»   » അന്യഭാഷയിലേക്ക് പോകുമ്പോള്‍ മേരി ഗ്ലാമറസ്സാകുമോ?; അനുപമ പറയുന്നു

അന്യഭാഷയിലേക്ക് പോകുമ്പോള്‍ മേരി ഗ്ലാമറസ്സാകുമോ?; അനുപമ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ഒരൊറ്റം ചിത്രം കൊണ്ട് ഹിറ്റായ മൂന്ന് നായികമാരുണ്ട്. മേരിയും (അനുപമ പരമേശ്വരന്‍) മലരും (സായി പല്ലവി) സെലിനും (മഡോണ സെബാസ്റ്റിന്‍). സെലിന്‍ തമിഴിലും മലയാളത്തിലും അഭിനയവും പാട്ടുമൊക്കെയായി തിരക്കിലായപ്പോള്‍ മലരിന്റെ ഹാങ്ങോവര്‍ മാറാതെയിരിക്കുകയാണ് സായി പല്ലവി. മേരിയായെത്തിയ അനുപമയ്ക്കാകട്ടെ തെലുങ്കില്‍ ഒന്നിടവിട്ട് മൂന്ന് ചിത്രങ്ങളും!

ബാഗ് പാക്ക് ചെയ്യുന്ന തിരക്കിലാണ് താനെന്നും വളരെ എക്‌സൈറ്റഡാണെന്നും അനുപമ പറയുന്നു. പ്രേമത്തിന്റെ റീമേക്കുള്‍പ്പടെ മൂന്ന് ചിത്രങ്ങളാണ് അനുപമ തെലുങ്കില്‍ ചെയ്യുന്നത്. ഏത് വേഷമാണെങ്കിലും തന്റെ കംഫര്‍ട്ടബിള്‍ ലെവല്‍ വിട്ട് ഒരു വേഷം ചെയ്യില്ല എന്ന് അനുപമ തറപ്പിച്ച് പറയുന്നു.

അന്യഭാഷയിലേക്ക് പോകുമ്പോള്‍ മേരി ഗ്ലാമറസ്സാകുമോ?; അനുപമ പറയുന്നു

പ്രേമത്തിന്റെ റീമേക്കാണ് ഒന്ന്. നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകന്‍. നിതിനും സമാന്തയും അഭിനയിക്കുന്ന അ ആ എന്ന ചിത്രത്തിലും നായിക തുല്യമായ വേഷത്തില്‍ അനുപമ എത്തുന്നു. രവി തേജ നായകനാകുന്ന ചിത്രമാണ് മറ്റൊന്ന്

അന്യഭാഷയിലേക്ക് പോകുമ്പോള്‍ മേരി ഗ്ലാമറസ്സാകുമോ?; അനുപമ പറയുന്നു

ഈ മാസം അവസാനം അനുപമ ഷൂട്ടിങ് തിരക്കുകളുമായി ഹൈദരാബാദിലേക്ക് പോകുകയാണ്. മൂന്ന് ചിത്രങ്ങളും പൂര്‍ത്തിയാക്കിയിട്ടേ തിരിച്ചുവരൂ.

അന്യഭാഷയിലേക്ക് പോകുമ്പോള്‍ മേരി ഗ്ലാമറസ്സാകുമോ?; അനുപമ പറയുന്നു

മൂന്ന് ചിത്രങ്ങളിലും തീര്‍ത്തും വ്യത്യസ്തമായ വേഷമാണ് തനിക്കെന്ന് അനുപമ പറയുന്നു. അ ആ യില്‍ നിതിന്റെ കഥാപാത്രത്തെ പ്രേമിയ്ക്കുന്ന കഥാപാത്രമാണ്. പക്ഷെ നിതിന്‍ സമാന്തയെ ലാളിയ്ക്കുന്നു. രവി തേജയുടെ ചിത്രത്തില്‍ അതില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു വേഷത്തിലാണ് എത്തുന്നത്.

അന്യഭാഷയിലേക്ക് പോകുമ്പോള്‍ മേരി ഗ്ലാമറസ്സാകുമോ?; അനുപമ പറയുന്നു

എന്റെ കംഫര്‍ട്ടബിള്‍ ലെവലിനപ്പുറം ഒരു വേഷം ധരിക്കാന്‍ നിര്‍ബന്ധിയ്ക്കില്ലെന്ന് സംവിധായകന്‍മാര്‍ വാക്ക് നല്‍കിയിട്ടുണ്ടെന്ന് അനുപമ പറയുന്നു

അന്യഭാഷയിലേക്ക് പോകുമ്പോള്‍ മേരി ഗ്ലാമറസ്സാകുമോ?; അനുപമ പറയുന്നു

മലയാളവുമായി താരതമ്യം ചെയ്യുമ്പോള്‍ തെലുങ്കില്‍ ഗ്ലാമര്‍ വേഷങ്ങള്‍ അല്പം അധികമാണെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ ശ്രദ്ധിച്ചിട്ടേ വേഷങ്ങള്‍ തിരഞ്ഞെടുക്കൂ

അന്യഭാഷയിലേക്ക് പോകുമ്പോള്‍ മേരി ഗ്ലാമറസ്സാകുമോ?; അനുപമ പറയുന്നു

കോട്ടയം സി എം എസ് കോളേജില്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിച്ചുകൊണ്ടിരിയ്ക്കുകയാണ് അനുപമ. മൂന്ന് സിനിമകള്‍ ചെയ്തു തീര്‍ക്കേണ്ടതുകൊണ്ട് തത്കാലം പഠനത്തിന് ഇടവേള നല്‍കിയിരിക്കുകയാണ് താരം.

അന്യഭാഷയിലേക്ക് പോകുമ്പോള്‍ മേരി ഗ്ലാമറസ്സാകുമോ?; അനുപമ പറയുന്നു

പഠനമാണ് എല്ലാത്തിലും വലുത് എന്നെനിക്കറിയാം. പക്ഷെ ഇപ്പോള്‍ ഈ സിനിമ ചെയ്യേണ്ട സമയമാണ്. കമ്മിറ്റ് ചെയ്ത പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയാല്‍ പഠനം തുടരും- അനുപമ പറഞ്ഞു

അന്യഭാഷയിലേക്ക് പോകുമ്പോള്‍ മേരി ഗ്ലാമറസ്സാകുമോ?; അനുപമ പറയുന്നു

മലയാളത്തില്‍ ഒത്തിരി സ്‌ക്രിപ്റ്റുകള്‍ കേട്ടു. പക്ഷെ ഒന്നും തന്നെ എക്‌സൈറ്റ് ചെയ്യുക്കുന്നതായിരുന്നില്ലെന്നാണ് പ്രേമത്തിലെ മലര്‍ പറയുന്നത്.

അന്യഭാഷയിലേക്ക് പോകുമ്പോള്‍ മേരി ഗ്ലാമറസ്സാകുമോ?; അനുപമ പറയുന്നു

മലയാളത്തില്‍ നിന്നും വന്ന ഒറ്റ വേഷവും എന്നെ സന്തോഷിപ്പിച്ചില്ല. നല്ല വേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണ്- അനുപമ പറഞ്ഞു.

English summary
After capturing the minds of Malayali youngsters with her character Mary in Premam, actress Anupama Parameswaran is all set to move to Hyderabad for the shoots of her three back-to-back projects in Tollywood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X