»   » വിവാഹം കഴിക്കാതെ എന്നെ കൂടെ നിര്‍ത്താനായിരുന്നു അടൂര്‍ ഭാസിയുടെ ലക്ഷ്യം; വെളിപ്പെടുത്തലുമായി ലളിത

വിവാഹം കഴിക്കാതെ എന്നെ കൂടെ നിര്‍ത്താനായിരുന്നു അടൂര്‍ ഭാസിയുടെ ലക്ഷ്യം; വെളിപ്പെടുത്തലുമായി ലളിത

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ അമ്മയെ കാണുന്നത് പോലുള്ള അനുഭവമാണ് കെപിഎസി ലളിതയുടെ കഥാപാത്രങ്ങളിലൂടെ ലഭിയ്ക്കുന്നത്. സിനിമയില്‍ കണ്ണീര്‍ ഒലിപ്പിയ്ക്കുന്നതും പരുക്കനായതുമായ കഥാപാത്രങ്ങളായി മാറുമ്പോള്‍, ജീവിതത്തിലും ലളിത ഏറെ കുറേ അങ്ങനെയൊക്കെയാണ്.

അവരുടെ രഹസ്യബന്ധത്തെ കുറിച്ചൊന്നും ചോദിക്കരുത്, ദിലീപിന് കാവ്യയെ പണ്ടേ ഇഷ്ടമായിരുന്നു; കെപിഎസി ലളിത

കൈരളി ടിവിയില്‍ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിയ്ക്കുന്ന ജെബി ജംഗഷന്‍ എന്ന പരിപാടിയില്‍ സംസാരിക്കവെ ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളെ കുറിച്ച് കെപിഎസി ലളിത വെളിപ്പെടുത്തുകയുണ്ടായി.

അടൂര്‍ ഭാസി വേട്ടയാടി

അടൂര്‍ ഭാസിയ്ക്ക് തന്നെ വിവാഹം കഴിക്കാതെ കൂടെ നിര്‍ത്തണമെന്നായിരുന്നു ലക്ഷ്യം എന്ന് ലളിത വെളിപ്പെടുത്തുന്നു. വഴങ്ങാതിരുന്നപ്പോള്‍ നിരന്തരം വേട്ടയാടി എന്നും നടി പറഞ്ഞു.

സിനിമയില്‍ നിന്ന് ഒഴിവാക്കി

എന്റെ ജീവിതത്തെ അടൂര്‍ ഭാസി വേട്ടയാടുകയായിരുന്നു. ആഗ്രഹം സാധിക്കാതെ വന്നപ്പോള്‍ പല സിനിമകളിലും ഭാസി ഇടപെട്ട് എന്ന് ഒഴിവാക്കിയിട്ടുണ്ട്.

മദ്യപിച്ച് വന്ന് ബഹളം

മദ്രാസില്‍ ജീവിച്ചിരുന്ന സമയത്ത് മദ്യപിച്ച് വീട്ട് മുറ്റത്ത് വന്ന്, നഗ്നനായി ബഹളമുണ്ടാക്കിയിട്ടുണ്ടെന്നും കെപിഎസി ലളിത വെളിപ്പെടുത്തി.

അമ്മയില്‍ നിന്ന് ഉണ്ടായ അനുഭവം

ചെറുപ്പത്തില്‍ അമ്മയില്‍ നിന്നുണ്ടായ അനുഭവങ്ങളെ കുറിച്ചും ലളിത പരിപാടിയില്‍ സംസാരിച്ചു. അച്ഛന്റെ മകളായിട്ടാണ് ഞാന്‍ വളര്‍ന്നത്. കുടുംബത്തില്‍ ഒരുപാട് പ്രശ്‌നം ഉണ്ടായപ്പോഴും ഞാന്‍ അച്ഛന്റെ പക്ഷത്തായിരുന്നു എന്ന് ലളിത പറയുന്നു.

English summary
I was hunted by Adoor Bhasi says KPAC Lalitha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam