For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്വേഷണത്തിലെ സോണിയെക്കുറിച്ച് ലെന! പതിവ് ഫോര്‍മാറ്റിലെ ത്രില്ലറല്ല! വിശേഷങ്ങളുമായി താരം!

  |

  വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ചേക്കേറിയ അഭിനേത്രിയാണ് ലെന. അന്വേഷണമെന്ന പ്രശോഭ് വിജയന്‍ ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. നാളുകള്‍ക്ക് ശേഷമാണ് ഇത്രയും ശക്തമായൊരു കഥാപാത്രം തനിക്ക് ലഭിച്ചതെന്ന് ലെന പറയുന്നു. പുതിയ സിനിമയായ ആര്‍ട്ടിക്കിള്‍ 21 ന്റെ ഷൂട്ടിംഗ് തിരക്കിനിടയിലായിരുന്നു ലെന ഫില്‍മിബീറ്റിനോട് സംസാരിച്ചത്. കാത്തിരിപ്പിന് വിരാമമിട്ട് അന്വേഷണം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ടീസറും ട്രെയിലറും നേരത്തെ തന്നെ ശ്രദ്ധേയമായി മാറിയിരുന്നു.

  ലില്ലിക്ക് ശേഷമുള്ള അടുത്ത സിനിമയുമായി എത്തിരിക്കുകയാണ് പ്രശോഭ് വിജയന്‍. ജയസൂര്യ, ലെന, ലിയോണ ലിഷോയ് തുടങ്ങിയവരാണ് അന്വേഷണത്തിലെ പ്രധാന അഭിനേതാക്കള്‍. സത്യം എന്നും വിചിത്രം എന്ന ടാഗ് ലൈനുമായാണ് അന്വേഷണം എത്തിയിട്ടുള്ളത് . ആശുപത്രി പശ്ചാത്തലമായൊരുക്കിയ ഫാമിലി ത്രില്ലറാണ് അന്വേഷണം. പതിവ് ത്രില്ലര്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് സിനിമ ഒരുക്കിയിട്ടുള്ളത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന്‍റേത്. വളരെയധികം പ്രതീക്ഷയോടെയാണ് താന്‍ ഈ സിനിമയെ നോക്കിക്കാണുന്നതെന്ന് ലെന പറയുന്നു.

  കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന ചിത്രം

  കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന ചിത്രം

  സ്ഥിരം കാണുന്നത് പോലെയല്ല ഈ സിനിമയുടെ ട്രീറ്റ്‌മെന്റ്. ട്രെയിലറില്‍ നിന്ന് തന്നെ ഇത് വ്യക്തമാണ്. തിരക്കഥയിലും അത് പ്രകടമാണ്. കഥ പറയുന്ന രീതി വളരെ വ്യത്യസ്തമാണ്. വിവിധ കഥാപാത്രങ്ങളുടെ ചിന്തകളിലൂടെയായാണ് കഥ നീങ്ങുന്നത്. ഒരൊറ്റ അന്വേഷണത്തിലൂടെയായല്ല സിനിമ നീങ്ങുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലുള്ള പാറ്റേണാണ് ചിത്രത്തിന്റേത്. കുട്ടികളുടെ പ്രകടനങ്ങളും ഉണ്ട്. അവര്‍ക്കും ഇഷ്ടമാവും. അതിനാല്‍ത്തന്നെ കുടുംബ പ്രേക്ഷകര്‍ക്ക് ചിത്രം ഇഷ്ടമാവും.

   പ്രത്യേകതകളേറെയാണ്

  പ്രത്യേകതകളേറെയാണ്

  പ്രശോഭ് വിജയന്റെ സംവിധാനവും സുജിത്ത് വാസുദേവിന്റെ സിനിമാട്ടോഗ്രാഫിയും ഏറെ പ്രത്യേകതയുള്ളതാണ്. പുതിയൊരു ഫോര്‍മാറ്റാണ് ചിത്രത്തിനായി സ്വീകരിച്ചിട്ടുള്ളത്. ദൃശ്യങ്ങള്‍ മാത്രമല്ല ക്യാമറയും സഞ്ചരിക്കുന്നുണ്ട്. ടെക്‌നിക്കലി നോക്കുകയാണെങ്കിലും ചിത്രത്തിന് പ്രത്യേകതകളേറെയുണ്ട്. സോണി എന്ന നഴ്‌സിംഗ് സൂപ്രണ്ടിനെയാണ് താന്‍ അവതരിപ്പിച്ചതെന്ന് ലെന പറയുന്നു. അന്വേഷണത്തില്‍ എക്‌സൈറ്റഡാണ്. ഒരുപാട് കാലത്തിന് ശേഷമാണ് വളരെ നാച്ചുറലായ ഒരു കഥാപാത്രം ലഭിച്ചത്. നമുക്കിടയിലൊക്കെയുള്ള പലപ്പോഴും നമ്മള്‍ കാണുന്ന തരത്തിലുള്ളൊരാളാണ് സോണി. ഒരു ആശുപത്രിയും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് അന്വേഷണത്തില്‍ കാണുന്നത്.

   പ്രശോഭാണ് പറഞ്ഞത്

  പ്രശോഭാണ് പറഞ്ഞത്

  പ്രശോഭ് തന്നെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് എന്നെ സമീപിച്ചത്. ന്യൂ ജനറേഷന്‍ സംവിധായകരുടെ കാഴപ്പാടും പ്രൊഫഷണലിസവും സാങ്കേതികമായുള്ള അറിവിലുമൊക്കെ ഏറെ പ്രതീക്ഷയുണ്ട്. ഒരുപാട് സിനിമകള്‍ ചെയ്ത് തഴക്കം വന്നൊരു സംവിധായകനെപ്പോലെയാണ് പ്രശോഭ് ഈ ചിത്രം പൂര്‍ത്തിയാക്കിയത്. സ്ഥിരം കാണുന്ന നഴ്‌സിംഗ് വേഷമല്ല ചിത്രത്തിലേത്. ഇപ്പോഴത്തെ നഴ്‌സിംഗ് യൂണിഫോമും കാര്യങ്ങളുമെല്ലാം മാറിയിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല ആശുപത്രികളിലും ആ മാറ്റം പ്രകടമാണ്. പ്രത്യേകിച്ച് നാടകീയതകളൊന്നുമില്ലാത്ത തികച്ചും നാച്ചുലറായൊരു സിനിമയാണിത്.

  അഭിനയിച്ചുകൊണ്ടിരിക്കുന്നത്

  അഭിനയിച്ചുകൊണ്ടിരിക്കുന്നത്

  ആര്‍ട്ടിക്കിള്‍ 21 എന്ന സാമൂഹ്യപ്രസക്തിയുള്ള ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പ്രധാന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നത്. ഈ സിനിമയ്ക്കായി വളരെ വ്യത്യസ്തമായ ലുക്കാണ് സ്വീകരിച്ചത്. കണ്ടാല്‍പ്പോലും തിരിച്ചറിയില്ല. ജനക്കൂട്ടത്തിനിടയിലുള്ള രംഗങ്ങളൊക്കെ കൂളായി ചിത്രീകരിച്ചിരുന്നു. ആരും തങ്ങളെ തിരിച്ചറിഞ്ഞിരുന്നില്ല. സിനിമയുടെ ഫസ്റ്റ് ലുക്ക് അധികം വൈകാതെ തന്നെ പുറത്തുവരും.

  അടുത്ത റിലീസ്

  അടുത്ത റിലീസ്

  ബ്ലാക്ക് കോഫി, സാജന്‍ ബേക്കറി തുടങ്ങിയ സിനിമകളാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ഫെബ്രുവരിയിലാണ് സാജന്‍ ബേക്കറി എത്തുന്നത്. സാജന്‍ ബേക്കറിയില്‍ അജു വര്‍ഗീസിന്‍രെ സഹോദരിയായാണ് വേഷമിട്ടത്. ലൈവ്‌ലിയായിട്ടുള്ള പക്കാ ഫാമിലി എന്റര്‍ടൈനറാണ്. ആദ്യമായാണ് അജുവിന്‍റെ സഹോദരിയായി അഭിനയിച്ചത്. ഇതുവരെ ചെയ്യാത്തതെല്ലാം ചെയ്യാനാഗ്രഹമുള്ള കഥാപാത്രങ്ങളാണ്. തിരക്കഥയും കഥാപാത്രവും നോക്കിയാണ് സിനിമ സ്വീകരിക്കുന്നത്. ചില സിനിമകള്‍ക്ക് ബാനറാണ്. മറ്റ് ചില ചിത്രങ്ങള്‍ക്ക് കാസ്റ്റിങ്ങായിരിക്കും, മറ്റ് ചിലത് സംവിധായകരായിരിക്കും. എപ്പോഴും വ്യത്യസ്തത നിലനിര്‍ത്താനായി ശ്രമിക്കാറുണ്ട്.

   മേക്കോവറും യാത്രകളും

  മേക്കോവറും യാത്രകളും

  സിനിമയ്ക്കായും അല്ലാതെയും മേക്കോവറുകള്‍ നടത്താറുണ്ട്. ഇടയ്ക്കിടയ്ക്ക് അത് സംഭവിക്കാറുണ്ട്. ബോറടിക്കാതിരിക്കുകയെന്നുള്ളതിന്‍രെ ഭാഗമാണ് അത്. യാത്രകള്‍ ഒരുപാട് ഇഷ്ടമാണ്. ഷൂട്ടിങ്ങിന്റെ തിരക്കിനിടയില്‍ യാത്രകള്‍ക്കായി സമയം കിട്ടിയിട്ടില്ല. ഇടയ്ക്ക് നേപ്പാളില്‍ പോയിരുന്നു. ആ യാത്ര ഇപ്പോ സിനിമയിലേക്കും ഉപകാരമായിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസനും മാക്സവെല്ലുമായി ഷൂട്ട് ചെയ്യുന്ന അടുക്കള ദി മാനിഫെസ്റ്റോയ്ക്കായാണ് ആ യാത്ര സഹായകമായതെന്നും ലെന പറയുന്നു.

  English summary
  Interview: Lena excited about Anveshanam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X