എന്ന് തോന്നും. അങ്ങനെ തോന്നിയാല്‍ ഞാന്‍ ആ തിരക്കഥയ്‌ക്കൊപ്പം പോകും. പിന്നെ എപ്പോഴും ഒരു സാധാരണക്കാരന്റെ വേഷം നോക്കി തിരഞ്ഞെടുക്കുന്നതല്ല. ഒരു കഥാപാത്രത്തെയോ തിരക്കഥയെയോ തിരഞ്ഞെടുത്ത് കഴിഞ്ഞാലാണ് ആ കഥാപാത്രത്തിനെ എല്ലാവരുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നുണ്ട് എന്ന് മനസ്സിലാക്കുന്നത്.

  ദൈവ വിശ്വാസിയാണ്

  ഞാന്‍ ബാക്ക്‌ബെഞ്ച് സ്റ്റുഡന്റായിരുന്നു, ഭാര്യ പഠിപ്പിസ്റ്റും: ആ പ്രണയത്തെ കുറിച്ച് നിവിന്‍ പോളി

  ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. എപ്പോഴും ചെര്‍ച്ചില്‍ പോകുന്ന ആളൊന്നുമല്ല. എന്നാല്‍ സമയം കിട്ടുമ്പോഴൊക്കെ പോകാറുണ്ട്. ഒറ്റയ്ക്കിരുന്ന് ഒരുപാട് നേരം പ്രാര്‍ത്ഥിയ്ക്കും. ദൈവത്തിന് നന്ദി പറയും. അടുത്ത ചിത്രം നന്നാകണം എന്ന് പ്രാര്‍ത്ഥിയ്ക്കും. എല്ലാം നല്ലതായി പോകുന്നത് അതുകൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

  ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ

  ഞാന്‍ ബാക്ക്‌ബെഞ്ച് സ്റ്റുഡന്റായിരുന്നു, ഭാര്യ പഠിപ്പിസ്റ്റും: ആ പ്രണയത്തെ കുറിച്ച് നിവിന്‍ പോളി

  എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു സബ് ഇന്‍സ്‌പെക്ടറായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ടെക്‌നിക്കള്‍ സൈഡിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ്. ഞാന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രവും. ഒരു തമിഴ് സിനിമ പരിഗണനയിലുണ്ട്.

  ഡ്രീം റോള്‍?

  ഞാന്‍ ബാക്ക്‌ബെഞ്ച് സ്റ്റുഡന്റായിരുന്നു, ഭാര്യ പഠിപ്പിസ്റ്റും: ആ പ്രണയത്തെ കുറിച്ച് നിവിന്‍ പോളി

  ഇതിനു മുമ്പും ഞാന്‍ പറഞ്ഞിട്ടുള്ളതാണ്, എനിക്കൊരു മുഴുനീള വില്ലന്‍ വേഷം ചെയ്യണം എന്ന്. ടാ തടിയി എന്ന ചിത്രത്തില്‍ വില്ലന്‍ ഷെയ്ഡുള്ള കഥാപാത്രമായിരുന്നു. എന്നാല്‍ അത് പൂര്‍ണമായിരുന്നില്ല. കുറച്ച് ഹീറോയിസം ഉള്ള ഒരു മുഴുനീള വില്ലന്‍ വേഷം ചെയ്യാനാണ് എനിക്കിപ്പോള്‍ ഇഷ്ടം

  English summary
  I was a backbencher like George but my wife was a class topper saya Nivin Pauly
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X