twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമ ഒരാളുടെ സ്വകാര്യ സ്വത്തല്ല, പ്രേക്ഷകര്‍ കൈവിടില്ലെന്ന പ്രതീക്ഷയില്‍ രാമലീല സംവിധായകന്‍!!!

    By Jince K Benny
    |

    ദിലീപിന്റെ അറസ്റ്റ് മലയാള സിനിമലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ ദിലീപിനെ സിനിമ സംഘടനകളുടെ അംഗത്വത്തില്‍ നീക്കം ചെയ്യുകയും ചെയ്തു. ദിലീപ് എന്ന നടന്റെ കാര്യത്തില്‍ സിനിമ സംഘടനകളും പോലീസും അവരുടെ നിലപാടുകളുമായി മുന്നോട്ട് പോകുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് രാമലീല എന്ന സിനിമയാണ്.

    കല്യാണ രാമന്‍ സിനിമയും ദിലീപിന്റെ ജീവിതവും തമ്മിലുള്ള ബന്ധം??? ക്ലൈമാക്‌സ് ആവര്‍ത്തിക്കുമോ???കല്യാണ രാമന്‍ സിനിമയും ദിലീപിന്റെ ജീവിതവും തമ്മിലുള്ള ബന്ധം??? ക്ലൈമാക്‌സ് ആവര്‍ത്തിക്കുമോ???

    അരുണ്‍ ഗോപി എന്ന നവാഗത സംവിധായകന്റെ സ്വപ്‌നമാണ് രാമലീല. നാല് വര്‍ഷം നീണ്ടുനിന്ന പരിശ്രമങ്ങളുടെ ഫലമാണ് റിലീസിന് ഒരുങ്ങുന്ന രാമലീല. ദിലീപ് അറസ്റ്റിലാകുന്നതോടെ പ്രതിസന്ധിയിലാകുന്ന ചിത്രത്തേക്കുറിച്ചും അതിന്റെ ആശങ്കളേക്കുറിച്ചും അരുണ്‍ ഗോപി ഫിലിമി ബീറ്റിനോട് സംസാരിക്കുന്നു.

    ഇതൊരു പ്രതിസന്ധിയാണ്

    ഇതൊരു പ്രതിസന്ധിയാണ്

    ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തേ കരിയറിലെ ഒരു പ്രതിസന്ധി എന്നാണ് സംവിധായകന്‍ അരുണ്‍ ഗോപി വിശേഷിപ്പിക്കുന്നത്. ഇതിനെ എങ്ങനെ മറികടക്കാം എന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല.

    നിര്‍മാതാവുമായി സംസാരിച്ച ശേഷം

    നിര്‍മാതാവുമായി സംസാരിച്ച ശേഷം

    ഇന്നലെ രാത്രിയാണ് ദിലീപ് അറസ്റ്റിലാകുന്നത്. ഇക്കാര്യത്തില്‍ മാധ്യമങ്ങളിലൂടെ അറിയുന്ന വിവരങ്ങള്‍ മാത്രമേ തനിക്കും അറിയു. നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഇപ്പോള്‍ ചെന്നൈയിലാണ്. അദ്ദേഹം മടങ്ങിയെത്തിയതിന് ശേഷം നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമേ കാര്യങ്ങളില്‍ തീരുമാനമെടുക്കു.

    പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു

    പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു

    ചിത്രത്തിന്റെ ഓഡിയോ മിക്‌സിംഗിലാണ് സംവിധായകനിപ്പോള്‍. ചിത്രത്തിന്റെ ഡബ്ബിംഗും മറ്റ് ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ദിലീപിന്റെ മുഴുവന്‍ ഭാഗങ്ങളും ഡബ്ബ് ചെയ്ത് കഴിഞ്ഞെങ്കിലും ചില കറക്ഷനുകള്‍ ശേഷിക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ എന്ത് ചെയ്യണമെന്ന കാര്യവും നിര്‍മാതാവ് തിരികെയെത്തിയ ശേഷം തീരുമാനിക്കും.

    സിനിമയെ സിനിമയായി തന്നെ കാണും

    സിനിമയെ സിനിമയായി തന്നെ കാണും

    പ്രേക്ഷകര്‍ സിനിമയെ സിനിമയായി തന്നെ കാണും എന്ന പ്രതീക്ഷയിലാണ് അരുണ്‍ ഗോപി. നിലവില്‍ ദിലീപിന്റെ സ്ഥാപനങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളും അധിക്രമങ്ങളും സിനിമയ്ക്ക് നേരെ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

    ഒരാളുടെ സ്വകാര്യ സ്വത്തല്ല

    ഒരാളുടെ സ്വകാര്യ സ്വത്തല്ല

    സിനിമ എന്ന് പറയുന്നത് ഒരാളുടെ സ്വകാര്യ സ്വത്തല്ല. നടന്റെയോ, നിര്‍മാതാവിന്റേയോ, സംവിധായകന്റേയോ മാത്രമല്ല സിനിമ. അതൊരു കൂട്ടായ്മയുടെ ഉത്പന്നമാണ്. ഒരു സിനിമയുടെ ലാഭം ലഭിക്കുന്നത് നിര്‍മാതാവിന് മാത്രമല്ല. പോസ്റ്റര്‍ ഒട്ടിക്കുന്ന വ്യക്തിമുതല്‍ നിര്‍മാതാവ് വരെ ഒട്ടേറെ ആളുകളാണ് ഒരു സിനിമ കൊണ്ട് ജീവിക്കുന്നത്.

    ഒത്തിരി കടമ്പകള്‍ കടന്നെത്തിയ ചിത്രം

    ഒത്തിരി കടമ്പകള്‍ കടന്നെത്തിയ ചിത്രം

    2012 മുതലാണ് ഈ ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുന്നത്. ദിലീപിനെ കാണുകയും കഥപറയുകയും ചെയ്തു. പിന്നീട് ചിത്രത്തിന്റെ തിരക്കഥ ജോലികളിലേക്ക് കടന്നു. ഏറെ സങ്കീര്‍ണമായിരുന്നു ചിത്രത്തിന്റെ തിരക്കഥ രചന. പിന്നീട് ലൊക്കേഷനുകള്‍ കണ്ടെത്തി. അങ്ങനെ ഒട്ടേറെ കടമ്പകള്‍ കടന്നാണ് ചിത്രം ഇതുവരെ എത്തിയത്.

    ഏറെ വേദനാജനകം

    ഏറെ വേദനാജനകം

    ദിലീപ് തന്നെയായിരുന്നു ചിത്രത്തിനായി ആദ്യം മനസില്‍ കണ്ടിരുന്ന നായകന്‍. ഒട്ടേറെ കടമ്പകള്‍ പിന്നിട്ടാണ് ചിത്രം ഇതുവരെ എത്തിയത്. ഈ അവസരത്തില്‍ അവയെല്ലാം ഓര്‍ത്തെടുക്കുന്നത് ഏറെ വേദനാജനകമാണെന്നും അരുണ്‍ ഗോപി പറയുന്നു.

    ലയണ്‍ രാമലീലയ്ക്ക് റഫറന്‍സ് അല്ല

    ലയണ്‍ രാമലീലയ്ക്ക് റഫറന്‍സ് അല്ല

    ജോഷി സംവിധാനം ചെയ്ത ലയണിന് ശേഷം ദിലീപ് പൂര്‍ണമായും ഒരു രാഷ്ട്രീയ നേതാവാകുന്ന ചിചത്രമാണ് രാമലീല. എന്നാല്‍ രാമലീലയ്ക്ക് ഒരിക്കലും ലയണ്‍ ഒരു റഫറന്‍സ് ആയിരുന്നില്ല. റിലീസ് ചെയ്തപ്പോള്‍ തിയറ്ററില്‍ നിന്ന് കണ്ടതല്ലാതെ പിന്നീട് ചിത്രം കണ്ടിട്ടില്ലെന്നും അരുണ്‍ ഗോപി പറയുന്നു.

    ഒരു പുതിയ സിനിമ

    ഒരു പുതിയ സിനിമ

    രാമലീല ഒരു പുതിയ സിനിമ തന്നെയാണെന്ന് അരുണ്‍ ഗോപി പറയുന്നു. ലയണ്‍ എന്ന സിനിമ മാത്രമല്ല ദിലീപിന്റെ ഒരു മുന്‍കാല ചിത്രങ്ങളും രാമലീലയ്ക്ക് പ്രചോദനമായിട്ടില്ല. 14 കോടിയോളം രൂപ മുതല്‍ മുടക്കില്‍ ഇറങ്ങുന്ന രാമലീല ഒരു എന്റര്‍ടെയിനറാണ്. സിനിമയെ പ്രേക്ഷകര്‍ കൈവിടില്ലെന്ന പ്രതീക്ഷ അരുണ്‍ ഗോപി കൈവിടുന്നില്ല.

    മറ്റ് വിവരങ്ങള്‍ പിന്നാലെ

    മറ്റ് വിവരങ്ങള്‍ പിന്നാലെ

    നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവുമായി ചര്‍ച്ച ചെയ്തതിന് ശേഷമേ കാര്യങ്ങളില്‍ ഒരു തീരുമാനമെടുക്കു. സിനിമയുടെ റിലീസും മറ്റ് വിവരങ്ങളും പിന്നാലെ അറിയിക്കുമെന്നും അരുണ്‍ ഗോപി പറഞ്ഞു.

    English summary
    The present situation is called crisis and further decision will taken when producer Tomichan Mulakupadam back from Chennai. Ramleela never reffer Lion in any stage of the movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X