For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാതകത്തില്‍ പറഞ്ഞത് പോലെ സംഭവിച്ചു, എനിക്ക് വിശ്വാസമുണ്ട്; നാരീപൂജ നടത്തിയതിനെ കുറിച്ചും നടി സ്വാസിക വിജയ്

  |

  സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി സ്വാസിക വിജയ്. മറ്റ് താരങ്ങള്‍ക്കൊന്നും ലഭിക്കാത്ത സ്വീകാര്യതയാണ് നടിയ്ക്ക് ലഭിച്ചതും. അതില്‍ താന്‍ ഭാഗ്യവതിയാണെന്ന് സ്വാസിക തന്നെ പറഞ്ഞിട്ടുമുണ്ട്. അതേ സമയം വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഉടനെ ഉണ്ടാവില്ലെന്നുള്ള മറുപടിയാണ് സ്വാസിക നല്‍കുന്നത്.

  Recommended Video

  Swasika Reveals: ഞാനൊരു ഫെമിനിസ്റ്റ് അല്ല, സ്ത്രീകളെ പറ്റി മാത്രം സംസാരിച്ചാൽ പോരല്ലോ? | *Interview

  ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മാട്രിമോണിയല്‍ പ്രൊഫൈല്‍ ഉള്ളതിനെ പറ്റിയും വിവാഹാലോചനയെ കുറിച്ചും സ്വാസിക പറഞ്ഞിരുന്നു. ഒപ്പം ജാതകത്തില്‍ വിശ്വസിക്കുകയും നാരീപൂജ നടത്താനുണ്ടായ കാരണത്തെ കുറിച്ചും സ്വാസിക പറയുന്നു.

  മാട്രിമോണിയല്‍ പ്രൊഫൈല്‍ ഇപ്പോഴുമുണ്ട്. ലോക്ഡൗണ്‍ സമയത്ത് അമ്മ ഇട്ടതാണ്. പക്ഷേ അതില്‍ നിന്നും വരുന്ന ആലോചനയൊക്കെ നമ്മളുമായി ചേരാത്തത് കൊണ്ട് വിട്ടു. ഇപ്പോള്‍ മാട്രിമോണി നോക്കുന്നില്ല. കുറച്ചൂടി കഴിയട്ടേ എന്നാണ് വിചാരിക്കുന്നത്.

  സിനിമാ താരങ്ങളും മാട്രിമോണിയലില്‍ ഉണ്ട്. മലയാളത്തില്‍ തന്നെ നടി ഭാമയൊക്കെ അങ്ങനെയാണ് വരനെ കണ്ടെത്തിയത്. ഒരുപാട് പേര്‍ക്കുണ്ട്. പക്ഷേ അതൊക്കെ ഹിഡന്‍ ആയിരിക്കും. വരാനുള്ളതാണെങ്കില്‍ വരുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

  Also Read: ആദ്യ വിവാഹത്തില്‍ ഗര്‍ഭിണിയായത് അബോർഷനായി; ഞാനൊരു തെറ്റും ചെയ്തില്ല, ആദ്യ ഭര്‍ത്താവിനെ കുറിച്ച് സീതാലക്ഷ്മി

  ഈ വര്‍ഷം ഇനി എന്തായാലും നോക്കുന്നില്ല. അടുത്ത വര്‍ഷത്തേക്ക് നോക്കാം. പിന്നെ കല്യാണം ഈ വയസില്‍ തന്നെ നടക്കണമെന്നൊക്കെ ഞാന്‍ കരുതി വച്ചിട്ടില്ല. അതിന് കറക്ടായിട്ടുള്ള ഒരാള് വരുമ്പോള്‍ നമ്മള്‍ കല്യാണം കഴിക്കും. പ്രായമായി, നമുക്ക് നോക്കണ്ടേ എന്ന് അമ്മ ഇടയ്ക്ക് പറയും. പക്ഷേ അച്ഛന്‍ ഒട്ടും പ്രഷര്‍ തരാറില്ല.

  അച്ഛന്‍ ബഹ്‌റൈനിലാണ്. രണ്ട് വര്‍ഷം കൂടുമ്പോഴാണ് നാട്ടിലേക്ക് വരുന്നത്. അടുത്ത വര്‍ഷം അച്ഛന്‍ ജോലി നിര്‍ത്തി വരും. ഞാന്‍ വരുമ്പോഴെക്കും നീ കല്യാണം കഴിച്ച് പോവല്ലേ എന്നാണ് അച്ഛന്‍ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് വീട്ടില്‍ നിന്നും പ്രഷറൊന്നുമില്ലെന്ന് സ്വാസിക പറയുന്നു.

  Also Read: തടിച്ചുരുണ്ട് സാരിയില്‍ നില്‍ക്കുന്ന നിമിഷയാണോ ബിഗ് ബോസില്‍ വന്നത്; മേക്കോവറില്‍ ഞെട്ടിച്ച് നിമിഷയുടെ വീഡിയോ

  കല്യാണത്തിന് പ്രായമില്ല. അങ്ങനെ വെക്കാന്‍ പാടില്ല. എല്ലാവരും സൊസൈറ്റിയെ പേടിച്ചിട്ടാണ്. മുപ്പത് വയസ് കഴിഞ്ഞാല്‍ ഗര്‍ഭിണിയാവില്ല, എന്നൊക്കെയുള്ള പേടി കാരണമാണ് എല്ലാവരും നേരത്തെ വിവാഹം കഴിക്കുന്നത്.

  അങ്ങനെ പേടിച്ച് ജീവിക്കാതെ നമുക്ക് കൂട്ട് വേണമെന്ന് തോന്നുന്ന സമയത്താണ് വിവാഹം കഴിക്കേണ്ടത്. നമ്മുടെ സ്വപ്‌നങ്ങള്‍ നേടിയതിന് ശേഷം കല്യാണം കഴിക്കുക എന്നാണ് സ്ത്രീകളോട് എനിക്ക് പറയാനുള്ളതെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.

  Also Read: 18 വയസിന് മുകളിലുള്ളവര്‍ മാത്രം കാണുക; ആലീസിൻ്റെ പുതിയ വീഡിയോ ഇടുന്നതിനെ കുറിച്ച് ഭർത്താവിൻ്റെ കൗണ്ടർ

  ജാതിയില്‍ വിശ്വാസമില്ല, ജാതകത്തില്‍ വിശ്വാസമുണ്ടെന്നും സ്വാസിക പറയുന്നു. ഞാനൊരു ദൈവവിശ്വാസിയാണ് ജാതകം നോക്കി കല്യാണം കഴിക്കണമെന്ന് ഞാന്‍ ആരോടും പറയില്ല. ഞാന്‍ തുടക്കത്തില്‍ സിനിമയിലും സീരിയലിലും ശോഭിക്കില്ല. ഇരുപത്തിയെട്ട് വയസിന് ശേഷമേ അതുണ്ടാവൂ എന്ന് എന്റെ ജാതകത്തില്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ വന്നത് കൊണ്ട് ഞാനത് വിശ്വസിക്കുന്നതായിട്ടും നടി പറഞ്ഞു.

  നാരീപൂജ നടത്താനുണ്ടായ കാരണമെന്താണ്?

  നാരീപൂജ നടത്തിയത് എന്റെ വിശ്വാസം കൊണ്ടല്ല. ആ നാട്ടിലുള്ളവരുടെ വിശ്വാസം കാരണമാണ്. ഞാനൊരു വിശ്വാസിയായത് കൊണ്ട് എന്നെ അതിലേക്ക് വിളിച്ചപ്പോള്‍ ഒരു സമ്മാനം കിട്ടിയത് പോലെയാണ് തോന്നിയത്. കുറച്ച് നേരത്തേക്ക് ദേവിയായി നമ്മളെ സങ്കല്‍പ്പിക്കുന്നത് വലിയ കാര്യമല്ലേ. അത് വേണ്ടാത്ത ആചാരമാണോന്ന് എനിക്കറിയില്ല. എങ്കിലും ഒരു സമൂഹത്തിലുള്ള ആളുകള്‍ അതിനെ വിശ്വസിക്കുന്നുണ്ട്. വര്‍ഷങ്ങളായി അവരത് ചെയ്ത് വരുന്നുണ്ടെന്നും സ്വാസിക വ്യക്തമാക്കി.

  Read more about: swasika സ്വാസിക
  English summary
  Interview: Seetha Serial Fame Swasika Vijay About Her Jathakam And Naari Pooja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X