»   » 'സംയുക്തയാണ് എന്റെ ഭാഗ്യം, തിരിച്ചുവരുമെങ്കില്‍ പിന്തുണയുമായി ഞാന്‍ മുന്നിലുണ്ടാവും'

'സംയുക്തയാണ് എന്റെ ഭാഗ്യം, തിരിച്ചുവരുമെങ്കില്‍ പിന്തുണയുമായി ഞാന്‍ മുന്നിലുണ്ടാവും'

Posted By:
Subscribe to Filmibeat Malayalam

ഇന്റസ്ട്രിയില്‍ തിരക്കുകളുമായി നടക്കുമ്പോള്‍ പലപ്പോഴും നടന്മാര്‍ക്ക് കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ സമയം കിട്ടാറുണ്ടാവില്ല. കുട്ടികളുടെ പഠന കാര്യത്തിലോ വീട്ടിലെ മറ്റ് ആവശ്യങ്ങള്‍ക്കോ എത്താന്‍ കഴിയാറില്ല. അത് പലപ്പോഴും ദാമ്പത്യത്തിന് വെല്ലുവിളിയാകും.

എന്നാല്‍ തന്റെ എല്ലാ കാര്യങ്ങളെയും വ്യക്തമായി മനസ്സിലാക്കുന്ന ഭാര്യയാണ് തന്റെ ഭാഗ്യമെന്ന് ബിജു മേനോന്‍ പറയുന്നു. സംയുക്ത എന്നൊരു ഭാര്യയെ കിട്ടിയതുകൊണ്ട് മാത്രം നല്ലൊരു കുടുംബ ജീവിതം കിട്ടിയ വ്യക്തിയാണ് താനെന്ന് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ ബിജു പറഞ്ഞു.

'സംയുക്തയാണ് എന്റെ ഭാഗ്യം, തിരിച്ചുവരുമെങ്കില്‍ പിന്തുണയുമായി ഞാന്‍ മുന്നിലുണ്ടാവും'

സംയുക്ത എന്നൊരു ഭാര്യയെ കിട്ടിയതുകൊണ്ട് മാത്രം നല്ലൊരു കുടുംബജീവിതം കിട്ടിയ വ്യക്തിയാണ് ഞാന്‍.

'സംയുക്തയാണ് എന്റെ ഭാഗ്യം, തിരിച്ചുവരുമെങ്കില്‍ പിന്തുണയുമായി ഞാന്‍ മുന്നിലുണ്ടാവും'

തിരക്കുകള്‍ക്കിടയില്‍ കുടുംബത്തിലെ ഒരു കാര്യംപോലും ശ്രദ്ധിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. അത് അറിഞ്ഞുകൊണ്ട് വീട്ടിലെ എല്ലാ കാര്യങ്ങളും വളരെ ഉത്തരവാദിത്വത്തോടും ഭംഗിയോടും കൂടി നിറവേറ്റുന്നത് സംയുക്തയാണ്. വീട്ടിലെ ജോലി മുതല്‍ കറന്റ് ബില്ലും, ടെലിഫോണ്‍ ബില്ലടയ്ക്കുന്നതും വരെ അതില്‍ ഉള്‍പ്പെടും.

'സംയുക്തയാണ് എന്റെ ഭാഗ്യം, തിരിച്ചുവരുമെങ്കില്‍ പിന്തുണയുമായി ഞാന്‍ മുന്നിലുണ്ടാവും'

കൂടാതെ മകന്‍ ദക്ഷകിന് ഇപ്പോള്‍ പത്തുവയസ്സു കഴിഞ്ഞു. അവന്‍ ജനിക്കുന്നതിന് മുന്‍പ് തന്നെ എനിക്ക് സിനിമയില്‍ തിരക്കാണ്. സത്യത്തില്‍ അവന്‍ ജനിച്ചതിനുശേഷം ഇത്രയും വളര്‍ന്നതുവരെയുള്ള കാര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ എന്റേതായ സംഭാവനകള്‍ ഒന്നുമില്ല.

'സംയുക്തയാണ് എന്റെ ഭാഗ്യം, തിരിച്ചുവരുമെങ്കില്‍ പിന്തുണയുമായി ഞാന്‍ മുന്നിലുണ്ടാവും'

അവന്റെ എല്ലാ കാര്യങ്ങളും നോക്കിയത് സംയുക്ത തന്നെയാണ്. ഇപ്പോള്‍ സ്‌കൂളിലെ കാര്യങ്ങളായാലും പഠന കാര്യങ്ങളായാലും ദക്ഷകിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സംയുക്തയ്ക്കാണ്.

'സംയുക്തയാണ് എന്റെ ഭാഗ്യം, തിരിച്ചുവരുമെങ്കില്‍ പിന്തുണയുമായി ഞാന്‍ മുന്നിലുണ്ടാവും'

മറ്റുള്ളവരുടെ വിവാഹമോചനത്തെപ്പറ്റി അഭിപ്രായം പറയാന്‍ ഞാനാളല്ല. അതിന് അവര്‍ക്ക് അവരുടേതായ കാരണങ്ങള്‍ കാണും. ഒരിക്കലും അതില്‍ തലയിടാന്‍ ഞാനില്ല.

'സംയുക്തയാണ് എന്റെ ഭാഗ്യം, തിരിച്ചുവരുമെങ്കില്‍ പിന്തുണയുമായി ഞാന്‍ മുന്നിലുണ്ടാവും'

എന്റെയും സംയുക്തയുടെയും ജീവിതത്തെപ്പറ്റി എനിക്ക് അഭിപ്രായം പറയാം. ഞങ്ങള്‍ തമ്മില്‍ ഈഗോകളില്ല എന്നത് തന്നെയാണ് ഞങ്ങളുടെ ദാമ്പത്യത്തിന്റെ വിജയമന്ത്രം. കഴിവതും ഒരു കാര്യങ്ങളും മറച്ചുവയ്ക്കാറില്ല.

'സംയുക്തയാണ് എന്റെ ഭാഗ്യം, തിരിച്ചുവരുമെങ്കില്‍ പിന്തുണയുമായി ഞാന്‍ മുന്നിലുണ്ടാവും'

അഭിപ്രായം പറയേണ്ട കാര്യങ്ങളില്‍ ഞങ്ങള്‍ ഇരുവരും അഭിപ്രായം പറയും. തീരുമാനമെടുക്കേണ്ട കാര്യങ്ങള്‍ ഒന്നിച്ചിരുന്നാലോചിച്ച് തീരുമാനം എടുക്കും. എന്റെ തിരക്കുകളെ മാനിക്കുന്ന വ്യക്തിയാണ് സംയുക്ത. തിരക്കുകള്‍ ഉണ്ടെങ്കിലേ എനിക്ക് വരുമാനമുള്ളൂ എന്ന ബോദ്ധ്യം സംയുക്തയ്ക്കുണ്ട്.

'സംയുക്തയാണ് എന്റെ ഭാഗ്യം, തിരിച്ചുവരുമെങ്കില്‍ പിന്തുണയുമായി ഞാന്‍ മുന്നിലുണ്ടാവും'

അതുപോലെ തന്നെ ഒരു കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍ സ്വയം ഏറ്റെടുത്ത് ഒറ്റയ്ക്ക് ചെയ്യുന്ന വ്യക്തിയാണ് സംയുക്ത. അത് ഒരു ചെറിയ കാര്യമല്ല. ആ ഒരു ബഹുമാനം സംസാരത്തിലായാലും പെരുമാറ്റത്തിലായാലും ഞാന്‍ സംയുക്തയ്ക്ക് നല്‍കാറുണ്ട്.

'സംയുക്തയാണ് എന്റെ ഭാഗ്യം, തിരിച്ചുവരുമെങ്കില്‍ പിന്തുണയുമായി ഞാന്‍ മുന്നിലുണ്ടാവും'

എത്ര തിരക്കുകള്‍ക്കിടയിലും സമയം കിട്ടുമ്പോഴെല്ലാം കുടുംബത്തോടൊന്നിച്ച് യാത്രകള്‍ ചെയ്യാറുണ്ട്. കേരളത്തിനു പുറത്തും വിദേശരാജ്യങ്ങളിലുമെല്ലാം ഞങ്ങള്‍ ഒരുമിച്ച് യാത്രകള്‍ പോയിട്ടുണ്ട്. അതുകൂടാതെ ഒരുപാട് തീര്‍ത്ഥാടന കേന്ദ്രങ്ങളിലും പോയിട്ടുണ്ട്. യാത്രകള്‍ കുടുംബത്തിലെ ഊഷ്മളത നിലനിര്‍ത്താന്‍ ഒട്ടേറെ സഹായിക്കുമെന്നാണ് എന്റെ അനുഭവം എന്നെ പഠിപ്പിച്ചിട്ടുള്ളത്.

'സംയുക്തയാണ് എന്റെ ഭാഗ്യം, തിരിച്ചുവരുമെങ്കില്‍ പിന്തുണയുമായി ഞാന്‍ മുന്നിലുണ്ടാവും'

പ്രണയിക്കുന്ന സമയത്തോ വിവാഹത്തിനു ശേഷമോ ഒരിക്കല്‍ പോലും സിനിമയില്‍ അഭിനയിക്കരുതെന്ന് സംയുക്തയോട് ഞാന്‍ പറഞ്ഞിട്ടില്ല.

'സംയുക്തയാണ് എന്റെ ഭാഗ്യം, തിരിച്ചുവരുമെങ്കില്‍ പിന്തുണയുമായി ഞാന്‍ മുന്നിലുണ്ടാവും'

വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുക എന്നത് പൂര്‍ണ്ണമായും സംയുക്തയുടെ തീരുമാനമായിരുന്നു. വ്യക്തിസ്വാതന്ത്ര്യം മാനിച്ച് ഞാനതിനോട് യോജിക്കുക മാത്രമാണ് ചെയ്തത്.

'സംയുക്തയാണ് എന്റെ ഭാഗ്യം, തിരിച്ചുവരുമെങ്കില്‍ പിന്തുണയുമായി ഞാന്‍ മുന്നിലുണ്ടാവും'

കല്യാണത്തിനു ശേഷവും മോനുണ്ടായതിനു ശേഷവും കുടുംബത്തിലെ തിരക്കുകള്‍ വര്‍ദ്ധിച്ചതുകൊണ്ടാണ് സംയുക്ത സിനിമ വിട്ടത്. മോന്‍ സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തനായാല്‍ സംയുക്ത ഒരു പക്ഷേ സിനിമയിലേക്ക് തിരിച്ചുവരുമായിരിക്കും. എനിക്കറിയില്ല. ചോദിച്ചിട്ടുമില്ല.

'സംയുക്തയാണ് എന്റെ ഭാഗ്യം, തിരിച്ചുവരുമെങ്കില്‍ പിന്തുണയുമായി ഞാന്‍ മുന്നിലുണ്ടാവും'

സിനിമയിലേക്ക് തിരിച്ചുവരണം എന്ന ഒരാഗ്രഹം സംയുക്തയ്ക്കുണ്ടായാല്‍ ഒരിക്കലും ഞാനതിന് എതിര് നില്‍ക്കില്ല. മാത്രവുമല്ല, സംയുക്ത തിരിച്ചു വരികയാണെങ്കില്‍ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ടുമായി ഞാന്‍ തന്നെ മുന്‍പിലുണ്ടാവും- ബിജു മേനോന്‍ പറഞ്ഞു

English summary
If Samyuktha ready to come back i will be with her with full support says Biju Menon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam