തങ്ങളുടെ ബന്ധത്തെ കുറിച്ച് പറയാത്ത ചില കാര്യങ്ങളുണ്ട്! ബിഗ് ബോസ് താരത്തെ കുറിച്ച് ശ്രിയ അയ്യര്‍

ബിഗ് ബോസ് താരമായി ബഷീര്‍ ബഷിയും അവതാരകയുമായ ശ്രിയ അയ്യരുടെയും പേരില്‍ ചില ആരോപണങ്ങള്‍ വന്നിരുന്നു. അന്യമതസ്ഥനുമായിട്ടുള്ള തന്റെ വിവാഹം ജീവിതത്തെ പിടിച്ച് ഉലച്ചെന്ന് പറഞ്ഞ് എത്തിയതായിരുന്നു ശ്രിയ. ഇത് ബഷീര്‍ ബഷിയാണെന്ന് ചിലര്‍ കണ്ടെത്തി. പിന്നാലെ ബഷീര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി എത്തിയിരുന്നു.

ശ്രിയയുമായി അടുത്ത സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നും വിവാഹം കഴിച്ചിട്ടില്ലെന്നുമായിരുന്നു ബഷീര്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹം പറഞ്ഞതില്‍ ചില കാര്യങ്ങള്‍ സത്യമാണെങ്കിലും പറയാതെ പോയ കാര്യങ്ങള്‍ നിരവധി ഉണ്ടെന്ന് പറയുകയാണ് ശ്രിയ. ഫില്‍മിബീറ്റിന് നല്‍കിയ പ്രതികരണത്തിലായിരുന്നു ഇക്കാര്യത്തെ കുറിച്ച് താരം വ്യക്തമാക്കിയിരിക്കുന്നത്.

actress-sreeya-iyer

'ബഷീര്‍ എന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞതില്‍ മുന്‍പിലും പിറകിലുമുള്ള കാര്യങ്ങള്‍ ശരിയാണ്. എന്നാല്‍ അതിന് ഇടയില്‍ ചില കാര്യങ്ങളുണ്ട്. അങ്ങനെയൊരു കാര്യമേ നടന്നിട്ടില്ല. ഞാന്‍ കൂട്ടുകാരിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ തന്റെ പിറന്നാളിന് ഫേസ്ബുക്കിലൂടെ പങ്കുവെച്ചൊരു പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ മറന്ന് പോയത് ഇപ്പോഴും അദ്ദേഹത്തിന്റെ പേജില്‍ ഉണ്ടെന്ന് ശ്രിയ പറയുന്നു.

ഞാന്‍ അദ്ദേഹത്തോട് പറഞ്ഞ് ചെയ്യിപ്പിച്ചത് ആണെങ്കില്‍ എന്റെ രണ്ട് ഭാര്യമാര്‍ക്കൊപ്പം എന്ന് പറഞ്ഞ് ഇടുമോ എന്നും ശ്രിയ ചോദിക്കുന്നു. ബിഗ് ബോസ് വന്ന സമയത്ത് എന്റെ പേരും പൊങ്ങി വന്നിരുന്നു. ഞങ്ങള്‍ ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോസ് ഉണ്ടായിരുന്നു. ഫേസ്ബുക്കിലടക്കം ഒരുപാട് ഉണ്ടായിരുന്നു. അതില്‍ പകുതിയും ഇപ്പോള്‍ കാണുന്നില്ല.

Recommended Video

Sreeya Iyyer talks about the issue with Basheer Bashi | FilmiBeat Malayalam

actress-sreeya-iyer

ബഷീറിനൊപ്പം എന്ന് പറയാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് അന്ന് ഇതെല്ലാം ഒഴിവാക്കിയത്. എല്ലാവര്‍ക്കും അറിയുന്ന കാര്യം ഇനിയും പരസ്യമാക്കേണ്ട എന്നാണ് കരുതിയത്. അറിയാത്തവര്‍ ഉണ്ടെങ്കില്‍ അവരിനി അറിയേണ്ടെന്നും കരുതിയിരുന്നു. ബിഗ് ബോസിന് ശേഷം അദ്ദേഹത്തിന്റെ ഒരു ഫോട്ടോഗ്രാഫര്‍ എന്നെ വിളിച്ചിരുന്നു. അതില്‍ കോണ്‍ഫറന്‍സ് കോളായി ബഷീറും രണ്ടാം ഭാര്യയും ഉണ്ടായിരുന്നു.

അത് ഞാന്‍ അറിഞ്ഞിരുന്നില്ല. അങ്ങനെ ഒരു ബന്ധമില്ലായിരുന്നുവെന്ന് എഴുതി തരണമെന്നൊക്കെ ആവശ്യപ്പെട്ടിരുന്നു. താനൊരു സിനിമ നടന്‍ ആയാല്‍ അതൊക്കെ പ്രശ്‌നമാവുമെന്നൊക്കെ പറഞ്ഞ് എന്നെ പ്രകോപിച്ചു. ഞാന്‍ മാത്രമല്ല ആരാണെങ്കിലും പ്രതികരിച്ച് പോകും. അതാണ് റെക്കോര്‍ഡ് ചെയ്ത് ഇപ്പോള്‍ കേള്‍പ്പിച്ചത്. ശരിക്കും നേരത്തെ ഒരു പരിപാടിയ്ക്കിടെ പറഞ്ഞിരുന്നു. പ്രൊഫഷണല്‍ രീതിയില്‍ പരിചയപ്പെട്ട ഞങ്ങള്‍ വിവാഹം കഴിക്കുകയായിരുന്നുവെന്ന്. അതാണ് നടന്നതെന്നും ശ്രീയ പറയുകയാണ്.

More from Filmibeat

Read more about: actress ശ്രീയ നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X