'പ്രേമത്തില്‍ ഞങ്ങള്‍ അഭിനയിച്ചിട്ടില്ല'

By Aswini

ഒരു ചെറിയ റോളിലെത്തി നേരത്തില്‍ തന്റെ നേരം ഉപയോഗിച്ച നടനാണ് കൃഷ്ണ ശങ്കര്‍ എന്ന കിച്ചു. നസ്‌റിയയോട് 'അയാം മോണിക്' എന്ന് പറയുന്ന കിച്ചു ഇപ്പോഴും മലയാളി പ്രേക്ഷരുടെ മനസ്സിലുണ്ട്. എന്നാല്‍ പേരിപ്പോള്‍ കോയ എന്നാണ്. അതെ, പ്രേമത്തില്‍ ആദ്യാവസാനം വരെ ജോര്‍ജ്ജിന്റെ (നിവിന്‍ പോളി) കൂടെ നില്‍ക്കുന്ന രണ്ട് കൂട്ടുകാരില്‍ ഒരാളായ കോയ.

krishna-shankar

പ്രേമത്തില്‍ ഞങ്ങള്‍ അഭിനയിക്കുകയായിരുന്നില്ലെന്നാണ് കിച്ചു പറയുന്നത്. ശബരീഷ് വര്‍മയും (പ്രേമത്തിലെ ശംഭു) ഞാനും ഗ്രാജ്വേഷന്‍ കാലം മുതല്‍ ഫ്രണ്ട്‌സാണ്. ഞങ്ങളുടെ സീനിയറായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍. നിവിന്‍ പോളിയെ സിനിമയില്‍ എത്തുന്നതിന് മുമ്പേ അറിയാം. സ്‌ക്രീനില്‍ നിങ്ങള്‍ കണ്ടത് ഞങ്ങളുടെ യഥാര്‍ത്ഥത്തിലുള്ള സൗഹൃദത്തെക്കാള്‍ എത്രയോ കുറവാണ്- കിച്ചു പറയുന്നു.

എങ്ങനെ പ്രേമത്തിലെത്തി? നേരത്തിന് ശേഷം, ഞാന്‍ അടുത്തതായി ചെയ്യുന്ന ചിത്രത്തില്‍ ഒരു മുഴുനീള വേഷം ഉണ്ടാവുമെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞിരുന്നു. നായകന്റെ രണ്ട് സുഹൃത്തുക്കളില്‍ ഒരാളായിരിക്കും. പെട്ടന്ന് തന്നെ അത് സംഭവിക്കുകയും ചെയ്തു. ജനുവരിയിലാണ് ചിത്രത്തിന്റെ ചര്‍ച്ച നടന്നത്. ജൂലൈയില്‍ ഷൂട്ടിങും ആരംഭിച്ചു.

krishna-shankar

ചിത്രം ഇത്രയും വലിയ ഹിറ്റാകും എന്ന് കരുതിയിരുന്നോ? വ്യത്യസ്തമായി ചിന്തിക്കുന്ന സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. നേരത്തിലൂടെ തന്നെ അദ്ദേഹമത് തെളിയിച്ചതാണ്. അല്‍ഫോണ്‍സിന് അവനില്‍ തന്നെ ഒരു വിശ്വാസമുണ്ട്. ചിത്രം വിജയിക്കും എന്ന വിശ്വാസമുണ്ടായിരുന്നു. പക്ഷെ ഇത്രയും വലിയ ഹിറ്റാകുമെന്ന് ഒരിക്കലും കരുതിയില്ല. എന്തും ചെയ്യാനുള്ള ഒരു സ്വാതന്ത്രം അല്‍ഫോണ്‍സ് നല്‍കിയിരുന്നു.

krishna-shankar

എന്താണോ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുക അതൊക്കെ ചെയ്യാം എന്നൊരു ലെവലായിരുന്നു അല്‍ഫോണ്‍സിന്. നാച്വറലായിരിക്കണം എന്ന നിര്‍ബന്ധം മാത്രമേയുണ്ടായിരുന്നുള്ളൂ. സെറ്റില്‍ ഓരോരുത്തരെയും പരസ്പരം ഞങ്ങള്‍ക്ക് അറിയാം. ഒന്ന് പറഞ്ഞാല്‍ എന്ത് മറുപടി വരും എന്ന കാര്യത്തിലും ധാരണയുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങള്‍ അഭിനയിക്കുകയായിരുന്നില്ല. ക്ലാസില്‍ കളിച്ചുകൂട്ടുന്നതെല്ലാം ശരിയായ കാര്യങ്ങളായിരുന്നു. സായി പല്ലവിയുടെ നൃത്തം കണ്ട് ഞെട്ടിയതു പോലും അതിനുദാഹരണം. അവരിത്രയും നന്നായി ഡാന്‍സ് കളിക്കുമെന്ന് അറിയിയില്ലായിരുന്നു- കൃഷ്ണ ശങ്കര്‍ പറഞ്ഞു.

-krishna-shankar

ഇങ്ങനെ കണ്ടിട്ടൊന്നും കരുതേണ്ട, കിച്ചു വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. നിലവില്‍ പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ല. അതേ സമയം ഇതേ ടീമിനൊപ്പം മറ്റൊരു ചിത്രം കൂടെ ആലോചിക്കുന്നുണ്ട്. തീരുമാനമൊന്നും ആയിട്ടില്ല- കിച്ചു പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X