അനൂപ് മേനോന്‍ വയസ്സ് 38, കല്യാണം അടുത്ത വര്‍ഷം
പലരുടെ പേരിനൊപ്പവും ഗോസിപ്പ് കോളത്തില്‍ നിറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും അനൂപ് മേനോന്‍ ഇപ്പോള്‍ മലയാളത്തില്‍ പുരനിറഞ്ഞുനില്‍ക്കുന്ന പുരുഷനാണ്. ചെറുപ്പക്കാര്‍ വരെ കെട്ടി കുടുംബമാകുമ്പോള്‍, ഓരോ അഭിമുഖത്തിലും അനൂപിനോടു ചോദിക്കും, വയസ്സ് കൂടുന്നില്ലേ, പെണ്ണു കെട്ടണ്ടേ എന്ന്. ഓരോന്ന് പറഞ്ഞ് അനൂപ് ഒഴിഞ്ഞു മാറുകയായിരുന്നു.
ഇപ്പോള്‍ അനൂപിന് വയസ്സ് 38. വിവാഹ പ്രായം ആയി എന്നല്ല, അതും കഴിഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവാഹം കഴിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സമയം കിട്ടാത്തതുകൊണ്ടാണ് വൈകിപ്പോയതെന്നായിരുന്നു മറുപടി. എന്തായിരുന്നു തിരക്കെന്നും അനൂപ് വിശദീകരിച്ചു.

കല്യാണം കഴിക്കാത്തത് ഒരിക്കലും അതിനോടുള്ള വിരോധം കൊണ്ടല്ല. സമയം കിട്ടാത്തതുകൊണ്ടാണ്. അനൂപ് വിശദീകരിച്ചു. 26 വയസ്സുള്ളപ്പോള്‍ 'കാട്ടുചെമ്പകം' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നെയും ആറ് വര്‍ഷം കഴിഞ്ഞപ്പോഴാണ് കാമ്പുള്ള ഒരു വേഷം കിട്ടയത്. രഞ്ജിത്തിന്റെ 'തിരക്കഥ'. അങ്ങനെ നോക്കുമ്പോള്‍ എന്റെ ആദ്യ ചിത്രം തിരക്കഥയാണെന്ന് പറയും.
പിന്നെ അവിടെ നിന്നിങ്ങോട്ട് ആറ് വര്‍ഷം. അന്‍പത് സിനിമകളില്‍ അഭിനയിച്ചു. അതില്‍ 29 എണ്ണത്തില്‍ നായക വേഷം. ഒമ്പത് തിരക്കഥകളെഴുതി. ഇത്രയും കാര്യങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊന്നിനെ കുറിച്ച് ചിന്തിക്കാന്‍ സമയം കിട്ടിയിരുന്നില്ലെന്നാണ അനൂപിന്റെ വിശദീകരണം. ചെയ്യുന്ന കാര്യത്തില്‍ താന്‍ ഫോക്കസ്ഡ് ആണെന്നും അനൂപ് പറഞ്ഞു.
ഇനി കല്യാണം കഴിക്കാന്‍ പോകുകയാണെന്നും താരം വ്യക്തമാക്കി. ഒരു വര്‍ഷത്തിനുള്ളില്‍ കല്യാണം ഉണ്ടാകും. സിനിമയുമായി ഒരു ബന്ധവുമില്ലാത്ത പെണ്‍കുട്ടിയായിരിക്കും വധുവെന്നും അനൂപ് പറഞ്ഞു.


Click it and Unblock the Notifications











