twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന് വേണ്ടി ഒരു കഥാപാത്രത്തെ ഉണ്ടാക്കില്ല: ലാല്‍ ജോസ്

    By Aswini
    |

    അങ്ങനെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ഒരു സിനിമ സംവിധാനം ചെയ്യുകയാണ്. ഇക്കാര്യം ഔദ്യോഗികമായി ലാല്‍ ജോസ് തന്നെ അറിയിച്ചും കഴിഞ്ഞു. സിനിമ സംവിധാനം ചെയ്യുന്നതിനായി ആശിര്‍വാദ് സിനിമാസില്‍ നിന്നും ലാലു അഡ്വാന്‍സും വാങ്ങി.

    മോഹന്‍ലാലും ലാല്‍ ജോസും തമ്മില്‍ ഒരു ശീതയുദ്ധമുണ്ടെന്ന ഗോസിപ്പുകള്‍ക്കിടെയാണ് ലാലും ലാലുവും ഒന്നിക്കുന്നു എന്ന വാര്‍ത്ത വന്നത്. അതോടെ, ലാലിന് വേണ്ടി മാത്രമായി ലാലു ഒരു കഥാപാത്രത്തെ സൃഷ്ടിച്ചതാണെന്ന തരത്തില്‍ പലരും കഥകള്‍ മെനഞ്ഞിരുന്നു.

    lal-jose-mohanlal

    എന്നാല്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാറിന് വേണ്ടി താനൊരു കഥാപാത്രത്തെ ഉണ്ടാക്കില്ലെന്ന് അടുത്തിടെ മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് പറഞ്ഞു. തന്റെ സ്‌ക്രിപ്റ്റിന് അദ്ദേഹം വളരെ യോജിക്കും എന്ന് തോന്നിയപ്പോഴാണ് ലാലിനെ സമീപിച്ചതെന്നും ലാലിനല്ലാതെ മറ്റൊരാള്‍ക്കും ആ വേഷം ചെയ്യാന്‍ സാധിക്കില്ലെന്നും ലാല്‍ ജോസ് വ്യക്തമാക്കി.

    തനിക്ക് ഒരു സംവിധായകനാകാനുള്ള പ്രചോദനം ആരാണ് നല്‍കിയതെന്ന് ചോദിച്ചാല്‍ ലാല്‍ ജോസ് ആദ്യം പറയുന്ന പേര് മമ്മൂട്ടിയുടേതായിരിക്കും. സംവിധായകനെന്ന നിലയില്‍ തനിക്ക് ആത്മവിശ്വാസം നല്‍കിയത് മമ്മൂട്ടിയാണെന്ന് ലാല്‍ ജോസ് പറയുന്നു.

    അഴകിയ രാവണന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ്, എത്രയും പെട്ടന്ന് ലാലു ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് മമ്മൂട്ടി പറഞ്ഞത്. നായക വേഷം താന്‍ തന്നെ ചെയ്യാമെന്ന ഓഫറും മമ്മൂട്ടി മുന്നോട്ട് വച്ചത്രെ. ആദ്യം ആ ഓഫര്‍ നിരസിച്ചെങ്കിലും പിന്നീട് മറവത്തൂര്‍ കനവ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് ലാല്‍ ജോസിന്റെ അരങ്ങേറ്റം

    English summary
    Lal Jose, the director who is rumoured to be in a cold war with actor Mohanlal, says that he won't make roles for the superstar. He was talking in the recent interview given to Mathrubhumi.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X