»   » മകളെ ഒരിക്കലും അഭിനയിക്കാന്‍ വിടില്ല, വിവാഹ ശേഷമാണ് ഞാന്‍ മദ്യപിയ്ക്കാന്‍ തുടങ്ങിയത്; ഉര്‍വശി

മകളെ ഒരിക്കലും അഭിനയിക്കാന്‍ വിടില്ല, വിവാഹ ശേഷമാണ് ഞാന്‍ മദ്യപിയ്ക്കാന്‍ തുടങ്ങിയത്; ഉര്‍വശി

By: Rohini
Subscribe to Filmibeat Malayalam

സമീപകാലത്ത് ഉര്‍വശിയെ കുറിച്ച് ഒരുപാട് വിവാദങ്ങള്‍ ഉണ്ടായിരുന്നു. നടി മദ്യപിയ്ക്കുന്നതിനെ കുറിച്ചായിരുന്നു അതില്‍ കൂടുതലും. എന്നാല്‍ മനോജ് കെ ജയനുമായുള്ള പ്രണയ വിവാഹത്തിന് ശേഷമാണ് താന്‍ മദ്യപിയ്ക്കാന്‍ തുടങ്ങിയത് എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ഉര്‍വശി വെളിപ്പെടുത്തി.

പരിഹാസങ്ങള്‍ സഹിച്ചും ഉര്‍വശി കൂടെ നിന്നു, ഒരിക്കലും മറക്കില്ലെന്ന് ജഗദീഷ്

അടുത്തിടെ നടത്തിയ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടയില്‍ മലയാളം റേഡിയോ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. മകള്‍ കുഞ്ഞാറ്റയുടെ സിനിമാ പ്രവേശനത്തെ കുറിച്ചും ആത്മകഥ എഴുതുന്നതിനെ കുറിച്ചും ഉര്‍വശി സംസാരിക്കുന്നു...

മകളെ സിനിമയിലേക്ക് വിടില്ല

മകളെ സിനിമയിലേക്ക് വിടില്ല എന്ന് ഉര്‍വശി വ്യക്തമാക്കി. എനിക്ക് അത് ഇഷ്ടമല്ല. ഞാന്‍ സിനിമ ഇഷ്ടപ്പെട്ട് വന്നതല്ല. അതുകൊണ്ട് തന്നെ മകള്‍ സിനിമയിലെത്തുന്നതിനോട് താല്പര്യമില്ല. അമ്മയ്‌ക്കൊപ്പമാണ് ഇപ്പോള്‍ കുഞ്ഞാറ്റ കഴിയുന്നത്. കല്‍പനച്ചേച്ചിയുടെ മകളും ഒപ്പമുണ്ട്.

ആത്മകഥ എഴുതുന്നു

ഇടക്കാലത്തുണ്ടായ വിവാദങ്ങളെക്കുറിച്ച് അവതാരക ചോദിച്ചപ്പോഴാണ് ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നെഴുതുമെന്നും ആത്മകഥയില്‍ ഇക്കാര്യങ്ങളെല്ലാം ഉണ്ടാകുമെന്നും ഉര്‍വശി പറഞ്ഞത്.

മദ്യപാനിയായത്

വിവാഹത്തിനുശേഷമാണ് ഞാന്‍ മദ്യപിക്കാന്‍ തുടങ്ങിയത്. എല്ലാവരും ഒരുമിച്ചിരുന്നു ഡ്രിക്‌സ് കഴിക്കുന്നതായിരുന്നു അവിടുത്തെ (ഭര്‍തൃവീട്ടിലെ) രീതി. എല്ലാ കാര്യങ്ങളും ഞാന്‍ തുറന്നെഴുതും. അത്രമാത്രം അനുഭവിച്ചുവെന്നും ഉര്‍വശി പറയുന്നു.

റോളുകള്‍ സൂപ്പര്‍ഹിറ്റായത്

കിട്ടിയ റോളുകളൊക്കെ സൂപ്പര്‍ഹിറ്റാക്കിയത് എന്റെ മാത്രം കഴിവുകൊണ്ടല്ല. കാക്കത്തൊള്ളായിരത്തിലെ ബുദ്ധിവികാസമില്ലാത്ത കഥാപാത്രം എനിക്ക് പരിചയമുള്ള കുട്ടിയെ അനുകരിച്ചതാണ്. ആ സിനിമ ചെയ്യുംമുമ്പ് ആ കുട്ടിയുമായി സംസാരിച്ചിരുന്നു. അങ്ങനെ ചില കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. തലയിണമന്ത്രത്തിലെ കഥാപാത്രത്തിന് എന്റെ അമ്മായിയുമായി സാദൃശ്യമുണ്ട്.

ആഗ്രഹിച്ചത് ഒന്ന്, സംഭവിച്ചത് മറ്റൊന്ന്

സിനിമയില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന ആഗ്രഹത്തിലോ പ്രതീക്ഷയിലോ അല്ല അഭിനയം തുടങ്ങിയത്. ഓരോ സിനിമ കഴിയുമ്പോഴും ഞാന്‍ പറയുമായിരുന്നു ഇത് കഴിയുമ്പോള്‍ ഞാന്‍ കോളജില്‍പോകും. ഇനി ഞാന്‍ അഭിനയിക്കില്ലെന്നൊക്കെ പറയും. പക്ഷേ സംഭവിക്കുന്നത് മറിച്ചാണ് താനും- ഉര്‍വശി പറഞ്ഞു.

English summary
I will not allow to act my daughter says Urvash
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam