»   »  ബിക്കിനി ഇടാന്‍ വയ്യ, മണിരത്‌നം ചിത്രം ഉപേക്ഷിച്ചിട്ടുണ്ടെന്ന് ലിസി

ബിക്കിനി ഇടാന്‍ വയ്യ, മണിരത്‌നം ചിത്രം ഉപേക്ഷിച്ചിട്ടുണ്ടെന്ന് ലിസി

Written By:
Subscribe to Filmibeat Malayalam

മണിരത്‌നം ചിത്രം കിട്ടിയാല്‍ ഇന്ത്യന്‍ സിനിമയിലുള്ള ഏതെങ്കിലും അഭിനേതാവ് അത് നിഷേധിയ്ക്കുമോ. മുടി മുറിയ്ക്കാന്‍ പറഞ്ഞാല്‍ മണിരത്‌നം ചിത്രമായാലും ഞാന്‍ നിഷേധിയ്ക്കും എന്ന് പ്രേമത്തിലെ മേരി പറഞ്ഞിരുന്നു. എന്നാല്‍ മണിരത്‌നം ചിത്രം നിഷേധിച്ച മറ്റൊരു പ്രമുഖ മലയാളി നടി കൂടെയുണ്ട്.

പ്രിയദര്‍ശന് എന്ത് വേണമോ അത് പറയാം, പക്ഷെ സത്യം ഞങ്ങള്‍ വേര്‍പിരിഞ്ഞു എന്നതാണ്; ലിസി

പ്രഭു, കാര്‍ത്തക്, അമല, വിജയ് കുമാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 1988 ല്‍ മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് അഗ്നി നക്ഷത്തിരം. ചിത്രവും ഇളയരാജ സംഗീതം നല്‍കിയ ചിത്രത്തിലെ പാട്ടുകളും ഇന്നും ഹിറ്റാണ്.

ബിക്കിനി ഇടാന്‍ വയ്യ, മണിരത്‌നം ചിത്രം ഉപേക്ഷിച്ചിട്ടുണ്ടെന്ന് ലിസി

എന്നാല്‍ ചിത്രത്തിലെ ഒരു ഗാനരംഗത്ത് അഭിനയിക്കാന്‍ വയ്യാത്തത് കാരണം ലിസി ഈ മണിരത്‌നം ചിത്രം ഉപേക്ഷിച്ചതാണത്രെ. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ലിസി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബിക്കിനി ഇടാന്‍ വയ്യ, മണിരത്‌നം ചിത്രം ഉപേക്ഷിച്ചിട്ടുണ്ടെന്ന് ലിസി

ചിത്രത്തിലെ നായികയായി ആദ്യം വിളിച്ചത് എന്നെയായിരുന്നു. ഒരാഴ്ചയോളും ചിത്രത്തിന് വേണ്ടി അഞ്ച് - ആറ് സീനുകള്‍ അഭിനയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ഗാനരംഗത്ത് ബിക്കിനി ഇടേണ്ടതുണ്ടായിരുന്നു.

ബിക്കിനി ഇടാന്‍ വയ്യ, മണിരത്‌നം ചിത്രം ഉപേക്ഷിച്ചിട്ടുണ്ടെന്ന് ലിസി

ഒരു പൂങ്കാവനം എന്ന് തുടങ്ങുന്ന ഗാനം ആദ്യം കംപോസ് ചെയ്തിരുന്നില്ല. വളരെ മനോരമായ പാട്ട്. എനിക്ക് വേണ്ടി മാറ്റാന്‍ കഴിയില്ലല്ലോ. അങ്ങനെ നായികയെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴും ആ പാട്ട് കാണുമ്പോള്‍ നിരാശ തോന്നാറുണ്ട്.- ലിസി പറഞ്ഞു

ബിക്കിനി ഇടാന്‍ വയ്യ, മണിരത്‌നം ചിത്രം ഉപേക്ഷിച്ചിട്ടുണ്ടെന്ന് ലിസി

ഇതാണ് ആ പാട്ട്. ഈ ഗാനരംഗത്ത് അഭിനയിക്കാന്‍ വയ്യാത്തതുകാരണമാണത്രെ ലിസി, മണിരത്‌നം ചിത്രം ഉപേക്ഷിച്ചത്.

English summary
I was rejected from Manirathnam Film for not accepting Bikini - Lissy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam