എനിക്ക് കല്യാണം കഴിക്കണം

By Aswathi

ഏതൊരു ശരാശരി മനുഷ്യന്റെയും ആഗ്രങ്ങളിലൊന്നാണ് വിവാഹം ചെയ്യുകയും കുടുംബമായി താമസിക്കുകയുമൊക്കെ ചെയ്യുന്നത്. അതുപോലെയൊക്കെ തന്നെ തെന്നിന്ത്യന്‍ താരം തൃഷയും ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അടുത്തിടെ പ്രചരിച്ച വിവാഹ വാര്‍ത്തകളൊന്നും സത്യമല്ല.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തൃഷ. നിര്‍മാതാവ് വരുണുമായി നടന്നു എന്ന് പറയുന്ന വിവാഹം നിശ്ചയം കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞ തൃഷ അങ്ങനെയൊന്ന് സംഭവിക്കുമ്പോള്‍ എല്ലാവരെയും അറിയിക്കും എന്നും വ്യക്തമാക്കി. എനിക്കും വിവാഹം ചെയ്യണം. പക്ഷെ ഒരാളെ കണ്ട് ഇഷ്ടപ്പെട്ട് വിവാഹം ചെയ്യണം എന്ന് എനിക്ക് തോന്നിയാല്‍ മാത്രമേ അതുണ്ടാകൂ. തൃഷ വ്യക്തമാക്കി. ബാക്കി തുടര്‍ന്ന് വായിക്കൂ.

നിശ്ചയം കഴിഞ്ഞെന്ന് പറഞ്ഞത്?

എനിക്ക് കല്യാണം കഴിക്കണം

അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ലെന്നാണ് തൃഷ പറയുന്നത്. അങ്ങനെ പെട്ടന്നു, രഹസ്യമായി വിവാഹ നിശ്ചയം ചെയ്യേണ്ട കാര്യമൊന്നുമില്ല. വിവാഹമൊക്കെ പരസ്യമാണ്. സമയമാകുമ്പോള്‍ ഞാന്‍ തന്നെ അക്കാര്യം അറിയിക്കും.

അപ്പോള്‍ വരുണ്‍ പ്രപ്പോസ് ചെയ്‌തെന്ന് പറഞ്ഞത്?

എനിക്ക് കല്യാണം കഴിക്കണം

ആ ചോദ്യത്തിന് തൃഷ വളഞ്ഞ് മൂക്ക് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. അക്കാര്യം എന്നെ മാത്രം സംബന്ധിക്കുന്നതല്ല, വേറൊരു കുടുംബവുമായി സംബന്ധിച്ച കാര്യം എനിക്കധികം തുറന്ന് പറയാന്‍ കഴിയില്ല. വരുണ്‍ എന്റെ നല്ല ഒരു സുഹൃത്താണ്- തൃഷ പറഞ്ഞൊഴിഞ്ഞു.

റാണയുമായി ഉണ്ടെന്ന് പറഞ്ഞ പ്രണയം?

എനിക്ക് കല്യാണം കഴിക്കണം

ആരുമായും ഒരു പ്രണയവുമില്ലാത്ത സമയത്ത്, എനിക്ക് പ്രണയമുണ്ടെന്നും അത് തുറന്നു പറയണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു. ഇല്ലാത്തതിനെ കുറിച്ച് ഞാനെന്ത് പറയാനാണ്. അതൊരു അനാവശ്യ ചോദ്യമായിരുന്നു. അതുപോലെ തന്നെയാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഗോസിപ്പും- തൃഷ പറഞ്ഞു.

അപ്പോള്‍ കല്യാണം??

എനിക്ക് കല്യാണം കഴിക്കണം

തീര്‍ച്ചയായും എനിക്ക് വിവാഹം കഴിക്കണം. പക്ഷെ ഇന്നയാളെ കഴിക്കണമെന്ന തോന്നല്‍ എനിക്ക് ഉണ്ടായാല്‍ മാത്രമേ അങ്ങനെയൊന്ന് സംഭവിക്കൂ.

പുതിയ ചിത്രത്തെ കുറിച്ച്

എനിക്ക് കല്യാണം കഴിക്കണം

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന, അജിത്ത് നായകനാകുന്ന 'എന്നെ അറിന്താല്‍' എന്ന സിനിമയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ തൃഷ, കഥയെയോ കഥാപാത്രത്തെയോ കുറിച്ച് അധികമൊന്നും പറയാന്‍ കഴിയില്ലെന്നും പറഞ്ഞു.

തൃഷ ഫസ്റ്റ് ചോയിസ്

എനിക്ക് കല്യാണം കഴിക്കണം

വിണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന് ശേഷം ഗൗതം മേനോന്‍ വീണ്ടും തൃഷയെ നായികയാക്കി ഒരു സിനിമ ചെയ്യുന്നതാണ് എന്നൈ അറിന്താല്‍. ഈ ചിത്രത്തിന് നായികയായി ആദ്യം പരിഗണിച്ചതും തൃഷയെ മാത്രമാണെന്ന് ഗൗതം പറഞ്ഞിരുന്നു.

12 വര്‍ഷം സിനിമയില്‍

എനിക്ക് കല്യാണം കഴിക്കണം

തൃഷ സിനിമയില്‍ എത്തിയിട്ട് 12 വര്‍ഷമായി. കുടുംബത്തില്‍ എല്ലാവരും നല്ലവണ്ണം പഠിച്ച് വിദേശത്ത് സെറ്റില്‍ഡ് ആകണം എന്നാഗ്രഹിച്ചപ്പോള്‍ തൃഷ കുറച്ച് വ്യത്യസ്തമായി ചിന്തിച്ചു. അങ്ങനെ സിനിമയിലെത്തി. ജോലിയെ പ്രണയിക്കുന്ന തൃഷയ്ക്ക് നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാണത്രെ ആഗ്രഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X