»   » ഉണ്ടാക്കിയെടുത്ത പേര് നശിപ്പിക്കാന്‍ കഴിയില്ല; തിരിച്ചുവരണമെങ്കില്‍ ജലജയ്ക്കുള്ള ഡിമാന്റ്?

ഉണ്ടാക്കിയെടുത്ത പേര് നശിപ്പിക്കാന്‍ കഴിയില്ല; തിരിച്ചുവരണമെങ്കില്‍ ജലജയ്ക്കുള്ള ഡിമാന്റ്?

By: Rohini
Subscribe to Filmibeat Malayalam

ആദ്യകാല നടിമാരൊക്കെ തിരിച്ചുവരവിന്റെ വഴിയിലാണ്. അന്നത്തെ ഹിറ്റ് നായികമാരെല്ലാം തിരിച്ചുവന്ന് കുഞ്ഞു കുഞ്ഞു വേഷങ്ങള്‍ ചെയ്ത് ഇപ്പോള്‍ ഒന്നുമല്ലാത്ത അവസ്ഥയില്‍ നില്‍ക്കുകയാണ്. ഷീലയും മേനകയുമൊക്കെ മാറി നില്‍ക്കുന്നതിന്റെ കാരണവും നല്ല വേഷം ലഭിയ്ക്കാത്തതാണ്.

ആദ്യ കാല നടി ജലജയും അങ്ങനെ ഇരു വേഷം ലഭിച്ചാല്‍ മാത്രമേ തിരിച്ചുവരൂ. എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികയാണ് ജലജ. രണ്ട് പതിറ്റാണ്ടു കാലമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നു. തിരിച്ചുവരവിനെ കുറിച്ച് ജലജ പറയുന്നത്, വായിക്കാം

ജലജ സിനിമകളില്‍

എഴുപതുകളുടെ അവസാനത്തിലാണ് ജലജ സിനിമയിലെത്തിയത്. എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. ശാലിനി എന്റെ കൂട്ടുകാരി, വിളിക്കുന്നുണ്ട് സ്വപ്‌നങ്ങള്‍, രണ്ട് പെണ്‍കുട്ടി, രാഗം താനം പല്ലവി, വേനല്‍ തുടങ്ങിയ ഒത്തിരി ചിത്രങ്ങള്‍ ചെയ്തു. വേനല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

സിനിമ വിട്ടത്

1993 ല്‍ വിവാഹം കഴിഞ്ഞതോടെ ജലജ സിനിമയില്‍ നിന്ന് വിട്ടു നിന്നു. വിവാഹ ശേഷം ദുബായിലേക്ക് പോയ ജലജയ്ക്ക് പിന്നീട് സിനിമയെ കുറിച്ച് ആലോചിക്കാന്‍ സമയമില്ലായിരുന്നു. ഭര്‍ത്താവിന്റെയും മകളുടെയും കാര്യം നോക്കി ദുബായില്‍ തിരക്കിലായി.

മടങ്ങിവരുമോ?

സിനിമ ഇനി ചെയ്യില്ല എന്ന് പറഞ്ഞിട്ടല്ല ഞാന്‍ പോയത്. സിനിമ ഇനിയും ചെയ്യുന്നതില്‍ എനിക്ക് എതിര്‍പ്പില്ല. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കും. മകള്‍ ഇപ്പോള്‍ എന്റെ കൂടെയില്ല. യു എസില്‍ പഠിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ ഫ്രീ ആണ്. നല്ല വേഷം ലഭിച്ചാല്‍ അഭിനയിക്കും

പേര് കളയാനില്ല

അതേ സമയം അത്രയ്ക്ക് ആഴുമുള്ള കഥാപാത്രമായിരിക്കണം. അടൂര്‍, അരവിന്ദന്‍, കെജി ജോര്‍ജ്ജ്, ഭരതന്‍, പദ്മരാജന്‍, ടിവി ചന്ദ്രന്‍, എംപി സുകുമാരന്‍ നായരടക്കം മലയാളത്തിലെ പ്രഗത്ഭസംവിധായകര്‍ക്കൊപ്പം പ്രവൃത്തിച്ചതാണ്. നല്ല ഒരുപാട് വേഷങ്ങള്‍ ചെയ്തു. അതിന്റെയൊന്നും പേര് നശിപ്പിക്കാന്‍ ആഗ്രഹമില്ല. അത്രയ്ക്ക് കാമ്പുള്ള വേഷങ്ങള്‍ ലഭിച്ചാല്‍ മാത്രമേ അഭിനയിക്കുകയുള്ളൂ. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജലജ

English summary
If i get good roles will comeback says yesterday's actress Jalaja
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam