ആമയും മുയലും ചെയ്തത് അബദ്ധമായെന്ന് ജയസൂര്യ ചിന്തിയ്ക്കുന്നു?

By Aswathi

അപ്പോത്തിക്കരി, ഇയ്യോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനെന്ന നിലയില്‍ ജയസൂര്യ തിളങ്ങി നിന്ന സമയത്താണ് പ്രിയദര്‍ശന്റെ ആമയും മുയലും എന്ന ചിത്രത്തില്‍ ജയസൂര്യയ്ക്ക് അവസരം ലഭിച്ചത്. എന്നാല്‍ ആ ചിത്രത്തിലൂടെ ജയസൂര്യ നിലപൊത്തി വീഴുകയായിരുന്നു. ചിത്രത്തില്‍ അഭിനയിച്ചത് അബദ്ധമാണെന്ന് ജയസൂര്യ ചിന്തിക്കുന്നുവോ?

പ്രിയദര്‍ശന്റെ കൂടെ വര്‍ക്ക് ചെയ്യുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് ആമയും മുയലും ചെയ്യാന്‍ സമ്മതം മൂളിയതെന്ന് ജയസൂര്യ തന്നെ പറയുന്നു. എന്നാല്‍ എക്‌സൈറ്റ് ചെയ്യിക്കേണ്ടത് വ്യക്തികളല്ല, കഥ തന്നയാണെന്ന് ചിത്രീകരണം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മനസിലായെന്നും ജയസൂര്യ പറഞ്ഞു.

jayasurya

പ്രിയദര്‍ശനുള്‍പ്പടെ ആരു വിളിച്ചാലും അവരുടെ ചിത്രത്തില്‍ അഭിനയിക്കും. എന്നാല്‍ എനിക്ക് ആ സിനിമയില്‍ എന്തെങ്കിലും ചെയ്യാനുണ്ടാകണം- ജയസൂര്യ വ്യക്തമാക്കി. എന്നാല്‍ ഇനിയും പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കുമെന്നും ജയസൂര്യ പറഞ്ഞു.

പ്രിയദര്‍ശന്റെ തന്നെ മലാമല്‍ വീക്ക്‌ലി എന്ന ചിത്രത്തിന്റെ റീമെയ്ക്കായാണ് ആമയും മുയലും മലയാളത്തില്‍ നിര്‍മ്മിച്ചത്. ജയസൂര്യയും പിയാ ബാജ്‌പേയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്‌സോഫീസില്‍ തകര്‍പ്പന്‍ പരാജയമായി. ചിത്രത്തിന്റെ പരാജയം നിരാശപ്പെടുത്തിയെങ്കിലും പ്രിയന്‍ ചിത്രങ്ങളുമായി ഇനിയും സഹകരിക്കാന്‍ തയ്യാറാണെന്ന് ജയസൂര്യ വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X