»   » കുടുംബ ജീവിതത്തില്‍ വിട്ടുവീഴ്ചാ മനോഭാവം വേണം; പാര്‍വ്വതി ജയറാം പറയുന്നു

കുടുംബ ജീവിതത്തില്‍ വിട്ടുവീഴ്ചാ മനോഭാവം വേണം; പാര്‍വ്വതി ജയറാം പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ജയറാമുമായുള്ള പ്രണയ വിവാഹത്തിന് ശേഷം പാര്‍വ്വതി സിനിമാ ലോകത്തോട് പൂര്‍ണമായും ടാറ്റ ബൈ ബൈ പറഞ്ഞു. ഇപ്പോള്‍ 23 വര്‍ഷം പിന്നിടുന്നു. മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കിയും നൃത്തവും വായനയുമെല്ലാമായി സന്തോഷകരമായ മറ്റൊരു ലോകത്താണ് പാര്‍വ്വതി എന്ന ജയറാമിന്റെ അശ്വതി.

കുടുംബ ജീവിതത്തില്‍ വിട്ടുവീഴ്ചാ മനോഭാവം വേണമെന്നും എങ്കിലേ ജീവിതം ശാശ്വതമാവുകയുള്ളൂ എന്നുമാണ് പാര്‍വ്വതി പറയുന്നത്. ജയറാമും താനും തമ്മിലുള്ള ഇപ്പോഴുമുള്ള പ്രണയത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും പാര്‍വ്വതി മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നു. തുടര്‍ന്ന് വായിക്കൂ...

കുടുംബ ജീവിതത്തില്‍ വിട്ടുവീഴ്ചാ മനോഭാവം വേണം; പാര്‍വ്വതി ജയറാം പറയുന്നു

1986 ല്‍ വിവാഹിതരെ ഇതിലെ ഇതിലെ എന്ന സിനിമയിലൂടെയാണ് ആദ്യമായി അഭിനയ രംഗത്തെത്തുന്നത്. പിന്നീട് കുറേ സിനിമകള്‍ ചെയ്തു. മിക്കതും സൂപ്പര്‍ഹിറ്റുകള്‍.

കുടുംബ ജീവിതത്തില്‍ വിട്ടുവീഴ്ചാ മനോഭാവം വേണം; പാര്‍വ്വതി ജയറാം പറയുന്നു

ജയറാമിനൊപ്പവും നിരവധി സിനിമകള്‍ ചെയ്തു. ജയറാമുമായി നല്ല സൗഹൃദം ആയിരുന്നു. നല്ല കെയിറംഗാണ് അദ്ദേഹം. സിനിമാലോകത്തെ അവസ്ഥ അറിയാമല്ലോ. പിന്നീട് ഗോസിപ്പികള്‍. അങ്ങനെ സൗഹൃദം പ്രണയമായി.

കുടുംബ ജീവിതത്തില്‍ വിട്ടുവീഴ്ചാ മനോഭാവം വേണം; പാര്‍വ്വതി ജയറാം പറയുന്നു

വിവരമറിഞ്ഞപ്പോള്‍ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു. എന്നോട് പറഞ്ഞു ജയറാമിനെ കാണരുത്, മിണ്ടരുത് എന്നൊക്കെ. അപ്പോള്‍ വാശിയായിരുന്നു. വീണ്ടും കാണാനും സംസാരിക്കാനും ശ്രമിച്ചു. എന്നാല്‍ ഒളിച്ചോടാനൊന്നും തയ്യാറല്ലായിരുന്നു.ഇരു വീട്ടുകാരും സമ്മതിക്കാന്‍ കാത്തിരുന്നു. അങ്ങനെ നാലുവര്‍ഷം വീട്ടുകാരുടെ എതിര്‍പ്പുകളെ അതിജീവിച്ച് പ്രണയിച്ചു. അതിനുശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം. 1992 സെപ്തംബര്‍ 7 നായിരുന്നു വിവാഹം

കുടുംബ ജീവിതത്തില്‍ വിട്ടുവീഴ്ചാ മനോഭാവം വേണം; പാര്‍വ്വതി ജയറാം പറയുന്നു

മൂന്നു വയസ്സു മുതല്‍ നൃത്തം പഠിക്കുന്നതാണ്. എന്നാല്‍ അതിന്റെ സീരിയസ്‌നെസ് അറിയില്ലായിരുന്നു. അമ്മയെ പേടിച്ചാണ് ഡാന്‍സു പഠിച്ചത്. അമ്മയുടെ വലിയ ആഗ്രഹമായിരുന്നു നൃത്തം പഠിക്കുക എന്നത്. അത് ഞങ്ങള്‍ മക്കളിലൂടെപ്രാവര്‍ത്തികമാക്കുകയായിരുന്നു. ഇപ്പോള്‍ നൃത്തത്തോട് വല്ലാത്തൊരു പാഷന്‍ തോന്നുന്നു. കുറെ അമ്പലങ്ങളില്‍ പരിപാടി അവതരിപ്പിച്ചു. ഇപ്പോള്‍ നൃത്തമാണ് ജീവിതം.

കുടുംബ ജീവിതത്തില്‍ വിട്ടുവീഴ്ചാ മനോഭാവം വേണം; പാര്‍വ്വതി ജയറാം പറയുന്നു

ജയറാം കലയോട് താല്പര്യമുള്ള ആളാണ്. എത്ര തിരക്കാണെങ്കിലും എന്റെ പരിപാടി കാണാന്‍ വരും. ജയറാമിനു ഷൂട്ടിംഗില്ലാത്ത ദിവസങ്ങളില്‍ വീട്ടില്‍ ആഘോഷമാണ്. ജയറാം പാടും ഞാന്‍ നൃത്തം ചെയ്യും. കൂട്ടത്തില്‍ ജയറാമിന്റെ തായമ്പകയും ഉണ്ടാവും.

കുടുംബ ജീവിതത്തില്‍ വിട്ടുവീഴ്ചാ മനോഭാവം വേണം; പാര്‍വ്വതി ജയറാം പറയുന്നു

അമ്മയെ കണ്ടാണ് ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികളും വളര്‍ന്നത്. അമ്മ നല്ല കാര്യപ്രാപ്തിയുള്ള വ്യക്തിയാണ്. വീട്ട്‌ചെലവുകളും മറ്റ് ഉത്തരവാദിത്തങ്ങളുമെല്ലാം അമ്മയുടെ മേല്‍നോട്ടത്തിലാവും നടക്കുക. അതുകൊണ്ടാവാം വീട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും എന്റെയും മേല്‍നോട്ടം കാണും. ഹോംമാനേജ്‌മെന്റില്‍ എനിക്കേറ്റവും ഇഷ്ടം അടുക്കിയൊതുക്കിവയ്ക്കുന്നതാണ്. വീട് അലങ്കോലമായി കിടക്കുന്നത് എന്നെ ദേഷ്യം പിടിപ്പിക്കും. വീട്ടില്‍ എന്തെങ്കിലും ഫങ്ഷന്‍ കഴിഞ്ഞാല്‍ എത്ര ലേറ്റായാലും മൊത്തം വൃത്തിയാക്കിയതിനുശേഷമേ ഉറങ്ങാറുള്ളൂ.

കുടുംബ ജീവിതത്തില്‍ വിട്ടുവീഴ്ചാ മനോഭാവം വേണം; പാര്‍വ്വതി ജയറാം പറയുന്നു

ജയറാമിനു നോണ്‍വെജാണ് താല്പര്യം. ഞാന്‍ വെജിറ്റേറിയനും. എങ്കിലും ഭക്ഷണത്തില്‍ നിര്‍ബന്ധമൊന്നുമുള്ള ആളല്ല ജയറാം. മിക്കവാറും ഞങ്ങള്‍ പുറത്തു പോകുമ്പോള്‍ അവിടന്നാണ് ഭക്ഷണം. ആ സമയം അദ്ദേഹം നോണ്‍വെജാണ് കൂടുതല്‍ കഴിക്കുക. വീട്ടില്‍ വരുമ്പോള്‍ ഞാനെന്തുണ്ടാക്കി കൊടുക്കുന്നോ അത് കഴിക്കും .

കുടുംബ ജീവിതത്തില്‍ വിട്ടുവീഴ്ചാ മനോഭാവം വേണം; പാര്‍വ്വതി ജയറാം പറയുന്നു

ചെറുപ്പം മുതലേ കിട്ടുന്ന ഏത് പുസ്തകവും വായിക്കാറുണ്ട്. അഭിനയം തുടങ്ങിയശേഷം ഒന്നിനും സമയമില്ലാതായി. പിന്നെ വിവാഹം കഴിഞ്ഞ് കുട്ടികളായതോടെ തീര്‍ത്തും പറ്റാതായി. ഇപ്പോള്‍ മക്കള്‍ വലുതായി. അവരുടെ കാര്യങ്ങള്‍ അവര്‍ തന്നെ നോക്കും. ഞാന്‍ ഫ്രീയായി. വീണ്ടും വായനാശീലം തുടങ്ങി. പലവിധ ബുക്കുകളുടെയും കളക്ഷനുണ്ട് വീട്ടില്‍. ചക്കി (മകള്‍) കളിയാക്കി പറയാറുണ്ട്. 'വായിച്ച് വായിച്ച് അമ്മ ഒരു ബുജിയേപോലെയാണ് പലപ്പോഴും പെരുമാറുന്നതെന്ന്.''എന്നെ സ്വാധീനിച്ച ബുക്ക് എന്നൊന്നു പറയാനില്ല. എന്നാല്‍ ആദ്ധ്യാത്മികതയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിക്കുന്നതിനോട് താല്പര്യമില്ല.

കുടുംബ ജീവിതത്തില്‍ വിട്ടുവീഴ്ചാ മനോഭാവം വേണം; പാര്‍വ്വതി ജയറാം പറയുന്നു

യാത്രകള്‍ക്കിടയില്‍ ഞാന്‍ പ്രകൃതിയെ വര്‍ണ്ണിക്കുമ്പോള്‍ മക്കള്‍ കളിയാക്കും. ആ കൂട്ടത്തില്‍ ജയറാമും ചേരുമ്പോള്‍ ചിലപ്പോള്‍ എനിക്ക് സങ്കടം തോന്നും. എങ്കിലും ഞാനത് ആസ്വദിക്കാറുമുണ്ട്.

കുടുംബ ജീവിതത്തില്‍ വിട്ടുവീഴ്ചാ മനോഭാവം വേണം; പാര്‍വ്വതി ജയറാം പറയുന്നു

നൃത്തം, വായന, യാത്ര ഇതു മൂന്നും എനിക്കിഷ്ടമാണ്. എല്ലാ വര്‍ഷവും യാത്രകള്‍ പോകാറുണ്ട്. ഒട്ടുമിക്ക രാജ്യങ്ങളിലും കുടുംബത്തോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്. യാത്രകള്‍ ഓരോ നിമിഷത്തിലും പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നു.

കുടുംബ ജീവിതത്തില്‍ വിട്ടുവീഴ്ചാ മനോഭാവം വേണം; പാര്‍വ്വതി ജയറാം പറയുന്നു

ചെറുപ്പത്തിലെ കഴിവു തെളിയിച്ച നടനാണ് കാളിദാസന്‍. അവന്‍ എന്റെയോ ജയറാമിന്റെയോ പേരില്‍ അറിയപ്പെടരുത് എന്നാണ് എന്റെ ആഗ്രഹം. ജയറാമിന്റെ മകന്‍ കാളിദാസന്‍ എന്നതിനേക്കാള്‍ ഒരു നടന്‍ എന്ന നിലയില്‍ അവനെത്തണം എന്നുണ്ട്. പിന്നെ അവന്റെ അച്ഛനുണ്ടാക്കിയെടുത്ത പേര് നിലനിര്‍ത്തണമെന്ന പ്രാര്‍ത്ഥനയുമുണ്ട്.

കുടുംബ ജീവിതത്തില്‍ വിട്ടുവീഴ്ചാ മനോഭാവം വേണം; പാര്‍വ്വതി ജയറാം പറയുന്നു

ജയറാമിന്റെയോ കാളിദാസന്റെയോ അഭിനയവുമായി ബന്ധപ്പെട്ട് ഒരഭിപ്രായവും ഞാന്‍ പറയാറില്ല. പുതിയ സിനിമയുടെ കഥകേട്ടു കഴിഞ്ഞാല്‍ രണ്ടുപേരും വീട്ടില്‍ വന്ന് എന്നോടും ചക്കിയോടും അഭിപ്രായം ചോദിക്കും. ചക്കി പലപ്പോഴും വിമര്‍ശിക്കുന്നത് കേള്‍ക്കാം. പിന്നെ ജയറാം കഥയുടെ പാതിവച്ച് പലപ്പോഴും നിര്‍ത്തുന്നതുകൊണ്ട് അക്കാര്യത്തില്‍ എന്റെ അഭിപ്രായം പറയാന്‍ സാധിക്കാറില്ല.

കുടുംബ ജീവിതത്തില്‍ വിട്ടുവീഴ്ചാ മനോഭാവം വേണം; പാര്‍വ്വതി ജയറാം പറയുന്നു

വിവാഹത്തിനു മുന്‍പും ശേഷവും പ്രണയം രണ്ടുതരത്തിലാണ്. വിവാഹത്തിനു മുന്‍പ് ജയറാം എന്നെ എപ്പോഴും ഫോണില്‍ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് ഞാന്‍ ജയറാമിനടുത്ത് എപ്പോഴുമുണ്ട്. അപ്പോള്‍ പിന്നെ പത്തുമിനിട്ട് ഇടവിട്ട് വിവരം അന്വേഷിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഷൂട്ടിംഗിന് ദൂരേയ്ക്ക് പോകുമ്പോള്‍ ചിലപ്പോള്‍ വീട്ടിലൊറ്റയ്ക്കിരുന്ന് ഞാനോര്‍ക്കും ജയറാമൊന്ന് വിളിച്ചിരുന്നെങ്കിലെന്ന്. ആ നിമിഷം ജയറാമിന്റെ കോള്‍ എനിക്ക് വരും. അതാണ് ഞങ്ങളുടെ പ്രണയം. പിന്നെ കുടുംബജീവിതത്തില്‍ വിട്ടുവീഴ്ചാ മനോഭാവം വേണം എങ്കിലേ ജീവിതം ശാശ്വതമാകൂ.

English summary
In family life we should compromise with each other: Parvathy Jayaram

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam