»   » മോഹന്‍ലാലും മമ്മൂട്ടിയുമല്ല കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ സിനിമയില്‍ അഭിനയിച്ചത്, ആരാണ് ആ താരം?

മോഹന്‍ലാലും മമ്മൂട്ടിയുമല്ല കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ സിനിമയില്‍ അഭിനയിച്ചത്, ആരാണ് ആ താരം?

Posted By:
Subscribe to Filmibeat Malayalam

2017 അവസാനിക്കുകയാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് 2017 ല്‍ പുറത്തിറങ്ങിയത്. നാല് ചിത്രങ്ങളിലാണ് മോഹന്‍ലാലും മമ്മൂട്ടിയും അഭിനയിച്ചത്. പ്രതീക്ഷിച്ചത്ര വിജയിക്കാതെ പോയ ചിത്രങ്ങള്‍ ഇരുവരുടെ ലിസ്റ്റിലുണ്ട്. നമ്പറിന്റെ കാര്യത്തില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കടത്തിവെട്ടിരിക്കുകയാണ് അജു വര്‍ഗീസ്.

ഗോദ, രക്ഷാധികാരി ബൈജു, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി ആട് 2 ഉള്‍പ്പടെ 19 സിനിമകളിലാണ് അജു വര്‍ഗീസ് അഭിനയിച്ചത്. മലയാള സിനിമയില്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത തരത്തിലുള്ള താരമായി അജു മാറിയിരിക്കുകയാണ്. ഏത് തരം കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് താരം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയിലാണ് ഇപ്പോള്‍ തന്റെ മുഴുവന്‍ ശ്രദ്ധയുമെന്ന് താരം പറയുന്നു.

19 സിനിമകളുമായി അജു വര്‍ഗീസ്

19 സിനിമകളിലാണ് അജു വര്‍ഗീസ് 2017 ല്‍ അഭിനയിച്ചത്. നായകന്റെ സുഹൃത്തായും സഹനടനായും മികച്ച പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരം തിരഞ്ഞെടുക്കാറുള്ളത്.

ധ്യാന്‍ ശ്രീനിവാസനൊപ്പം

അഭിനയത്തില്‍ കഴിവ് തെളിയിച്ച ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനായി തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിവിന്‍ പോളിയും നയന്‍താരയും നായികനായകന്‍മാരായെത്തുന്ന ലവ് ആക്ഷന്‍ ഡ്രാമയിലാണ് മുഴുവന്‍ ശ്രദ്ധയുമെന്ന് താരം പറയുന്നു. ഈ ചിത്രത്തിലൂടെ നിര്‍മ്മാതാവിന്റെ റോള്‍ കൂടി ഏറ്റെടുത്തിരിക്കുകയാണ് അജു വര്‍ഗീസ്.

അസോസിയേറ്റായി പ്രവര്‍ത്തിച്ചപ്പോള്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്‍റെ അസോസിയേറ്റായി പ്രവര്‍ത്തിക്കാനുളള അവസരം താരത്തിന് ലഭിച്ചിരുന്നു. അഭിനയം പോലെ അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല അതെന്ന് താരം വ്യക്തമാക്കിയിരുന്നു. അജുവിന്റെ മക്കള്‍ ആ സിനിമയില്‍ മുഖം കാണിച്ചിരുന്നു.

വേറെ സിനിമ ഏറ്റെടുക്കുന്നില്ല

ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ് ഇനിയുള്ള സമയം. ആ സിനിമ പൂര്‍ത്തിയാക്കുന്നതിനിടയില്‍ മറ്റ് ചിത്രങ്ങള്‍ ഏറ്റെടുക്കേണ്ടെന്ന തീരുമാനത്തിലാണ് അജു വര്‍ഗീസ്

ചെറിയ വേഷം

നിര്‍മ്മാണത്തില്‍ മാത്രമല്ല ചിത്രത്തില്‍ ചെറിയ വേഷവും അജു വര്‍ഗീസിനായി ധ്യാന്‍ ശ്രീനിവാസ് മാറ്റി വെച്ചിട്ടുണ്ട്. അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ ധ്യാന്‍ ശ്രീനിവാസന്റെ സംവിധാന സംരംഭം പുറത്തിറങ്ങുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

വിനീതിന് ശേഷം ധ്യാനിനൊപ്പം

വിനീത് ശ്രീനിവാസനും അനുജന്‍ ധ്യാന്‍ ശ്രീനിവാസനുമൊക്കെയായി നല്ല അടുപ്പത്തിലാണ് അജു വര്‍ഗീസ്. മികച്ച കെമിസ്ട്രിയാണ് ഇവര്‍ക്കിടയിലുള്ളത്. ഇവര്‍ ഒരുമിച്ചെത്തിയ ചിത്രങ്ങളെല്ലാം വിജയമായിരുന്നു.

നായികയായി നയന്‍താര

തന്റെ സിനിമയില്‍ നായികയായി നയന്‍താര എത്തുന്നുവെന്ന് പറഞ്ഞപ്പോള്‍ അജു വര്‍ഗീസ് ആദ്യം വിശ്വിസിച്ചിരുന്നില്ലെന്ന് ധ്യാന്‍ പറഞ്ഞിരുന്നു. പിന്നീട് താരത്തെ കണ്ടതിന് ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

English summary
I will be concentrating on Dhyan’s directorial debut Love Action Drama in 2018 : Aju Varghese.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X