»   » പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞാല്‍ എനിക്ക് ബിപി കൂടും: പാര്‍വ്വതി

പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞാല്‍ എനിക്ക് ബിപി കൂടും: പാര്‍വ്വതി

Posted By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ കാഞ്ചന മാല എന്ന ജീവിക്കുന്ന കഥാപാത്രമായി നല്ലൊരു പ്രണയ കഥ മലയാളികളിലെത്തിച്ച നായികയാണ് പാര്‍വ്വതി. എന്നാല്‍ വ്യക്തി ജീവിതത്തില്‍ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് കേള്‍ക്കുമ്പോള്‍ തനിക്ക് ബി പി (രക്തസമ്മര്‍ദ്ദം) കൂടും എന്നാണ് പാര്‍വ്വതി പറയുന്നത്. ടിവി ന്യൂ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

അഭിമുഖങ്ങളില്‍ തന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് പറയാന്‍ താത്പര്യമില്ലെന്നും പാര്‍വ്വതി പറഞ്ഞു. ഇപ്പോള്‍ ജോലിയാലാണ് ശ്രദ്ധ. പെട്ടന്ന് വിവാഹത്തെ കുറിച്ചൊക്കെ പറയുമ്പോള്‍ ഇപ്പോള്‍ അതെന്തിന് എന്ന തോന്നലാണ് ഉണ്ടാവാറുള്ളത്. നിലവില്‍ വിപി മൊയ്തീന്‍ കാഞ്ചന മാല പ്രണയമൊന്നും വന്നടിച്ചിട്ടില്ലെന്നും പാര്‍വ്വതി പറഞ്ഞു.

അഭിമുഖത്തില്‍ പാര്‍വ്വതി സംസാരിച്ച കാര്യങ്ങളെ കുറിച്ച്, തുടര്‍ന്ന് വായിക്കാം

പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞാല്‍ എനിക്ക് ബിപി കൂടും: പാര്‍വ്വതി

വീട്ടില്‍ അച്ഛനും അമ്മയും സ്‌നേഹത്തോടെ വിളിയ്ക്കുന്ന പേരാണ് അമ്മിണി. അവര്‍ മാത്രമേ വിളിക്കാറുള്ളൂ. പാര്‍വ്വതി എന്നവര്‍ വിളിച്ചാല്‍, അതിനര്‍ത്ഥം ഞാനെന്തോ കുരുത്തക്കേട് ഒപ്പിച്ചു വച്ചു, അതിന് വഴക്ക് പറയാനാണ് എന്നാണ്. പാര്‍വ്വതി എന്ന് എന്നെ ആരെങ്കിലും വിളിച്ചാല്‍ എപ്പോഴും ഞാന്‍ അലേര്‍ട്ട് ആയിരിക്കും.

പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞാല്‍ എനിക്ക് ബിപി കൂടും: പാര്‍വ്വതി

എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമ കരയിപ്പിച്ചു എന്ന് ആള്‍ക്കാര്‍ വിളിച്ചു പറയുമ്പോള്‍ സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയില്ല. കരയുക എന്നത് നല്ല കാര്യമല്ലല്ലോ. പക്ഷെ സിനിമയുടെ അത്യന്തികമായ ഉദ്ദേശം അതായിരുന്നു. പ്രേക്ഷകരെ ഫീല്‍ ചെയ്പ്പിക്കുക.

പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞാല്‍ എനിക്ക് ബിപി കൂടും: പാര്‍വ്വതി

നസ്‌റിയയും നിവിന്‍ പോളിയുമൊക്കെ ആക്ഷന്‍ എന്ന് പറയുമ്പോള്‍ കഥാപാത്രമായി മാറുന്നത് കാണാം. കട്ട് എന്ന് പറയുമ്പോള്‍ അവര്‍ പിന്നെയും പഴയപടിയാവും. പക്ഷെ എന്നെ സംബന്ധിച്ച് രാവിലെ മുതല്‍ ആ കഥാപാത്രത്തെ കുറിച്ചുള്ള അന്വേഷണത്തിലായിരുക്കും. അതിന് വേണ്ടി തയ്യാറാവും. ആ പ്രോസിസിന് എനിക്ക് സമയം ആവശ്യമാണ്. അല്ലാതെ സെറ്റിലെത്തുമ്പോള്‍ എനിക്ക് തന്നെ ഒരു സുഖം തോന്നില്ല. കൻസിസ്റ്റൻസി എന്നത് എന്റെ കൈയ്യില്‍ നിന്നും വിട്ടു പോകും.

പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞാല്‍ എനിക്ക് ബിപി കൂടും: പാര്‍വ്വതി

കാഞ്ചനമാല എന്ന വ്യക്തിയെ ഞാന്‍ പഠിക്കാന്‍ തുടങ്ങിയത് ആഗസ്റ്റ് 14, 2014 ലാണ്. ആദ്യത്തെ മുപ്പത് ദിവസമൊക്കെ വളരെ അലേര്‍ട്ട് ആയിരിക്കും. പിന്നെ, ഭാഷ കൊണ്ടും, രൂപം കൊണ്ടും വസ്ത്രം കൊണ്ടും, ഗെറ്റപ്പുകൊണ്ടുമൊക്കെ കാഞ്ചന മാലയായി മാറുമ്പോള്‍ കഥാപാത്രത്തിനുള്ളിലേക്ക് പതുക്കെ പതുക്കെ പോകുന്നതു പോലെ തോന്നും

പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞാല്‍ എനിക്ക് ബിപി കൂടും: പാര്‍വ്വതി

കാഞ്ചന മാല എന്ന കഥാപാത്രത്തിന് വേണ്ടി 12 കിലോ ഭാരം കൂട്ടി. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലെ സെറ ആകാന്‍ വേണ്ടി ശരീര ഭാരം ഒന്ന് കുറച്ചിരുന്നു. പിന്നെ ഉത്തമ വില്ലന്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് വിമല്‍ വിളിച്ചിട്ട് പറഞ്ഞത്, കാഞ്ചന മാലയുടെ ജീവിതത്തിലൂടെയാണ് പോകുന്നത്, അപ്പോള്‍ പ്രായ വ്യത്യാസം കാണിക്കേണ്ടി വരും എന്ന്. 40 വയസ്സൊക്കെ അഭിനയിക്കുമ്പോള്‍ കഴുത്തൊക്കെ മെലിഞ്ഞിരിക്കുന്നത് മോശമായി തോന്നു. അങ്ങനെയാണ് തടി കൂട്ടിയത്. പിന്നെ ആ ഒരു കാലഘട്ടത്തിലെ ആളെ കാണിക്കുമ്പോള്‍ ആ ഒരു തുടിപ്പൊക്കെ വേണമായിരുന്നു മുഖത്ത്

പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞാല്‍ എനിക്ക് ബിപി കൂടും: പാര്‍വ്വതി

ജീവിതത്തില്‍ ഒരു കത്ത് പോലും എനിക്ക് കിട്ടിയിട്ടില്ല. പക്ഷെ, കാഞ്ചനമാലയും മൊയ്തീനും എഴുതിയ കത്തുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. രണ്ട് തവണ കാഞ്ചന ചേച്ചിയെ കാണാന്‍ പോയിരുന്നു. ആ കത്തുകളൊന്നും കാണിച്ചു തരാമോ എന്ന് മാത്രമേ ഞാനവരോട് ചോദിച്ചിട്ടുള്ളു. പ്രണയിക്കാന്‍ വേണ്ടി ലിപി കണ്ടു പിടിച്ച ആള്‍ക്കാരാണ്. മൂന്നും നാലും പേജുകളുള്ള കത്താണത്. എനിക്ക് നിന്നെ കാണാന്‍ തോന്നന്നു എന്ന് മാത്രമല്ല, രാഷ്ട്രീയ സാമൂഹിക കാര്യങ്ങളാണ് അവര്‍ കത്തുകളിലൂടെ സംസാരിച്ചത്.

പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞാല്‍ എനിക്ക് ബിപി കൂടും: പാര്‍വ്വതി

അഭിനയിക്കുക എന്നതിനെക്കാള്‍ പ്രയാസമാണ് എനിക്ക് ഡബ്ബ് ചെയ്യുക എന്നത്. എല്ലാ ഇമോഷനോടും കൂടെ ഡബ്ബ് ചെയ്തു കഴിയുമ്പോഴേക്കും മാനസികമായും ശാരീരികമായും തളരും. എന്നു നിന്റെ മൊയ്തീന്‍ ഡബ്ബ് ചെയ്തു പുറത്തിറങ്ങിയാല്‍ പിന്നെ ചിരിക്കാനൊന്നും കഴിയില്ല. നേരെ പോയി കിടക്കുകയെ വഴിയുള്ളൂ..

പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞാല്‍ എനിക്ക് ബിപി കൂടും: പാര്‍വ്വതി

പൃഥ്വിരാജൊക്കെ അഭിനയിച്ച കഥാപാത്രങ്ങളുടെ ഡയലോഗുകള്‍ പിന്നീട് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അതേ മൂഡോടെ പറയുന്നത് കാണാം. പക്ഷെ എനിക്കതിന് പ്രയാസമാണ്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ ഡയലോഗുകളെല്ലാം കാഞ്ചനമാലയില്‍ നിന്ന് ഞാന്‍ കടമെടുത്തതാണ്. പിന്നീട് അത് പറയുന്നത് ഇമോഷണലി എനിക്ക് പ്രയാസമാണ്.

പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞാല്‍ എനിക്ക് ബിപി കൂടും: പാര്‍വ്വതി

എന്നു നിന്റെ മൊയ്തീനിലെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയുടെ രംഗം ചിത്രീകരിച്ചത് വളരെ സ്‌പെഷ്യലാണ്. അന്ന് രാവിലെ മുതല്‍ അറിയാം ഈ രംഗമാണ് ചിത്രീകരിക്കാന്‍ പോകുന്നതെന്ന്. പക്ഷെ ഞാനോ പൃഥ്വിയോ ആ സീന്‍ വായിച്ചു നോക്കിയിട്ടില്ല. വായിച്ചു നോക്കിയാല്‍ പിന്നെ ഇങ്ങനെ ചെയ്യാം എന്നൊക്കെ കണക്കു കൂട്ടിപ്പോവും. അതൊന്നുമില്ലാതെ വേണമായിരുന്നു ആ രംഗം ചിത്രീകരിക്കാന്‍.

പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞാല്‍ എനിക്ക് ബിപി കൂടും: പാര്‍വ്വതി

ഇപ്പോഴായിരുന്നു സിനിമയിലെത്തേണ്ടിയിരുന്നത് എന്ന് ഒരിക്കലും തോന്നിയിട്ടില്ല. നോട്ട് ബുക്കും, ഔട്ട് ഓഫ് സിലബസും, ഫഌഷും, വിനോദയാത്രയുമൊക്കെ കഴിഞ്ഞു വന്നതുകൊണ്ടാണ് ഞാനിപ്പോള്‍ ഈ പാര്‍വ്വതി ആയത്. ഇപ്പോള്‍ വന്നിരുന്നെങ്കില്‍ എനിക്കിങ്ങനെ അഭിനയിക്കാന്‍ പറ്റില്ല. ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലെ ഗായത്രി എന്ന കഥാപാത്രം വളരെ മോശമായിട്ടാണ് ഞാന്‍ ചെയ്‌തെന്ന് എനിക്കറിയാം. അപ്പോള്‍ എനിക്ക് സിനിമയുടെ ക്രാഫ്റ്ററിയില്ല. അനുഭവങ്ങളിലൂടെ പഠിക്കണം

പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞാല്‍ എനിക്ക് ബിപി കൂടും: പാര്‍വ്വതി

ഓരോ കഥാപാത്രങ്ങളായി മാറുമ്പോഴും ഞാന്‍ പാര്‍വ്വതിയെ മാറ്റിവയ്ക്കുകയാണ്. പിന്നീട് കഥാപാത്രങ്ങളില്‍ നിന്ന് നല്ലതോ ചീത്തയോ ആയ എന്തെങ്കിലുമൊക്കെ എന്നിലുണ്ടാവും. ചിലപ്പോള്‍ ഭ്രാന്ത് എന്ന് വേണണെങ്കില്‍ പറയാം, ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങളൊക്കെ ഇന്നും ഉള്ള, എനിക്കൊപ്പമുള്ളവരാണെന്ന് തോന്നാറുണ്ട്. എനിക്ക് അവരൊക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്. തീര്‍ച്ചയായും കാഞ്ചനമാലയും സെറയുമൊക്കെ യഥാര്‍ത്ഥ ജീവിതങ്ങളുമാണ്

പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞാല്‍ എനിക്ക് ബിപി കൂടും: പാര്‍വ്വതി

ചിന്തകളെ ഒരിക്കലും പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത ആളാണ് ഞാന്‍. പലപ്പോഴും അടുത്ത് പരിചയമുള്ളവര്‍ ചോദിക്കാറുണ്ട്, ഇത്രയും ചിന്തിക്കാതിരിക്കാവോ എന്ന്. പിന്നെ ബുദ്ധി ജീവി ലുക്ക് എന്റെ കണ്ണട ഉള്ളതുകൊണ്ടായിരിക്കാം

പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞാല്‍ എനിക്ക് ബിപി കൂടും: പാര്‍വ്വതി

ഇപ്പോള്‍ ജോലിയാലാണ് ശ്രദ്ധ. പെട്ടന്ന് വിവാഹത്തെ കുറിച്ചൊക്കെ പറയുമ്പോള്‍ ഇപ്പോള്‍ അതെന്തിന് എന്ന തോന്നലാണ് ഉണ്ടാവാറുള്ളത്. നിലവില്‍ വിപി മൊയ്തീന്‍ കാഞ്ചന മാല പ്രണയമൊന്നും വന്നടിച്ചിട്ടില്ല. പ്രണയത്തെ കുറിച്ചൊക്കെ സംസാരിക്കുമ്പോള്‍ എനിക്ക് ബിപി കൂടും. ഇപ്പോള്‍ പ്രണയം അഭിനയത്തോടും പുസ്തകങ്ങളോടുമാണ്

പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞാല്‍ എനിക്ക് ബിപി കൂടും: പാര്‍വ്വതി

ചാര്‍ലിയാണ് പുതിയ സിനിമ. കഥാപാത്രത്തെ കുറിച്ച് അധികം പറയാന്‍ കഴിയില്ല. മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്

English summary
I will get blood pressure when someone speaking me about love and marriage says Parvathy
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam