»   » ഞാന്‍ സ്ത്രീകളെ അപമാനിച്ചിട്ടില്ല, ദേവാസുരത്തില്‍ മോഹന്‍ലാലും; പൃഥ്വിരാജ് പറയുന്നു

ഞാന്‍ സ്ത്രീകളെ അപമാനിച്ചിട്ടില്ല, ദേവാസുരത്തില്‍ മോഹന്‍ലാലും; പൃഥ്വിരാജ് പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

സിനിമകളില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ക്കെതിരെ പല തരത്തിലുള്ള ചര്‍ച്ചയും നടന്നു. തൊണ്ണൂറുകളിലെ സിനിമകളിലാണ് അത്തരം ഡയലോഗുകള്‍ കണ്ടിട്ടുള്ളത്. പൃഥ്വിരാജിന്റെ വര്‍ഗ്ഗം എന്ന ചിത്രത്തില്‍ അത്തരം സംഭാഷണങ്ങള്‍ ഉണ്ട് എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

മഞ്ജുവിന്റെ നായകനായി വിളിച്ചു; പൃഥ്വിരാജ് ചെയ്യാനിരുന്ന ചിത്രങ്ങളെല്ലാം മാറ്റിവച്ചു വന്നു!!

മോഹന്‍ലാലിന്റെ ദേവാസുരം എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠന്റെ മറ്റൊരു പതിപ്പാണ് വര്‍ഗ്ഗം എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സോളമന്‍ ജോസഫ് എന്ന കഥാപാത്രമെന്നായിരുന്നു വിമര്‍ശനം.

എന്നാല്‍ ചിത്രത്തില്‍ താന്‍ സ്ത്രീകളെ അപമാനിക്കുന്ന സംഭാഷണങ്ങള്‍ ഉപയോഗിച്ചിട്ടില്ല എന്ന് പൃഥ്വി പറയുന്നു. തൊണ്ണൂറുകളില്‍ ഉണ്ടായ അത്തരം സംഭാഷണങ്ങളെ കുറിച്ചും ദേവാസുരം എന്ന സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചും പൃഥ്വി സംസാരിക്കുന്നു.

ഞാനും ആവേശത്തോടെ കൈയ്യടിച്ചിട്ടുണ്ട്

തൊണ്ണൂറുകളിലെ സിനിമകളില്‍ അത്തരം ആവേശം നിറയ്ക്കുന്ന സംഭാഷണങ്ങള്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ താനും ആവേശം കൊണ്ട് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചിട്ടുണ്ട് എന്ന് പൃഥ്വിരാജ് പറയുന്നു. പക്ഷെ അതൊരു കാലത്തിന്റെ അടയാളപ്പെടുത്തലാണ്.

എനിക്ക് അത്തരം സംഭാഷണങ്ങള്‍ പറാന്‍ കഴിയില്ല

സത്യസന്ധമായി പറയുകയാണെങ്കില്‍, അത്തരം സംഭാഷണങ്ങള്‍ പഞ്ചോടെ പറയാന്‍ എനിക്ക് മടിയാണ്. ഈ ഒരു കാലത്ത് അത്തരം സംഭാഷണങ്ങള്‍ സിനിമയില്‍ ഉപയോഗിക്കാനും കഴിയില്ല. എന്റെ സിനിമകളില്‍ സ്ത്രീകളെ അപമാനിക്കുന്ന സംഭാഷണങ്ങള്‍ ഉണ്ടായിട്ടില്ല.

വര്‍ഗ്ഗം നീലകണ്ഠന്റെ പുനര്‍ജന്മമോ

വര്‍ഗ്ഗം എന്ന ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ച സോളമന്‍ ജോസഫ് എന്ന കഥാപാത്രത്തിന് ദേവാസുരത്തിലെ നീലകണ്ഠന്‍ എന്ന കഥാപാത്രവുമായി സാമ്യതകള്‍ ഉണ്ടെന്ന വിമര്‍ശനം വന്നിരുന്നു. ഈ രണ്ട് ചിത്രങ്ങളും സ്ത്രീകളെ അപമാനിച്ചതായി ഞാന്‍ വിശ്വസിക്കുന്നില്ല

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കിയ സിനിമയാണ്

രണ്ട് ചിത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. നായകന്‍മാര്‍ വില്ലനായപ്പോള്‍, അവരെ നല്ല ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്ന സ്ത്രീകഥാപാത്രങ്ങളാണ് രണ്ട് ചിത്രത്തിലും ഉള്ളത്.

ഇപ്പോഴും ശക്തമായ സ്ത്രീ കഥാപാത്രം

ദേവാസുരത്തിലെ ഭാനുമതി ഇപ്പോഴും മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രം തന്നെയാണ്. മംഗലശ്ശേരി നീലകണ്ഠന്‍ തോറ്റ് അടിയറവ് പറഞ്ഞത് ഒരാള്‍ക്ക് മുന്നില്‍ മാത്രമാണ്, അത് ഭാനുമതിയുടെ മുന്നിലായിരുന്നു. - പൃഥ്വിരാജ് പറഞ്ഞു.

English summary
I won’t denigrate women in my films anymore: Prithviraj

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam