കാവ്യയ്ക്ക് തന്റെ ശബ്ദത്തില്‍ വിശ്വാസമില്ലായിരുന്നു!
തന്റെ പതിനഞ്ചാമത്തെ വയസ്സുമുതല്‍ ഇതുവരെ അഭിനയിക്കുന്നുണ്ടെങ്കിലും രണ്ട് മൂന്ന് ചിത്രങ്ങളില്‍ മാത്രമാണ് കാവ്യ മാധവന്‍ സ്വന്തം ശബ്ദത്തില്‍ സംസാരിച്ചത്. ബാക്കി എല്ലാത്തിലും ഡബ്ബ് ചെയ്യുന്നത് മറ്റാരെങ്കിലുമായിരിക്കും.
അടുത്തിയെ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷി ടാക്‌സി എന്ന ചിത്രത്തില്‍ കാവ്യ മാധവന്‍ ഡബ്ബ് ചെയ്തിരുന്നു. എന്നാല്‍ തന്റെ ശബ്ദത്തില്‍ തനിക്കൊരിക്കലും വിശ്വാസമില്ലായിരുന്നെന്നാണ് കാവ്യ മാധവന്‍ പറയുന്നത്. ഇപ്പോഴും ഡബ്ബ് ചെയ്യാന്‍ പോയിരിക്കുമ്പോള്‍ പേടിയാണത്രെ.

ഷി ടാക്‌സിയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ പോയിരുന്നപ്പോഴും തനിയ്ക്ക് ഒരുുപാട് പേടിയുണ്ടായിരുന്നു എന്ന് കാവ്യ മാധവന്‍ പറഞ്ഞു. പക്ഷെ സംവിധായകന്‍ സജി സുരേന്ദ്രന്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ ഡബ്ബ് ചെയ്യുകയായിരുന്നത്രെ.
ഗദ്ദാമ, പെരുമഴക്കാലം എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ഇതിനുമുമ്പ് കാവ്യമാധവന്‍ ഡബ്ബ് ചെയ്തത്. തുടക്കത്തില്‍ അപ്പോഴും താനിയ്ക്ക് ആത്മ വിശ്വാസമുണ്ടായിരുന്നില്ലെന്ന് കാവ്യ മാധവന്‍ പറയുന്നു.
ഇപ്പോള്‍ കുറച്ചൊക്കെ ആത്മവിശ്വാസം വന്നു തുടങ്ങി. എന്റെ ശബ്ദം അനുകരിക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. അതിനര്‍ത്ഥം അവര്‍ക്കെന്റെ ശബ്ദം തിരിച്ചറിയാന്‍ കഴിയുന്നു എന്നല്ലേ. എന്റെ അഭിമുഖങ്ങള്‍ കണ്ടിട്ട് പലരും ചോദിക്കാറുണ്ട്, ഈ ശബ്ദത്തിന് എന്താണ് കുഴപ്പമെന്ന്. എന്റെ സിനിമകളില്‍ ഞാന്‍ തന്നെ സംസാരിച്ചു കാണാനാണ് അവര്‍ക്കാഗ്രഹം- കാവ്യ മാധവന്‍ പറഞ്ഞു.


Click it and Unblock the Notifications











