For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാറ്റം വേണമെന്ന് തോന്നി, അതുകൊണ്ട് വിട്ടുനിന്നു: കാവ്യ

  By Aswathi
  |

  കാവ്യ എവിടെയായിരുന്നു ഇത്രയും നാള്‍?, ഞാനെങ്ങും പോയിട്ടില്ല, ഇവിടെ തന്നെയുണ്ടായിരുന്നു. ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ചതുകൊണ്ടായിരുന്നു ചെറിയൊരു ഇടവേളയെടുത്തതെന്ന് കാവ്യ മാധവന്‍ പറഞ്ഞു.

  അതിന് മുമ്പ് കുറച്ചു കാലം ചെയ്ത സിനിമകളുടെ സ്വഭാവം ഏറെ കുറെ ഒരുപോലെയായത് കാവ്യയെ മടുപ്പിച്ചത്രെ. പലരും അതു പറയുക കൂടെ ചെയ്തപ്പോള്‍ ഒരു മാറ്റം വേണമെന്ന് തോന്നുകയും അങ്ങനെ സിനിമയില്‍ നിന്ന് ആറ് മാസത്തെ ഇടവേള എടുക്കുകയായിരുന്നുവെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാവ്യ മാധവന്‍ പറഞ്ഞു. അതിനിടയില്‍ ഏട്ടന്റെ വിവാഹം കൂടെയായപ്പോള്‍ കാവ്യ തിരക്കിലായി.

  സെലക്ടീവായി

  മാറ്റം വേണമെന്ന് തോന്നി

  ഒരു ഇടവേളയെടുത്ത് വീട്ടിലിരിക്കുമ്പോഴും ദിവസം നാലും അഞ്ചും കഥകള്‍ കേള്‍ക്കാറുണ്ട്. പക്ഷെ അതൊന്നും എനിക്ക് ചെയ്യണം എന്ന് തോന്നിയില്ല. ഇങ്ങനെ സെലക്ടീവാകുന്നത് കുഴപ്പമാകുമോ എന്ന് ആദ്യമൊക്കെ തോന്നിയിരുന്നു. എന്നാലും പൂര്‍ണമായും സംതൃപ്തി തരുന്ന കഥാപാത്രങ്ങളെ മാത്രമേ ഏറ്റെടുക്കൂ എന്ന് ഞാന്‍ ഉറപ്പിക്കുകയായിരുന്നു- കാവ്യ പറഞ്ഞു.

  മാറി നിന്ന സമയം

  മാറ്റം വേണമെന്ന് തോന്നി

  പുസ്തകം വായിച്ചു, എഴുതി, ഡാന്‍സ് പ്രോഗ്രാമുകള്‍ ചെയ്തു, പാചകം പഠിച്ചു, ഒരുപാട് സിനിമകള്‍ കണ്ടു, യാത്രകള്‍ ചെയ്തു, സിനിമാ തിരക്കില്‍ മിസ് ചെയ്തതെല്ലാം തിരിച്ചു പിടിച്ചു. ഏറ്റവും പ്രധാനപ്പെട്ട ബി കോം പഠനം തുടരാനായി.

  എന്തുകൊണ്ട് ബികോം

  മാറ്റം വേണമെന്ന് തോന്നി

  ലിറ്ററേച്ചറൊക്കെ എടുക്കാന്‍ പലരും പറഞ്ഞതാണ്. പക്ഷെ ബി കോം ആകുമ്പോള്‍ നാളെ ഒരു ബിസ്‌നസോ മറ്റോ തുടങ്ങുയാണെങ്കില്‍ സഹായമാകുമല്ലോ എന്നാണ് കാവ്യമാധവന്‍ പറയുന്നത്. പിന്നെ സാമ്പത്തിക കാര്യങ്ങളൊക്കെ കുറേകൂടെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും

  കല്യാണ വാര്‍ത്തകള്‍

  മാറ്റം വേണമെന്ന് തോന്നി

  ചേട്ടന്റെ കല്യാണം നടക്കുമ്പോള്‍ അതെന്റെയാണെന്ന് പറഞ്ഞാണ് വാര്‍ത്തകള്‍ വന്നിരുന്നത്. പിന്നെ പല കഥകളും കേട്ടു. പലരും നേരിട്ട് വിളിച്ച് ചോദിച്ചു. ആള്‍ക്കാര്‍ എന്തിനാണ് എന്റെ കാര്യത്തില്‍ ഇത്ര ശ്രദ്ധകൊടുക്കുന്നുണ്ടെന്ന് ആദ്യം തോന്നിയിരുന്നു. പിന്നെ അതവരുടെ സ്‌നേഹമായി കാണാന്‍ തുടങ്ങി. മലയാളികളുടെ കണ്‍ മുന്നില്‍ വളര്‍ന്ന കുട്ടിയാണ് ഞാന്‍. ആ സ്‌നേഹവും കരുതലുമൊക്കെ അവരെന്നും തന്നിട്ടുണ്ട്. സ്വന്തം വീട്ടിലെ കുട്ടിയായി കാണുന്നതുകൊണ്ടാവാം എന്റെ കാര്യത്തില്‍ ഈ ആകാംക്ഷ. അതെനിക്കിഷ്ടമാണ് -കാവ്യ പറഞ്ഞു.

  എഴുത്തിലേക്ക് പോകുന്നുണ്ടോ

  മാറ്റം വേണമെന്ന് തോന്നി

  തത്കാലം ഇല്ല. ഒരുപാട് വായിച്ചു. വായന ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ബഷീറിനെ പിന്നെയും പിന്നെയും വായിച്ചു. 'ആല്‍ക്കമിസ്റ്റി'ല്‍ നിന്നും കാവ്യ ഒരു പാട് പഠിച്ചത്രെ.

  ബന്ധത്തിന്റെ പേരില്‍ അഭിനയിച്ചു

  മാറ്റം വേണമെന്ന് തോന്നി

  പല സിനിമകളും ബന്ധങ്ങളുടെ പേരില്‍ അഭിനയിച്ചതാണ്. സൂപ്പര്‍സ്റ്റാറുകള്‍ക്കും ആ അവസ്ഥ വരാറുണ്ട്. പിന്നെ അതിനെ പോസിറ്റീവായി കണ്ടാല്‍ മതി. ഉപേക്ഷിച്ച ചത്രങ്ങള്‍ പിന്നീട് കാണുമ്പോള്‍ തോന്നും ചെയ്തത് ശരിയായിരുന്നു എന്ന്. അത് തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു എന്ന് കാവ്യ പറഞ്ഞു.

  സിനിമയിലെ മാറ്റം

  മാറ്റം വേണമെന്ന് തോന്നി

  സിനിമ മാറിയിട്ടുണ്ട്. പക്ഷെ ന്യൂ ജനറേഷന്‍ എന്നൊന്നും വിശേഷിപ്പിക്കുന്നില്ല. ഷോട്ടുകളുടെ സ്വഭാവമൊക്കെ മാറി. കുറേ റിയലിസ്റ്റിക്കായി. അഭിനയിക്കുകയാണെന്ന് തോന്നുന്നതേയില്ല. എന്തും തുറന്നു പറയുന്ന കാര്യമൊഴിച്ചാല്‍ ഇപ്പോഴത്തെ ചിത്രങ്ങളോട് കാവ്യയ്ക്ക് താത്പര്യ കുറവൊന്നുമില്ല.

  ഭാവി പരിപാടി

  മാറ്റം വേണമെന്ന് തോന്നി

  വലിയ മോഹമൊന്നുമില്ല. അഭിനയം ഇനി എത്രകാലം എന്നൊന്നുമറിയില്ല. നൃത്ത പഠനം തുടരണമെന്നാണ് കാവ്യയുടെ ആഗ്രഹം

   ടിവിയിലേക്ക് വിളിച്ചു

  മാറ്റം വേണമെന്ന് തോന്നി

  റിയാലിറ്റി ഷോകളിലും മറ്റും കാവ്യയെ വിളിച്ചിരുന്നുവത്രെ. മറ്റുള്ളവരുടെ കഴിവുകളെ വിലയിരുത്താന്‍ താനിപ്പോഴും വളര്‍ന്നിട്ടില്ല എന്നുള്ളതുകൊണ്ടാണ് കാവ്യ അത്തരം പരിപാടികളില്‍ പോകാത്തത്. പിന്നെ സമ്മാനം നല്‍കാനൊക്കെ പോകും

   ഷി ടാക്‌സി

  മാറ്റം വേണമെന്ന് തോന്നി

  സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഷി ടാക്‌സി'. കഥ കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി. ചിത്രത്തില്‍ ഒരു ഷി ടാക്‌സ് ഡ്രൈവറായാണ് അഭിനയിക്കുന്നത്.

  ഞാനെന്നെ പഠിക്കുകയാണ്

  മാറ്റം വേണമെന്ന് തോന്നി

  അഭിനയം, നൃത്തം, എഴുത്ത്, പാചകം ഇതിലേതാണ് കാവ്യ എന്ന് ചോദിച്ചാല്‍ താരം പറയും ഞാനെന്നെ പഠിക്കാന്‍ ശ്രമിക്കുകയാണെന്ന്. നമ്മളോരോരുത്തരും എന്താണെന്ന് അറിയാനുള്ള ശ്രമമല്ലേ ജീവിതം. ഞാനും അറിയാന്‍ ശ്രമിക്കുകയാണ്. അറിഞ്ഞു കഴിഞ്ഞാല്‍ തീര്‍ന്നില്ല- കാവ്യ ചോദിക്കുന്ന

  English summary
  I wish some change in life said Kavya Madhavan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X