»   » പ്രേമം സ്‌റ്റൈലില്‍ ആരെങ്കിലും തന്നെ പ്രേമിച്ചാല്‍ വിവാഹം കഴിക്കും: സായി പല്ലവി

പ്രേമം സ്‌റ്റൈലില്‍ ആരെങ്കിലും തന്നെ പ്രേമിച്ചാല്‍ വിവാഹം കഴിക്കും: സായി പല്ലവി

Posted By:
Subscribe to Filmibeat Malayalam

ഒരു വാഹനാപകടത്തിന്റെ പേര് പറഞ്ഞ് ജോര്‍ജ്ജിന്റെ പ്രേമത്തില്‍ നിന്നും മലര്‍ മറന്നു മാഞ്ഞപ്പോള്‍ മലയാളി പ്രേക്ഷകര്‍ ഒരുപാട് വിഷമിച്ചു. പക്ഷെ അത്തരമൊരു സംഭവം നടക്കുന്നത് തന്റെ ജീവിതത്തിലാണെങ്കില്‍ തീര്‍ച്ചയായും ഞാനയാളെ വിവാഹം ചെയ്യുമെന്ന് മലരായി എത്തിയ സായി പല്ലവി.

ദുബായില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെ ആരാധകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. പ്രേമം സ്റ്റൈലില്‍ ആരെങ്കിലും പ്രേമിച്ചാല്‍ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് മുന്നില്‍ ആദ്യം സായി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു, തീര്‍ച്ചയായും വിവാഹം കഴിക്കും

പ്രേമം സ്‌റ്റൈലില്‍ ആരെങ്കിലും തന്നെ പ്രേമിച്ചാല്‍ വിവാഹം കഴിക്കും: സായി പല്ലവി

അത്രയും സ്‌നേഹം നമ്മളിലൊരാള്‍ വയ്ക്കുമ്പോള്‍ എന്തിന് അതിട്ടിട്ട് പോകണം എന്നാണ് സായിയുടെ ചോദ്യം. പ്രേമം സ്റ്റൈലില്‍ ആരെങ്കിലും പ്രേമിച്ചാല്‍ അയാളെ വിവാഹം കഴിക്കും.

പ്രേമം സ്‌റ്റൈലില്‍ ആരെങ്കിലും തന്നെ പ്രേമിച്ചാല്‍ വിവാഹം കഴിക്കും: സായി പല്ലവി

പ്രേമിക്കുന്നുണ്ടോ എന്ന് ചോദ്യത്തിന് അതെ എന്നായിരുന്നു സായിയുടെ മറുപടി.

പ്രേമം സ്‌റ്റൈലില്‍ ആരെങ്കിലും തന്നെ പ്രേമിച്ചാല്‍ വിവാഹം കഴിക്കും: സായി പല്ലവി

ആരാണ് കാമുകന്‍ എന്ന് ചോദിക്കുന്നതിന് മുമ്പേ സായി പറഞ്ഞു, അഭിമന്യു. മഹാഭാരത്തിലെ അഭിമന്യുവിനെയാണ് ഞാന്‍ പ്രേമിക്കുന്നതെന്ന്.

പ്രേമം സ്‌റ്റൈലില്‍ ആരെങ്കിലും തന്നെ പ്രേമിച്ചാല്‍ വിവാഹം കഴിക്കും: സായി പല്ലവി

വിവാഹം കഴിക്കുന്നെങ്കില്‍ അഭിമന്യുവിനെ പോലെ ഒരാളെ വിവാഹം ചെയ്യാനാണ് ആഗ്രഹമെന്നും പ്രേമം നായിക പറയുന്നു.

പ്രേമം സ്‌റ്റൈലില്‍ ആരെങ്കിലും തന്നെ പ്രേമിച്ചാല്‍ വിവാഹം കഴിക്കും: സായി പല്ലവി

ഓഫറുകള്‍ ഒരുപാട് വരുന്നുണ്ടെന്നും എന്നാല്‍ പുതിയ സിനിമയില്‍ ഉടന്‍ അഭിനയിക്കില്ലെന്നും സായി പറഞ്ഞു.

പ്രേമം സ്‌റ്റൈലില്‍ ആരെങ്കിലും തന്നെ പ്രേമിച്ചാല്‍ വിവാഹം കഴിക്കും: സായി പല്ലവി

പ്രേമത്തിലെ മലരിനെ വെല്ലുന്നതും മലയാളികളുടെ പ്രതീക്ഷക്കൊത്തുയരുന്നതുമായ കഥാപാത്രങ്ങളുണ്ടായാല്‍ തീര്‍ച്ചയായും സ്വീകരിക്കുമെന്ന് സായി വ്യക്തമാക്കി

English summary
If someone come to love me in Premam style will get marry to him

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam