»   » മഞ്ജു ചേച്ചി തിരിച്ചുവന്നതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനാണ്; ദിവ്യ ഉണ്ണി

മഞ്ജു ചേച്ചി തിരിച്ചുവന്നതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനാണ്; ദിവ്യ ഉണ്ണി

By: Rohini
Subscribe to Filmibeat Malayalam

ദിവ്യ ഉണ്ണിയും വിവാഹ മോചനത്തിന് ശേഷം അഭിനയത്തില്‍ സജീവമാകാനുള്ള പുറപ്പാടിലാണ്. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കും എന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ ഉണ്ണി പറഞ്ഞു.

കൃഷ്ണന് രാധയെ വേണ്ടങ്കില്‍ വേറെ ആളെ കണ്ടു പിടിച്ച് കൂടെ, കുട്ടികളുടെ ചോദ്യം കേട്ട് ഞെട്ടി!!

മഞ്ജു വാര്യരുടെ തിരിച്ചുവരവില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ആളാണ് താനെന്നും നടി പറയുന്നു. വിവാഹത്തോടെ മഞ്ജു അഭിനവയും ഡാന്‍സും വിട്ടതില്‍ സങ്കടമുണ്ടായിരുന്നു. തന്റെ കരിയര്‍ പ്ലാനിനെ കുറിച്ച് ദിവ്യ പറയുന്നു.

വിവാഹ ശേഷം സിനിമ ചെയ്യില്ല എന്ന് പറഞ്ഞിട്ടില്ല

വിവാഹ ശേഷം അഭിനയിക്കില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കല്യാണം കഴിഞ്ഞ് ഒരു സീരിയല്‍ ചെയ്തിരുന്നു, ശംഖുപുഷ്പം. പിന്നെ മുസാഫിര്‍ എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തു.

അഭിനയം തുടരുമോ?

പരിപാടികളൊക്കെ മാറ്റിവച്ച് വരുമ്പോള്‍ അത്രയേറെ പ്രാധാന്യമുള്ള വേഷങ്ങള്‍ കിട്ടണ്ടേ. എല്ലാം ശരിയായി വന്നാല്‍ തീര്‍ച്ചയായും ഇനിയും സിനിമയില്‍ അഭിനയിക്കും.

ആഗ്രഹിക്കുന്ന വേഷം

കമലദളം പോലൊരു സിനിമ ചെയ്യണം എന്ന് ഇപ്പോഴും വലിയ ആഗ്രഹമുണ്ട്. മുഴുനീള ഡാന്‍സ് വേഷം വേണം. നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും സിനിമ ചെയ്യണം എന്ന് തന്നെയാണ് തീരുമാനം

മഞ്ജു വാര്യര്‍ തീരിച്ചുവന്നതില്‍ ഏറ്റവും സന്തോഷം

മഞ്ജു ചേച്ചി സിനിമയില്‍ തിരിച്ചുവന്നതില്‍ ഏറ്റവും സന്തോഷിക്കുന്ന ആളാണ് ഞാന്‍. ചേച്ചി പെട്ടന്ന് നൃത്തമൊക്കെ നിര്‍ത്തി പോയപ്പോള്‍ വിഷമം തോന്നിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു ചേച്ചി വീണ്ടും സ്‌റ്റേജില്‍ നൃത്തം ചെയ്തു എന്ന വാര്‍ത്ത കണ്ടപ്പോള്‍ ഒരുപാട് സന്തോഷിച്ചു- ദിവ്യ ഉണ്ണി പറഞ്ഞു.

English summary
I was Very happy about Manju Warrier's Cameback says Divya Unni
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam